- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാന്‍ നിരപരാധി, കള്ളക്കേസില്‍ കുടുക്കുന്നു'; അഖില്‍ മാരാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന് അഖില്‍ മാരാര്‍ ഹൈകോടതിയില്‍ ഹരജി നല്കി. വയനാട് ദുരന്തത്തില്‍പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ ഇന്‍ഫോപാര്‍ക്ക് പൊലീസെടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഹരജി. നിരപരാധിയായ തന്നെ അനാവശ്യമായി കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് ഹരജിയില്‍ പറയുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെ എതിര്‍ത്തിട്ടില്ല. ഇതിനുപകരം നാല് വീടു വെച്ച് നല്‍കുമെന്നാണ് പറഞ്ഞത്. നിര്‍ദേശം മാത്രമാണ് ആഹ്വാനമായിരുന്നില്ലെന്നും ഹരജിയില്‍ […]
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന് അഖില്‍ മാരാര്‍ ഹൈകോടതിയില്‍ ഹരജി നല്കി. വയനാട് ദുരന്തത്തില്‍പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ ഇന്‍ഫോപാര്‍ക്ക് പൊലീസെടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഹരജി.
നിരപരാധിയായ തന്നെ അനാവശ്യമായി കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് ഹരജിയില്‍ പറയുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെ എതിര്‍ത്തിട്ടില്ല. ഇതിനുപകരം നാല് വീടു വെച്ച് നല്‍കുമെന്നാണ് പറഞ്ഞത്. നിര്‍ദേശം മാത്രമാണ് ആഹ്വാനമായിരുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.
ഹര്‍ജി പരിഗണിച്ച അഖില്‍ മാരാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 23ന് വീണ്ടും പരിഗണിക്കും. താന്‍ നിരപരാധിയാണെന്നും, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ പ്രതികാരം തീര്‍ക്കാനായി തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും അഖില്‍ മാരാര്‍ പറയുന്നു.
തനിക്ക് തന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. തനിക്കുമേല്‍ അനധികൃതമായി ജാമ്യമില്ലാ കേസുകള്‍ ചുമത്തുമോ എന്ന ആശങ്കയുണ്ടെന്നും അഖില്‍ മാരാര്‍ ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് ആളുകളെ പ്രേരിപ്പിച്ചു എന്നാണ് അഖിലിനെതിരായ കേസ്.
അതേസമയം, വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞിരുന്ന അഖില്‍ മാരാര്‍ നിലപാട് മാറ്റി. സിഎംഡിആര്‍എഫില്‍ നിന്നും കെഎസ്എഫ്ഇക്ക് ലാപ്ടോപ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചു എന്ന ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞതിനാലാണ് തന്റെ വക ഒരു ലക്ഷം രൂപ നല്‍കുന്നതെന്ന് അഖില്‍ മാരാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ കെഎസ്എഫ്ഇക്ക് ലാപ്ടോപ് വാങ്ങാന്‍ പണം നല്കിയ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതെല്ലാം വാസ്തവ വിരുദ്ധമാണെന്നാണ് അഖില്‍ മാരാരുടെ ഒടുവിലത്തെ നിലപാട്. താന്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നല്‍കിയത് ചോദ്യങ്ങള്‍ ചോദിക്കാന്‍ വേണ്ടി തന്നെയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.