- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റ തുറന്ന ചെറുപ്പക്കാർ ഒന്ന് ഞെട്ടി; പത്മനാഭന്റെ നടയിൽ നിന്ന് നെറ്റിയിൽ ചന്ദനം ചാർത്തുന്ന ഒരു സുന്ദരി; അക്കൗണ്ട് തപ്പിയെടുത്തതും കിളി പോയി; റീൽസിൽ കണ്ടത് ഓയൂർ കേസിലെ 'അനുപമ'യെ; കുട്ട്യോളെ പിടിക്കണ ചേച്ചിയല്ലേ..; എന്നെയും കൂടി തട്ടിക്കൊണ്ടു പോകാമോ? എന്ന് കമെന്റുകൾ; വൈറലായി വീഡിയോ
തിരുവനന്തപുരം: ദിനംപ്രതി സോഷ്യൽ മീഡിയയിൽ പല വെറൈറ്റി വീഡിയോകളാണ് വൈറലാകുന്നത്. അതുപോലൊരു വീഡിയോ കണ്ട ക്ഷീണത്തിലാണ് കേരളത്തിലെ യുവാക്കൾ. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം തുറന്ന് ചെറുപ്പക്കാർ കണ്ടത് പത്മനാഭന്റെ നടയിൽ നിന്ന് നെറ്റിയിൽ ചന്ദനം ചാർത്തുന്ന ഒരു സുന്ദരിയെ. ഉടനെ തന്നെ അക്കൗണ്ട് തപ്പി കയറിയതും എല്ലാവർക്കും ഞെട്ടൽ ആയിരുന്നു ഫലം. ദർശിച്ചത് മറ്റാരെയും അല്ല ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അനുപമയെ ആയിരുന്നു.
അതിലും രസിപ്പിച്ചത് കമെന്റുകൾ ആയിരുന്നു. കുട്ട്യോളെ പിടിക്കണ ചേച്ചിയല്ലേ..? എന്നെയും കൂടി തട്ടിക്കൊണ്ടു പോകാമോ? എന്നൊക്കെ ആയിരന്നു ട്രോൾ രൂപേണ വന്ന കമെന്റുകൾ. വീഡിയോ ഇപ്പോൾ എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ അനുപമ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് പുതിയ റീല്‍ ഇട്ടിരിക്കുന്നത്. ഇതുവരെ എൺപതിനായിരത്തോളം പേരാണ് റീൽസ് ലൈക്ക് ചെയ്തിരിക്കുന്നത്.
അതേസമയം, കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അനുപമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ബെംഗളുരുവിൽ എൽഎൽബി കോഴ്സിന് ചേരാനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം. കർശന ഉപാധികളോടെയാണ് ജസ്റ്റിസ് സി എസ് ഡയസ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
എല്ലാ മാസവും മൂന്നാം ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, മറ്റാവശ്യങ്ങൾക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. 2023 നവംബർ 27നാണ് ഓയൂരിൽ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനുപമയുടെ പിതാവ് മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ, അമ്മ അനിത എന്നിവരാണ് ഒന്നുംരണ്ടും പ്രതികൾ. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.
ഇതിനിടെ, വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഒരു കൊച്ചുകുട്ടിയെ തട്ടിക്കൊണ്ടുപോയി പണമുണ്ടാക്കാൻ ശ്രമിക്കാൻ എങ്ങനെ തോന്നി’ എന്നാണ് വിഡിയോയ്ക്കു താഴെ ഒരാളുടെ ചോദ്യം. ‘തട്ടിക്കൊണ്ടുപോയ കുഞ്ഞിന് ലാപ്ടോപ്പിൽ കാർട്ടൂൺ കാണിച്ചു കൊടുത്തപ്പോൾ അതിന്റെ ഐപി അഡ്രസ് നോക്കിയാണ് പൊലീസ് ഇവരെ പിടികൂടിയത്. അതിനർഥം അവർ കുട്ടിയെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നതാണ്. എന്നാൽ തട്ടികൊണ്ടുപോകൽ ഒരു കുറ്റകൃത്യം തന്നെയാണ്.
അതിന് ശിക്ഷലഭിക്കണം’ എന്നാണ് മറ്റൊരു കമന്റ്. ‘എപ്പോഴാണ് പുറത്തിറങ്ങിയത്’ എന്നിങ്ങനെയുള്ള കമന്റുകളും എത്തി. ‘മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല’, ‘റോക്കി ഭായ് ഇന്നെത്ര കുട്ടികളെ തട്ടികൊണ്ട് പോയി, അടുത്ത പ്ലാനിങ് ആണെന്ന് തോന്നുന്നു’ എന്നിങ്ങനെയുള്ള കമന്റുകളും എത്തി.വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.