- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവന് നഷ്ടപ്പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനം വേണ്ട; മേജര്‍ ഇന്ദ്രബാലനെ അടിയന്തിരമായി ഡല്‍ഹിക്ക് വിളിപ്പിച്ചു; അര്‍ജുനായുള്ള തിരച്ചില്‍ അനന്തമായി നീളും
ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ ലോറിക്കകത്ത് ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തിരിച്ചല്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. ദൗത്യം ഇനിയും എത്രകണ്ട് മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. കനത്ത മഴയാണ് പ്രദേശത്ത്. 11 ദിവസായി അര്‍ജുനെ കാണാതായിട്ട്. കഴിയുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. എന്നിട്ടും അര്‍ജുനെ കണ്ടെത്താന്‍ സാധിച്ചില്ല.
കനത്ത മഴയും അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ സ്കൂബാ ഡൈവേഴ്സിന് ഊളിയിട്ട് ലോറിയുടെ കാമ്പിന് അടുത്തേക്ക് എത്താനും സാധിക്കാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയും ദൗത്യവുമായി മുന്നോട്ടു പോകണോ എന്ന ആലോചന തുടങ്ങിയിട്ടുണ്ട്. ജീവന് നഷ്ടപ്പെടുന്ന അവസ്ഥയിലുള്ള രക്ഷാപ്രവര്‍ത്തനം വേണ്ടെന്ന് ദൗത്യസംഘാംഗങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. തിരച്ചിലിനു നേതൃത്വം നല്കുന്ന റിട്ട. മേജര്‍ ജനറല്‍ ഇന്ദ്ര ബാലനെ ഇന്നലെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നാവികരുടെ ഇത് നാവികരുടെ ജീവന് അപകടത്തില്‍ പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനം വേണ്ടെന്ന സൂചനയാണ്.
പലവിധത്തില്‍ പരിശോധന നടത്തിയിട്ടും അര്‍ജുനെ കണ്ടെത്തുന്നതില്‍ പ്രതിസന്ധിയുണ്ടെന്ന് നാവികസേന അറിയിക്കുന്നു. 'അര്ജുന് ലോറിക്കകത്ത് ഉണ്ടെന്ന് ഉറപ്പില്ല', മുന്നിലുള്ള വലിയ പ്രതിസന്ധിയെന്ന് നാവികസേനവരുത്താനായിട്ടില്ലെന്ന് തിരച്ചിലിന് നേതൃത്വം നല്കുന്ന റിട്ട. മേജര്‍ ജനറല്‍ എം. ഇന്ദ്രപാലന് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇത്രയും വിപുലമായ തിരിച്ചല്‍ അടുത്തകാലത്തെങ്ങും രാജ്യത്ത് തന്നെ നന്നിട്ടില്ല.
അപകട സമയത്ത് അര്ജുന്ം ലോറിക്കകത്തുതന്നെ ഉണ്ടായിരുന്നോ എന്നും ഉറപ്പില്ല. ഗംഗാവാലി പുഴയില്‍ രണ്ട് ഡ്രോണുകളുടെ സഹായത്താല്‍ നടത്തിയ ഐ ബോഡ് സ്കാനിങ്ങില്‍ നാലിടങ്ങളില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഒന്ന് റോഡിനെ വേര്‍തിരിക്കാനുപയോഗിക്കുന്ന റെയിലാണ്. രണ്ടാമത്തേത് ടവറും മൂന്നാമത്തേത് അര്ജുന് ഉണ്ടെന്ന് കരുതുന്ന ലോറിയും നാലാമത്തേത് ടാങ്കറിന്റെ കാബിനുമാണ്. അതില്‍ മാഗ്നറ്റോ മീറ്ററിന്റെ സഹായത്തോടുകൂടി മൂന്നെണ്ണത്തിന്റെ സാന്നിധ്യം എവിടെയൊക്കെയാണെന്ന് കൃത്യമായി ലഭിച്ചിട്ടുണ്ട്. നാലാമത്തേതാണ് അറിയാന്‍ ബാക്കിയുള്ളത്.
ഇന്നലെ പകല്‍ തെര്‍മല്‍ ഇമേജിങ് പരിശോധനയില്‍ പുഴയ്ക്കടിയിലെ ലോറിക്കകത്ത് മനുഷ്യശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നതും വലിയ വെല്ലുവിളയാണ്. ലോറിയുടെ ഡ്രൈവിങ് കാബിന് തകര്‍ന്നിട്ടില്ലെന്ന് ഇന്നലെ ഡ്രോണ്‍ പരിശോധനയില്‍ വ്യക്തമായി. കാബിനും പിന്‍വശവും വേര്‍പെട്ട നിലയിലാണെങ്കില്‍ പുതിയൊരു സിഗ്നല്‍ കൂടി കിട്ടണം. ഇന്നലെ അത്തരത്തില്‍ സിഗ്നല്‍ ലഭിച്ചിട്ടില്ല. സാധാരണഗതിയില്‍ കാബിന് തകരാനുള്ള സാധ്യത വിരളമാണെന്ന് ലോറി നിര്‍മാതാക്കളും അറിയിച്ചു.
അപകടം സംഭവിച്ചപ്പോള്‍ കാബിന് ലോക്കാകുന്ന സിസ്റ്റം പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. അര്ജുന് വാഹനത്തിനകത്തായിരുന്നെങ്കില്‍ കാബിനില്‍ കുടുങ്ങിക്കിടപ്പുണ്ടാകണം. ജിപിഎസ് വിവരങ്ങള്‍ പ്രകാരം, അപകട സമയത്ത് ലോറിയുടെ എന്ജിന് ഓണാണ്. ഇതാണ് അര്ജുന് ലോറിക്കകത്ത് ഉണ്ടെന്നു കരുതാനുള്ള സാധ്യത.
അതേസമയം, ലോറി ഓഫാക്കാതെ പുറത്തിറങ്ങാനുള്ള സാധ്യതയുമുണ്ട്. അര്ജുന് ലോറി നിര്‍ത്തി ചായക്കടയിലേക്കു പോയപ്പോള്‍ മണ്ണിടിച്ചിലിനൊപ്പം പുഴയിലേക്കു വീണതാകാനും സാധ്യതയുണ്ടെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ലോറിയിലെ ഏതാനും മരത്തടികള്‍ കിലോമീറ്ററുകള്‍ അകലെയുള്ള ഗ്രാമത്തില്‍ പുഴയോരത്തു കണ്ടെത്തി. 400 അക്കേഷ്യ തടികളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. അടിയൊഴുക്കു ശക്തമാണെന്നതിന്റെ തെളിവാണ് ലോറിയിലെ മരക്കഷ്ണങ്ങള്‍ കിലോമീറ്ററുകള്‍ ഒഴുകി പോയതില്‍ നിന്നും വ്യക്തമുന്നത്.
ഇന്ന് രക്ഷാദൗത്യം എത്രകണ്ട് നടക്കുമെന്നതിലും സംശയമുണ്ട്. കാലാവസ്ഥ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നതിനാല്‍ അര്‍ജുന്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയിട്ടും അത് പുറത്തേക്ക് എടുക്കാന്‍ തെരച്ചില്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ സ്കൂബ ഡൈവര്‍മാര്‍ക്ക് നദിയില്‍ ഇറങ്ങാന്‍ കഴിയൂ. മഴ തുടരുന്നതിനാല്‍ നദിയില്‍ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാന്‍ കാത്തിരിക്കണമെന്നും മറ്റ് വഴികള്‍ ഇല്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
ഡ്രെഡ്ജര്‍ ഉള്‍പ്പെടെ എത്തിക്കാന്‍ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതല്‍ വരുന്ന മൂന്ന് ദിവസം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്. കനത്ത മഴയാണ് നിലവില്‍ സ്ഥലത്തുള്ളത്. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് വെല്ലുവിളിയാണ്. ഇതോടെ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതേസമയം, മന്ത്രിമാരായ എ.കെ. ശശീന്ദ്രനും മുഹമ്മദ് റിയാസും ഇന്ന് ഉച്ചക്ക് അപകട സ്ഥലമായ ഷിരൂരിലെത്തും. സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.