- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷ കഴിഞ്ഞ് മടങ്ങവേ ഐസും സിപ്പപ്പുമൊക്കെ വാങ്ങി നടന്നുപോകവേയാണ് അപകടം; ലോറി മറിഞ്ഞപ്പോള്‍ കുഴിയിലേക്ക് വീണതിനാലാണ് രക്ഷപ്പെട്ടത്; അല്പം പുറകിലായി നടന്നതും രക്ഷയായി; ഒറ്റയടിക്ക് നാലുകൂട്ടുകാരികളെ നഷ്ടപ്പെട്ട ഷോക്കില്‍ അജ്‌ന ഷെറിന്‍
ഒറ്റയടിക്ക് നാലുപേരെ നഷ്ടപ്പെട്ട ഷോക്കില്‍ അജ്‌ന ഷെറിന്‍
പാലക്കാട്: അജ്‌നയ്ക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. തലനാരിഴ്ക്കായിരുന്നു രക്ഷപ്പെടല്‍. കല്ലടിക്കോട് പനയമ്പാടത്തുണ്ടായ ലോറി അപകടത്തില്‍ ഒറ്റയടിക്ക് നാലുകൂട്ടുകാരികളെയാണ് അപകടത്തില്‍ നഷ്ടപ്പെട്ടത്. മറ്റൊരു വാഹനം ഇടിച്ചാണ് ലോറി മറിഞ്ഞതെന്നും അപകടം ഉണ്ടായപ്പോള്‍ താന്‍ കുഴിയിലേക്ക് വീണതിനാലാണ് രക്ഷപ്പെട്ടതെന്നും അജ്‌ന ഷെറിന്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റു നാലുപേരും ലോറിയുടെ അടിയില്‍ കുടുങ്ങുകയായിരുന്നു. കുഴിയില്‍ നിന്ന് പിന്നീട് എങ്ങനെയൊക്കെയൊ കയറി സമീപത്തുള്ള വീട്ടിലേക്ക് കയറുകയായിരുന്നുവെന്നും അജ്‌ന ഷെറിന്‍ പറഞ്ഞു.
സ്‌കൂള്‍ വിട്ടശേഷം കടയില്‍ നിന്ന് ഐസും സിപ്പപ്പുമൊക്കെ വാങ്ങിയശേഷമാണ് നടന്നുപോയിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തുനിന്നും ലോറികള്‍ വരുന്നുണ്ടായിരുന്നു. ഈ രണ്ട് ലോറികളും ഇടിച്ചിരുന്നു. ഇതോടെ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് ലോറി ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ ചെരിഞ്ഞു. നാലുപേര്‍ കുറച്ച് മുന്നിലായിരുന്നു നടന്നിരുന്നത്.
ഞാന്‍ കുറച്ച് പുറകിലായിരുന്നു. ലോറി മറിയുമ്പോള്‍ കുഴിയിലേക്ക് ചാടാന്‍ സമയം കിട്ടി. എന്നാല്‍, അവര്‍ നാലുപേര്‍ക്കും രക്ഷപ്പെടാനുള്ള സമയം കിട്ടിയില്ല. എല്ലാദിവസവും ഒന്നിച്ചാണ് പോകാറുള്ളതെന്നും അജ്‌ന ഷെറിന്‍ പറഞ്ഞു. ഇര്‍ഫാനയുടെ ഉമ്മ അവളെ കൂട്ടാനായി അവിടെ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. അവരുടെ സാധനങ്ങളെല്ലാം എന്റെ ബാഗിലായിരുന്നു. അജ്‌ന ഷെറിന്റെ ബന്ധുകൂടിയായ ഇര്‍ഫാനയും അപകടത്തില്‍ മരിച്ചു.
മരിച്ച നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെയും കബറടക്കം വെള്ളിയാഴ്ച നടക്കും. മരിച്ച നാല് വിദ്യാര്‍ഥിനികളും കൂട്ടുകാരികളാണ്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.
രാവിലെ ആറോടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് വീടുകളില്‍ എത്തിക്കും. രണ്ടു മണിക്കൂര്‍ നരം ഇവിടെ പൊതുദര്‍ശനം ഉണ്ടാകും.
തുടര്‍ന്ന് 8.30-ഓടെ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരും. 10 മണിവരെ ഇവിടെ പൊതുദര്‍ശനത്തിനുവെച്ചശേഷം കബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കും. അതേസമയം, കുട്ടികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കില്ല.
വെള്ളിയാഴ്ച ആയതിനാലും നാല് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാലുമാണ് സ്‌കൂളിലെ പൊതുദര്‍ശനം വേണ്ടെന്നുവെച്ചത് എന്നാണ് കുട്ടികളുടെ ബന്ധുക്കള്‍ അറിയിക്കുന്നത്. അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീം- നബീസ ദമ്പതികളിടെ മകള്‍ നിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്.
കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് നാളെ അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായും പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.