- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കല്യാണക്കുറി തയ്യാറാക്കുന്ന തിരക്കില്‍ പ്രതിശ്രുത വരന്‍; പ്രതിശ്രുത വധു ജോലിക്ക് കയറിയതു മുതല്‍ ബാങ്കില്‍ എത്തിയാലുടന്‍ വിളി വരും; ആ വിളിയെന്ന് കരുതി ഫോണെടുത്തു; കേട്ടത് പ്രിയതമയുടെ വിയോഗം; അഖിലിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും ആയില്ല; അഞ്ജനയെ അവസാനം പുതപ്പിച്ചത് വിവാഹ വസ്ത്രം; തൊടിയൂര്‍ പൊട്ടിക്കരഞ്ഞപ്പോള്‍
കരുനാഗപ്പള്ളി: വാഹനാപകടം അഞ്ജനയുടെ ജീവന്‍ കവര്‍ന്നത് നാടിനും ബന്ധുക്കള്‍ക്കും താങ്ങാനായില്ല. അഞ്ജനയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയായിരുന്നു. കഴിഞ്ഞദിവസമാണ് വരന്റെ വീട്ടുകാര്‍ വിവാഹവസ്ത്രം വാങ്ങിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഈ വസ്ത്രം അഞ്ജനയ്ക്ക് അണിയിച്ചു.
കരിന്തോട്ടുവ സര്‍വീസ് സഹകരണ ബാങ്കില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം രാത്രിയോടെയാണ് വീട്ടില്‍ കൊണ്ടു വന്നു. കരുനാഗപ്പള്ളി തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി അഖിലിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും ആയില്ല. ഭാവി വധുവിന്റെ മരണം ഈ യുവാവിനെ എല്ലാ അര്‍ത്ഥത്തിലും തളര്‍ത്തി. സുഹൃത്തുക്കളുടെ മുന്നില്‍ അഖിലിന്റെ ദുഃഖം അണപൊട്ടി.
അഞ്ചുവര്‍ഷംമുന്‍പാണ് അഞ്ജനയുടെ അച്ഛന്‍ എസ്.ബി. മോഹനന്‍ മരിച്ചത്. തൊടിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ അരമത്തുമഠം ബ്രാഞ്ചിലെ ജീവനക്കാരിയായ അമ്മ അജിതയായിരുന്നു പഠിച്ചു. പരീക്ഷയെഴുതി. ജോലിയും കിട്ടി. വിവാഹവും ഉറപ്പിച്ചു. ജോലി ലഭിച്ചശേഷമേ വിവാഹം കഴിക്കൂവെന്ന നിലപാടിലായിരുന്നു അഞ്ജന. അതുകൊണ്ട് മാത്രമാണ് താലകെട്ട് വൈകിയത്. ഒരുവര്‍ഷംമുന്‍പാണ് വിവാഹം ഉറപ്പിച്ചു. പിന്നീച് സഹ.ബാങ്കില്‍ ജോലി ലഭിച്ചത്. മൈനാഗപ്പള്ളി വില്ലേജിലെ ജീവനക്കാരനായ കല്ലേലിഭാഗം സ്വദേശി അഖിലായിരുന്നു വരന്‍. ഒക്ടോബര്‍ 19-നാണ് വിവാഹം. ഇതിനിടെയാണ് മരണം വില്ലനായി എത്തുന്തന്.
കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു വിവാഹനിശ്ചയം. ജോലിക്ക് കയറിയതുമുതല്‍ ബാങ്കില്‍ എത്തിയാലുടന്‍ അഞ്ജന അഖിലിനെ വിളിക്കുക പതിവാണ്. തിങ്കളാഴ്ച രാവിലെ ആ വിളി കാത്തിരുന്നു. എത്തിയത് മരണ വാര്‍ത്തയും. കല്യാണക്കുറി തയ്യാറാക്കുന്ന തിരക്കിലായിരുന്നു അഖില്‍. പ്രിന്റിങ് സ്ഥാപനത്തില്‍ വിവാഹക്ഷണക്കത്ത് തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് ആ ദുരന്ത വാര്‍ത്ത ഫോണില്‍ എത്തിയത്. അവസാനത്തെ പ്രൂഫ് നോക്കുന്നതിനിടെ അഖില്‍ ദുഖത്തിലേക്ക് എല്ലാ അര്‍ത്ഥത്തിലും വീണു.
ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ തൊടിയൂര്‍ സ്വദേശിനി അഞ്ജന മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. അഞ്ജന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഒരു സ്‌കൂള്‍ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍, മറ്റൊരു ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു.
കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമനം ലഭിച്ച് ബാങ്കില്‍ ക്ലര്‍ക്ക് ആയിട്ട് ജോലിക്കെത്തിയത്.