- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ കനത്ത നാശം വിതച്ച് ബോംബ് സൈക്ലോൺ ശീതക്കാറ്റ്; ദിവസങ്ങളായി തുടരുന്ന ശീതക്കാറ്റിൽ മരിച്ചത് 34 പേർ; കാനഡയിലും സ്ഥിതി ഗുരുതരം; അമേരിക്ക കടന്നു പോകുന്നത് മൂന്ന് പതിറ്റാണ്ടിനിടയിലുള്ള അതി ഭീകരമായ ശൈത്യത്തിലൂടെ; ശൈത്യം ഏറ്റവും കൂടുതൽ ബാധിച്ചത് ന്യൂയോർക്കിലെ ബുഫാലോയിൽ; യുദ്ധ സമാന സാഹചര്യമെന്ന് മുന്നറിയിപ്പ്
ന്യൂയോർക്ക്: അമേരിക്കയിൽ കനത്ത നാശം വിതച്ച് ബോംബ് സൈക്ലോൺ ശീതക്കാറ്റ്. ദിവസങ്ങളായി തുടരുന്ന കനത്ത ശീതക്കാറ്റിൽ ഇതിനോടകം അമേരിക്കയിലും കാനഡയിലുമായി 38 പേരാണ് മരിച്ചത്. ഇതിൽ 34 പേരും അമേരിക്കയിലാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലുള്ള അതി ഭീകരമായ ശൈത്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
ന്യൂയോർക്കിലെ ബുഫാലോയിൽ ആണ് ശൈത്യം ഏറ്റവും കൂടുതൽ ബാധിച്ചത്. കനത്ത ശീതക്കാറ്റിനെ തുടർന്ന് രാജ്യത്തെ വൈദ്യുതി ബന്ധവും തകരാറിലായി. രണ്ട് ലക്ഷത്തിൽ അധികം വീടുകളിലെയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ആയിരക്കണക്കിന് വിമാനങ്ങളും റദ്ദാക്കപ്പെട്ടു. നിരവധി പേരാണ് ക്രിസ്മസിന് വീട്ടിലെത്താനാവാതെ കുടുങ്ങിയത്.
കാനഡയിലും അതിശൈത്യം തുടരുകയാണ്. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ബ്രിട്ടീഷ് കൊളംബയ പ്രവിശ്യയിലെ മെറിറ്റിലുണ്ടായ വാഹനാപകടത്തിലാണ് നാലു പേർ മരിച്ചത്. അടുത്ത ദിവസങ്ങളിലും ശൈത്യം തുടരുമെന്നാണ് കലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന വിവരം.
യുഎസിലെ പല നഗരങ്ങളും താപനില മൈനസ് ഒൻപതിലും താഴെയാണ്. ട്രെയിൻയിൻ സർവീസുകളും നിർത്തിവച്ചു. രക്തചംക്രമണം മന്ദഗതിയിലാകുന്നതടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ദുരിതം നേരിടുന്ന 240 മില്യൺ ജനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില താഴുന്നതിനെ തുടർന്നുണ്ടാകുന്ന കടുത്ത മഞ്ഞുവീഴ്ചയും കാറ്റുമുാണ് ബോംബ് സൈക്ലോൺ ശീതക്കാറ്റ്.
അതിശക്തമായി തുടരുന്ന ശീതക്കൊടുങ്കാറ്റ് 10 ലക്ഷത്തോളം പേരെ ദുരിതത്തിലാക്കിയിട്ടുണ്ട്. ക്രിസ്മസ് ദിനത്തിൽ വൈദ്യുതിയില്ലാതെ കൊടുംശൈത്യത്തിന്റെ പിടിയിലായിരുന്നു വലിയൊരു വിഭാഗം ജനങ്ങൾ. ''യുദ്ധസമാനമായ സാഹചര്യത്തിലേക്കാണു കാര്യങ്ങൾ പോകുന്നത്. റോഡിന്റെ വശങ്ങളിലെ വാഹനങ്ങളുടെ കാഴ്ചകൾ ഞെട്ടലുണ്ടാക്കുന്നു. ജീവനു ഭീഷണിയായ അപകടകരമായ സാഹചര്യമാണ്. എല്ലാവരോടും വീടിനകത്തുതന്നെ തുടരാനാണു നിർദേശിച്ചിട്ടുള്ളത്'' ന്യൂയോർക്ക് ഗവർണറും ബഫലോ സ്വദേശിയുമായ കാത്തി ഹോച്ചൽ പറഞ്ഞു.
പലയിടത്തും 2.4 മീറ്റർ ഉയരത്തിൽ വരെ മഞ്ഞുമൂടി കിടക്കുകയാണു എന്നാണു റിപ്പോർട്ട്. വൈദ്യുതിബന്ധം നഷ്ടമായതോടെ ജീവൻ അപകടത്തിലാണെന്നു നാട്ടുകാർ പറയുന്നു. ബോംബ് സൈക്ലോൺ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങൾ നീണ്ടേക്കാമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ക്യുബെക് മുതൽ ടെക്സസ് വരെയുള്ള 3,200 കിലോമീറ്റർ വിസ്തൃതിയിൽ കാലാവസ്ഥ അതീവ മോശമാണ്. ആയിരക്കണക്കിനു വിമാനസർവീസുകൾ റദ്ദാക്കി. പല സംസ്ഥാനങ്ങളിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പടിഞ്ഞാറൻ സംസ്ഥാനമായ മൊന്റാനയിലും ദുരിതം കഠിനമാണ്. ഇവിടെ മൈനസ് 45 ഡിഗ്രി ആയിരുന്നു കഴിഞ്ഞദിവസത്തെ താപനില.
ഫ്ളോറിഡ, ജോർജിയ, ടെക്സസ്, ലോവ, വിസ്കോൻസിൻ, മിഷിഗൻ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. പലയിടത്തും കൊടുംമഞ്ഞിൽ കാഴ്ചാപരിമിതി രൂക്ഷമായതിനാൽ തിരക്കേറിയ ക്രിസ്മസ് അവധിക്കാലത്തും നഗരറോഡുകൾ നിശ്ചലമായി. ട്രെയിൻ സർവീസുകളും നിർത്തി. കാനഡയിലെ ഒന്റോറിയ, ക്യുബെക് എന്നിവിടങ്ങളും സമാനസാഹചര്യമാണ്. രക്തചംക്രമണം മന്ദഗതിയിലാകുന്നതടക്കമുള്ള ആരോഗ്യപ്രശ്നങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കെന്റക്കിയിലും ന്യൂയോർക്കിലും സൗത്ത് കരലൈനയിലും കാലാവസ്ഥ അടിയന്തരാവസ്ഥയും വിസ്കോസിനിൽ ഊർജ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
മറുനാടന് മലയാളി ബ്യൂറോ