ലവന് ഖേറള രാജ്യം വിടാത്തത് പൊട്ടനായത് കൊണ്ടല്ല; സാവ് ആണേല്‍ പിടിക്കില്ല; പിന്നെ ദാസപ്പന് കാരുണ്യവാനും; അഖില്‍ കേസില്‍ ബൈജു സ്വാമി പറയുന്നത്
കോട്ടയം: കോട്ടയം നഗരസഭയിലെ 3 കോടിയുടെ തട്ടിപ്പ് കേസിന്റെ അന്വേഷണം വിജിലന്‍സ് ഏറ്റെടുത്തേക്കും. അഴിമതി നിരോധന നിയമം പ്രകാരമാകും നടപടി. പൊലീസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും പൊലീസിന്റെ അന്വേഷണം. അതിനിടെ ഇതുമായി ബന്ധപ്പെട്ട് ബൈജു സ്വാമിയുടെ പോസ്റ്റ് ചര്‍ച്ചയാകുകയാണ്. പ്രതി അഖില്‍ സി വര്‍ഗീസ് ഇപ്പോഴും ഒളിവിലാണ്. ഒന്നാമത് അയാള്‍ ഇപ്പോള്‍ സ്ഥലം മാറി വൈക്കം നഗരസഭയിലാണ്. അതായത് 3 കോടി തട്ടിപ്പ് നടത്തിയത് അയാള്‍ സ്ഥലം മാറിക്കഴിഞ്ഞാണ് കണ്ടു […]
- Share
- Tweet
- Telegram
- LinkedIniiiii
കോട്ടയം: കോട്ടയം നഗരസഭയിലെ 3 കോടിയുടെ തട്ടിപ്പ് കേസിന്റെ അന്വേഷണം വിജിലന്‍സ് ഏറ്റെടുത്തേക്കും. അഴിമതി നിരോധന നിയമം പ്രകാരമാകും നടപടി. പൊലീസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും പൊലീസിന്റെ അന്വേഷണം. അതിനിടെ ഇതുമായി ബന്ധപ്പെട്ട് ബൈജു സ്വാമിയുടെ പോസ്റ്റ് ചര്‍ച്ചയാകുകയാണ്. പ്രതി അഖില്‍ സി വര്‍ഗീസ് ഇപ്പോഴും ഒളിവിലാണ്.
ഒന്നാമത് അയാള്‍ ഇപ്പോള്‍ സ്ഥലം മാറി വൈക്കം നഗരസഭയിലാണ്. അതായത് 3 കോടി തട്ടിപ്പ് നടത്തിയത് അയാള്‍ സ്ഥലം മാറിക്കഴിഞ്ഞാണ് കണ്ടു പിടിച്ചത് തന്നെ. എന്ന് വെച്ചാല്‍ അയാള്‍ മുക്കിയ 3 കോടിയുമായി ഖേറളം വിട്ട് പോയാല്‍ ആ കാശ് ഗോപി.-ഇതാണ് ബൈജു സ്വാമിയുടെ പോസ്റ്റ് വിമര്‍ശന വിധേയമാക്കുന്നത്. പ്രതി അഖില്‍ സി വര്‍ഗീസ് അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെന്ഷന് തുക മാറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്.
നേരത്തെ ഇയാള്‍ ജോലി ചെയ്തിരുന്ന കൊല്ലം നഗരസഭയില്‍ നിന്നും 40 ലക്ഷം തട്ടിയ കേസില്‍ അഖില്‍ മുമ്പ് നടപടി നേരിട്ടിരുന്നു. തട്ടിപ്പില്‍ പ്രതിഷേധിച്ച് കോട്ടയം നഗരസഭയില്‍ ഇന്ന് എല്‍ഡിഎഫും ബിജെപിയും പ്രതിഷേധം നടത്തും. അതേസമയം, അഖില്‍ ഇടത് യൂണിയന് അംഗമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനിടെയാണ് ബൈജു സ്വാമിയുടെ പോസ്റ്റും.
ബൈജു സ്വാമിയുടെ പോസ്റ്റ് ചുവടെ
കോട്ടയം നഗരസഭയില്‍ നിന്ന് അഖില്‍ വര്‍ഗീസ് എന്ന സഖാവ് പെന്ഷന് ഫണ്ടില്‍ നിന്ന് സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി 3 കോടി അടിച്ചു മാറ്റിയ വാര്‍ത്ത വായിച്ചപ്പോള്‍ ശ്രദ്ധേയമായി തോന്നിയത് രണ്ടു കാര്യങ്ങളാണ്.
ഒന്നാമത് അയാള്‍ ഇപ്പോള്‍ സ്ഥലം മാറി വൈക്കം നഗരസഭയിലാണ്. അതായത് 3 കോടി തട്ടിപ്പ് നടത്തിയത് അയാള്‍ സ്ഥലം മാറിക്കഴിഞ്ഞാണ് കണ്ടു പിടിച്ചത് തന്നെ. എന്ന് വെച്ചാല്‍ അയാള്‍ മുക്കിയ 3 കോടിയുമായി ഖേറളം വിട്ട് പോയാല്‍ ആ കാശ് ഗോപി..
രണ്ടാമത്തെ കാര്യം അയാള്‍ ഇതിന് മുന്‍പ് സമാന തട്ടിപ്പ് ആശ്രിത നിയമനം വഴി ജോലിക്ക് കയറിയ കൊല്ലം കോര്‍പറേഷനില്‍ ഇരുന്നപ്പോള്‍ 40 ലക്ഷം തിരിമറി നടത്തിയതിന് സസ്പെന്‍ഷനില്‍ പോയത് ദാസപ്പന് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ എന്‍ ജി യോ ഊണിയന്‍ സാവ് എന്നത് കൊണ്ട് കേസ് നടക്കുമ്പോള്‍ തന്നെ തിരിച്ച് അതേ പോസ്റ്റില്‍ കയറി എന്നതാണ്.
ഇതൊക്കെ 10 കൊല്ലമായി നടക്കുന്ന തട്ടിപ്പാണെന്നും അയാളുടെ മേശയില്‍ നഗര സഭയുടെ പേരില്‍ കോണ്‍ട്രാക്ടര്‍മാര്‍ കൊടുത്ത കാലാവധി കഴിഞ്ഞിട്ടും ഉപയോഗിക്കാത്ത 21 ഡ്രാഫ്റ്റുകള്‍ കണ്ടെടുത്തു എന്ന വസ്തുത നോക്കിയാല്‍ ലവന് മൂന്ന് കോടിയല്ല, കുറഞ്ഞത് മുപ്പത് കോടി തട്ടിപ്പിലൂടെ ഇങ്ങനെ മാറ്റിയിട്ടുണ്ടാകാം. ഇത്രയും തിരിമറി നടത്തിയിട്ടും ലവന് ഖേറള രാജ്യം വിടാതെ തുടര്‍ന്നത് ലവന് പൊട്ടനായത് കൊണ്ടല്ല. ഇവിടെ എന്ത് തിരിമറി നടത്തിയാലും സാവ് ആണേല്‍ പിടിക്കില്ല എന്നും ദാസപ്പന് കാരുണ്യവാന് എന്ന ഉറപ്പുള്ളത് കൊണ്ടുമാണ്.
പഴയ കാലത്ത് ഏറ്റവും ഗുമ്മുള്ള വകുപ്പ് എക്സൈസ്, സെയ്ല്‍സ് ടാക്സ് ഒക്കെയായിരുന്നു. ലക്ഷക്കണക്കിന് രൂപ കിമ്പളം കിട്ടുമായിരുന്നു. അബ്കാരികള്‍ തൊഴുതു നില്ക്കുമായിരുന്നു. ഇപ്പോള്‍ അവരുടെ കാലം പോയി. ഇപ്പോള്‍ പുതിയ സാമ്രാജ്യം തദ്ദേശ സ്വയംഭരണ വകുപ്പാണ്. കിമ്പളവും കിട്ടും, അല്പം 'ഡിസ്ക് എടുത്താല്‍' അല്ലെങ്കില്‍ ഇടത് യൂണിയന് സാവ് ആയാല്‍ ജിങ്കാ ലാലാ..
അഖില്‍ 2020 മുതല്‍ 2023 വരെയാണ് തട്ടിപ്പ് നടന്നത്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. വൈക്കം നഗരസഭയിലാണ് ഇപ്പോള്‍ അഖില്‍ ജോലി ചെയ്യുന്നത്. വാര്‍ഷിക കണക്ക് വിശകലനം ചെയ്തപ്പോള്‍ വലിയ അപാകത ശ്രദ്ധയില്‍ പെട്ടിരുന്നു. കോട്ടയം നഗരസഭയില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ നിന്ന് വിരമിച്ച മുനിസിപ്പല്‍ ജീവനക്കാരുടെ പെന്ഷന് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിലാണ് അപാകത കണ്ടെത്തിയത്.
പെന്‍ഷനര്‍ അല്ലാത്ത ശ്യാമള പി എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പെന്ഷന് തുക ഇനത്തില്‍ പണം അയച്ചതായി കണ്ടെത്തി. അഖിലിന്റെ അമ്മയുടെ പേരും പി സ്യാമള എന്നാണ്. കൊല്ലം മങ്ങാട് സ്വദേശിയാണ് അഖില്‍ സി വര്‍ഗീസ്.