- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മഞ്ജു അന്ന് ആ വെളിപ്പെടുത്തൽ നടത്തിയപ്പോൾ ഞാൻ ഞെട്ടിപ്പോയി; ദുബായില്‍ വച്ച് ഒരു മിമിക്രി താരം നേരത്തെ സൂചന നൽകിയിരുന്നു; ഇപ്പൊ..ഇതിൽ ആരെ വിശ്വസിക്കണമെന്ന് എനിക്കറിയില്ല! കോടതി വിധിക്ക് പിന്നാലെ ഒരാളുടെ ഖേദ പ്രകടനം; ഒരിക്കൽ ബന്ധങ്ങള്‍ മറന്നുവരെ സംസാരിച്ച മുഖം; ദിലീപിനോട് നിരുപാധികം മാപ്പ് ചോദിച്ച് സംവിധായകന്
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, മുൻപ് ചാനൽ ചർച്ചകളിലും മറ്റും ദിലീപിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച സംവിധായകൻ ആലപ്പി അഷ്റഫ് മാപ്പ് ചോദിച്ചത് വാർത്തകളിൽ നിറയുന്നു. ദിലീപിനോട് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അറിയിച്ചത്.
വിധിയെ മാനിക്കുന്നു, മാപ്പ് പറയുന്നു:
നീതിന്യായ വ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ടെന്നും അതിനാൽ കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി. "കോടതി വിധി ഇപ്രകാരമായപ്പോൾ അദ്ദേഹത്തിനുണ്ടായ ഭീമമായ തകർച്ചയ്ക്ക്, ജയിൽവാസം, അപമാനം, കരിയറിനുണ്ടായ നാശം എന്നിവയ്ക്കെല്ലാം ആര് ഉത്തരവാദിത്വം പറയും? ദിലീപിനോട് നിരുപാധികം മാപ്പ് ചോദിക്കുന്നു," അദ്ദേഹം പറഞ്ഞു.
താൻ പലപ്പോഴും ചാനൽ ചർച്ചകളിൽ ദിലീപിനെ നിശിതമായി വിമർശിച്ചിട്ടുണ്ടെന്നും, ഒരു ചാനൽ ചർച്ചയിൽ ദിലീപ് നിരപരാധിയായി കോടതിയിൽ നിന്ന് പുറത്തുവന്നാൽ മാപ്പ് ചോദിക്കുമോ എന്ന ചോദ്യത്തിന് താൻ അന്ന് സമ്മതം നൽകിയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. താൻ പറഞ്ഞ വാക്ക് പാലിക്കുന്നുവെന്നും, ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടിക്ക് അതിഭീകരമായ ഒരു ആക്രമണം നേരിടേണ്ടി വന്നു എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. എന്നാൽ കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ സാധിക്കാതെ പോയത് പ്രോസിക്യൂഷന്റെയും ഭരണകൂടത്തിന്റെയും പരാജയമാണെന്നും ആലപ്പി അഷ്റഫ് കുറ്റപ്പെടുത്തി.
"ദിലീപിന്റെ മുൻ ചെയ്തികളെക്കുറിച്ച് അറിയാവുന്നതുകൊണ്ട് അന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ദിലീപുമായി അടുപ്പമുള്ള ചില മിമിക്രി കലാകാരന്മാർ ഒരു ദുബായ് സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് നടന്ന ചില കാര്യങ്ങൾ എന്നോട് സൂചിപ്പിച്ചു. മഞ്ജു വാര്യർ ആ ഷോയിൽ ഇല്ലായിരുന്നെങ്കിലും, ആരോ ഫോൺ ചെയ്ത് രഹസ്യമായി അവരെ വിളിച്ച് വരുത്തി. അതിനുശേഷം നടന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കുന്നില്ല," ആലപ്പി അഷ്റഫ് പറഞ്ഞു. മഞ്ജു വാര്യർ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ച് വെളിപ്പെടുത്തിയതോടെ തന്റെ സംശയം ബലപ്പെട്ടു.
എന്നാൽ, കോടതിയുടെ വിധി നീതിപൂർവ്വമാണ്. ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല എന്ന കോടതിയുടെ കണ്ടെത്തൽ, പോലീസും പ്രോസിക്യൂഷനും കെട്ടിച്ചമച്ച കഥയാണ് കേസ് എന്ന ദിലീപിന്റെ വാദത്തെ ശരിവെക്കുന്നു. ഈ കേസിന്റെ പേരിൽ ദിലീപ് അനുഭവിച്ച മാനഹാനിക്കും കരിയർ തകർച്ചയ്ക്കും ഭരണകൂടമാണ് യഥാർത്ഥത്തിൽ ഉത്തരവാദിയെന്നും അദ്ദേഹം തുറന്നടിച്ചു. ദിലീപിനോട് വ്യക്തിപരമായി വിരോധമില്ലെന്നും കലാകാരൻ എന്ന നിലയിൽ ഇഷ്ടമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




