- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മമ്മൂട്ടിയും മോഹന്‍ലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്കു മുമ്പിലെത്തി; ഞങ്ങളുടെ പല അംഗങ്ങളെയും മൊഴിയെടുക്കാന്‍ വിളിച്ചിട്ടില്ല'; 'അമ്മ' പറയുന്നത്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ പ്രതികരണവുമായി താരസംഘടനയായ 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ധീഖ്. 'അമ്മ'യിലെ പല അംഗങ്ങളെയും കമ്മിറ്റി മൊഴിയെടുക്കാന്‍ വിളിച്ചിട്ടില്ലെന്നും മമ്മൂട്ടിയും മോഹന്‍ലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്കു മുമ്പിലെത്തിയെന്നും സിദ്ധീഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്ന് അഞ്ചു ദിവസങ്ങള്‍ക്കു ശേഷമാണ് അമ്മയുടെ ഔദ്യോഗിക പ്രതികരണമുണ്ടായത്. ഞങ്ങളുടെ പല അംഗങ്ങളെയും കമ്മിറ്റി മൊഴിയെടുക്കാന്‍ വിളിച്ചില്ല. മമ്മൂട്ടിയും മോഹന്‍ലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്കു മുമ്പിലെത്തി. അവരോട് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതല്‍ ചോദിച്ചത് എന്നാണ് […]
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ പ്രതികരണവുമായി താരസംഘടനയായ 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ധീഖ്. 'അമ്മ'യിലെ പല അംഗങ്ങളെയും കമ്മിറ്റി മൊഴിയെടുക്കാന്‍ വിളിച്ചിട്ടില്ലെന്നും മമ്മൂട്ടിയും മോഹന്‍ലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്കു മുമ്പിലെത്തിയെന്നും സിദ്ധീഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്ന് അഞ്ചു ദിവസങ്ങള്‍ക്കു ശേഷമാണ് അമ്മയുടെ ഔദ്യോഗിക പ്രതികരണമുണ്ടായത്.
ഞങ്ങളുടെ പല അംഗങ്ങളെയും കമ്മിറ്റി മൊഴിയെടുക്കാന്‍ വിളിച്ചില്ല. മമ്മൂട്ടിയും മോഹന്‍ലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്കു മുമ്പിലെത്തി. അവരോട് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതല്‍ ചോദിച്ചത് എന്നാണ് പറഞ്ഞതെന്നും സിദ്ധീഖ് പറഞ്ഞു. മുമ്പ് മീറ്റിംഗ് നടക്കുമ്പോള്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ പറഞ്ഞിരുന്നില്ല. ചില വിഷയങ്ങളില്‍ ഇടപടുന്നതില്‍ ഞങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും സിദ്ധീഖ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണെന്നും സിദ്ദിഖ് പ്രതികരിച്ചു. 'അമ്മ' ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങള്‍ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.
അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമര്‍ശനമുണ്ട്. റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഒരു ഷോയുടെ റിഹേഴ്‌സല്‍ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ് മോഹന്‍ലാല്‍ സ്ഥലത്തില്ല. അവരോടുള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് സമയമെടുത്തത്. അല്ലാതെ ഒളിച്ചോട്ടമല്ല. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും തികച്ചും സ്വാഗതാര്‍ഹം.
റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെ എതിര്‍ട്ടില്ല. അതിനെയും സ്വാഗതം ചെയ്തിരുന്നു. റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കണം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മയ്‌ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങള്‍ തൊഴിലെടുത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണ്. മാധ്യമങ്ങള്‍ അമ്മയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് സങ്കടകരമാണ്.
മലയാള സിനിമ മേഖല മുഴുവന്‍ മോശമാണെന്ന് സാമാന്യവത്കരിക്കുന്നതിനോട് യോജിപ്പില്ല. അടച്ചാക്ഷേപിച്ചുള്ള ആരോപണങ്ങള്‍ വിഷമങ്ങളുണ്ടാക്കി. പവര്‍ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. അത് എവിടെ നിന്നുവന്നു എന്ന് അറിയില്ല. എല്ലാ സംഘടനകളില്‍നിന്നും 2 പേരെ വീതം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതേക്കുറിച്ചാണോ പറഞ്ഞതെന്നറിയില്ല.
അങ്ങനെ ആരെങ്കിലും പവര്‍ ഗ്രൂപ്പായി പ്രവര്‍ത്തിച്ചാല്‍ സിനിമ മേഖല മുന്നോട്ടുപോകില്ല. മാഫിയ എന്നൊക്കെ പറയുന്നത് അതേക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ഹേമ കമ്മിറ്റിയെക്കുറിച്ച് പ്രതികരിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. അങ്ങനെ ഒഴിഞ്ഞുമാറാനാകില്ല. കാരണം ഞാനൊരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണ്. പരിപൂര്‍ണമായും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അമ്മ സ്വാഗതം ചെയ്യുന്നു. അതിലെ നിര്‍ദേശങ്ങള്‍ എല്ലാം നടപ്പിലാക്കണം.
രണ്ട് വര്‍ഷം മുമ്പ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്‍ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചര്‍ച്ചയില്‍ അന്ന് പങ്കെടുത്തതെന്നും ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മയ്‌ക്കെതിരായ റിപ്പോര്‍ട്ടല്ല. അമ്മയെ ഹേമ കമ്മിറ്റി പ്രതികൂട്ടില്‍ നിര്‍ത്തിയിട്ടുമില്ല. ഞങ്ങള്‍ ഹേമ കമ്മിറ്റിക്കൊപ്പമാണ് മാധ്യമങ്ങള്‍ ഞങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ വിഷമം ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുത്. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന്അറിയില്ല. എന്റെ ജീവിതത്തില്‍ അത്തരമൊരു പവര്‍ ഗ്രൂപ്പിനെ പറ്റി അറിയില്ല. രണ്ട് കൊല്ലം മുമ്പ് രണ്ട് സംഘടനയിലെ അംഗങ്ങളെ ചേര്‍ത്ത് ഒരു ഹൈ പവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവര്‍ ഗ്രൂപ്പും മാഫിയവും സിനിമ മേഖലയില്‍ ഇല്ലെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2006ല്‍ നടന്ന സംഭവത്തെക്കുറിച്ച് 2018ല്‍ ഒരു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. അന്ന് ഞാന്‍ വെറും എക്‌സിക്യൂട്ടിവ് മെമ്പര്‍ മാത്രമായിരുന്നു. അന്ന് പരാതി ശ്രദ്ധയില്‍പ്പെട്ടില്ല. അത് തെറ്റായിപ്പോയി. അങ്ങനെയുണ്ടാകാന്‍ പാടില്ലാത്തതാണ്. അല്ലാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് മറ്റു പരാതികള്‍ അമ്മയ്ക്ക് ലഭിച്ചിട്ടില്ല. ലൈംഗികാതിക്രമത്തേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കാതെ പോകുന്നു എന്ന പ്രശ്‌നമാണ് സിനിമ മേഖല നേരിടുന്ന വലിയ പ്രശ്‌നം. ലൈംഗികാതിക്രമ ആരോപണങ്ങളില്‍ വേട്ടക്കാരുടെ പേരു പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം അമ്മ ആലോചിച്ചു തീരുമാനമെടുക്കും.
ഞങ്ങളുടെ പല അംഗങ്ങളെയും ഹേമ കമ്മിറ്റി വിളിച്ചിട്ടില്ല. മമ്മൂട്ടിയും മോഹന്‍ലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്ക് മുമ്പിലെത്തി. അവരോട് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതല്‍ ചോദിച്ചത് എന്നാണ് പറഞ്ഞത്. മുമ്പ് മീറ്റിംഗ് നടക്കുമ്പോള്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ പറഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കാന്‍ ആവില്ല. ഒരു കഥാപാത്രത്തിന് ഏറ്റവും അനുയോജ്യരായ ആളുകളെയാണ് ആദ്യം പരിഗണിക്കുന്നത്. അവരെ ലഭ്യമായില്ലെങ്കില്‍ മാത്രമാണ് മറ്റൊരാളെ തിരഞ്ഞെടുക്കുക. ഒരു പവര്‍ ഗ്രൂപ്പിന് അങ്ങനെ ആരെയും മാറ്റിനിര്‍ത്താനാവില്ല. പാര്‍വതിക്ക് ഇടവേളയുണ്ടായ കാര്യത്തില്‍ മറുപടി പറയാന്‍ പറ്റില്ല. പല ഘടകങ്ങള്‍ ഒന്നിച്ചുചേരുമ്പോഴാണ് ഒരു സിനിമ സംഭവിക്കുന്നത്. ഞങ്ങള്‍ക്കും സിനിമ ലഭിക്കുന്നത് അങ്ങനെയാണ്. ഇടവേള എനിക്കും ഉണ്ടായിട്ടുണ്ട്. പാര്‍വതി കഴിവുള്ള നടിയാണ്. തനിക്കുണ്ടായ ദുരനുഭവം തുറഞ്ഞുപറഞ്ഞ തിലകന്റെ മകള്‍ സോണിയ തിലകനെ അഭിനന്ദിക്കുന്നു.
റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നും ഇതിന്മേല്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചാലും പിന്തുണയുണ്ടാകുമെന്നുമാണ് അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തുടക്കത്തില്‍ അറിയിച്ചത്. സിനിമ മേഖലയെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ എങ്ങനെയാണ് ബാധിക്കുക, എന്തിനാണ് മറുപടി പറയേണ്ടത് എന്നതൊക്കെ റിപ്പോര്‍ട്ട് പഠിച്ച ശേഷം എന്നായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞിരുന്നത്. സിനിമയിലെ മറ്റു സംഘടനകളുമായും ആലോചിക്കേണ്ടതുണ്ട്. വളരെ സെന്‍സിറ്റീവ് ആയ വിഷയമായതിനാല്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പഠിച്ചതിനു ശേഷമേ പറയാന്‍ പാടുള്ളൂവെന്നും താനോ സഹപ്രവര്‍ത്തകരോ ഇതിനെക്കുറിച്ച് അറിയാെത എന്തെങ്കിലും പറഞ്ഞു പോയാല്‍ ഭാവിയില്‍ വലിയ ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസം സിദ്ദിഖ് പ്രതികരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെച്ചൊല്ലി അമ്മയില്‍ തന്നെ ഭിന്നത നിലനില്‍ക്കേയാണ് ഔദ്യോഗിക പ്രതികരിക്കാന്‍ സംഘടന തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത സിനിമാ സംഘടനകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് താരംസംഘടനയായ അമ്മയിലെ ഭിന്നത പുറത്തുവന്നത്. നിലപാട് വ്യക്തമാക്കുന്നതില്‍ താരസംഘടനയ്ക്ക് പിഴവ് പറ്റിയെന്നും തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്നും അമ്മ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പ്രതികിച്ചതിന് പിന്നാലെയാണ് 'അമ്മ' യോഗം വിളിച്ചതും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായതും.