- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ; റോഡുകളിൽ ഇടയ്ക്കിടെ വെള്ളം തളിക്കണം; നിരത്തുകളിൽ ഇലക്ട്രിക് ബസുകൾ മാത്രം; ശ്വാസം മുട്ടി ഡൽഹി; വായു മലിനീകരണം അതിരൂക്ഷം; കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; അതീവ ജാഗ്രത..!
ഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമാവുകയാണ്.ആഘോഷങ്ങൾക്കായി ജനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങൾ പാലിക്കാത്തത് കാര്യങ്ങൾ കൂടുതൽ വഷളായി. ഡൽഹിയ്ക്ക് ചുറ്റും ഇപ്പോൾ വിഷപ്പുക മാത്രമേ ഉള്ളു. വായുമലിനീകരണത്തിനെ തുടർന്ന് യമുന നദി ഇപ്പോൾ വിഷപത കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുപ്പോലെ ചിലർക്ക് ശ്വാസ സംബന്ധമായി രോഗങ്ങളും പിടിപ്പെടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. വായുമലിനീകരണ തോത് കുറയാത്തത് കൊണ്ട് ഇപ്പോൾ അധികൃതർ കടുത്ത നിയന്ത്രങ്ങളിലേക്ക് കടക്കുകയാണ്.
ഡൽഹിയിൽ വായു ഗുണനിലവാരം രൂക്ഷമായതിനെ തുടർന്ന് കടുത്ത നടപടിയുമായി അധികൃതർ രംഗത്ത്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ ഡൽഹിയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അനിവാര്യമല്ലാത്ത എല്ലാ നിർമ്മാണ, പൊളിക്കൽ ജോലികളും നിർത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകൾ നിരത്തിലിറക്കരുതെന്നും അറിയിപ്പ് ഉണ്ട്. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെൻ്റ് (സിഎക്യുഎം) വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ തീരുമാനങ്ങൾ പ്രാബല്യത്തിലാക്കും.
അതുപോലെ വാഹനങ്ങൾക്കും റോഡിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മലിനീകരണ ലഘൂകരണ നില GRAP-3 ആയി ഉയർത്താനാണ് തീരുമാനം. BS-III-ലെ പെട്രോൾ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും നാഷണൽ ക്യാപിറ്റൽ റീജിയൻ (എൻസിആർ) ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ ചില ഭാഗങ്ങളിലും അനുവദിക്കില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം, ദേശീയ സുരക്ഷ, ആരോഗ്യ സംരക്ഷണം, ചില പൊതു അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പദ്ധതികൾക്ക് നിർമ്മാണ പ്രവർത്തനങ്ങളുടെ നിരോധനം ബാധകമല്ലെന്നും വിവരങ്ങൾ ഉണ്ട്.
അതുപോലെ വിദ്യാർത്ഥികളുടെ പഠനം ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്. പൊടി ഇല്ലാതാക്കാൻ കൂടുതൽ യന്ത്രവത്കൃത റോഡ് സ്വീപ്പിംഗ്, വെള്ളം തളിക്കൽ യന്ത്രങ്ങൾ വിന്യസിക്കാനും തീരുമാനമായി. ഡീസൽ ജനറേറ്റർ സെറ്റുകൾ അടിയന്തര ഉപയോഗത്തിന് മാത്രമായി പരിമിതപ്പെടുത്തും. കഴിഞ്ഞ രണ്ട് ദിവസമായി, ഈ സീസണിൽ ദില്ലിയിൽ വായു ഗുണനിലവാര സൂചിക (AQI )400-ന് മുകളിൽ എത്തി.
ആളുകൾ കഴുയുന്നതും വീടുകളിൽ തന്നെ കഴിയാനും നിർദ്ദേശം ഉണ്ട്. ശ്വാസ സംബന്ധമായ രോഗികൾ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാരും നിർദ്ദേശിച്ചു. കഠിനമായ വായു മലിനീകരണത്തിൻ്റെ പ്രത്യാഘാതങ്ങൾ ശാരീരികമായി മാത്രമല്ല, മാനസികാവസ്ഥയെയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.എല്ലാവരും മാസ്ക് ധരിക്കാനും ആരോഗ്യപ്രവർത്തകർ നിർദ്ദേശം നൽകി.