പാലക്കാട്: പാലക്കാട്ടെ ബസ് സ്റ്റാന്‍ഡില്‍ എയര്‍ കണ്ടീഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഇന്നലെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കരിങ്കൊടിയുമായി പ്രതിഷേധിക്കാന്‍ എത്തിയത് ബിജെപി പ്രവര്‍ത്തകരായിരുന്നു. ആഡംബര സൗകര്യത്തേക്കാള്‍ വൃത്തിയുള്ള പൊതു ശൗചാലയം അത്യാവശ്യമാണെന്ന് വാദിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചത്.

ഈ പ്രതിഷേധക്കാരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കവെ ഒരു ബിജെപി പ്രവര്‍ത്തകന്‍ വനിതാ പോലീസുകാരിയോടെ അപമര്യാദയായി പെരുമാറി. മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എത്തിയ മറ്റൊരാളെ തടയാന്‍ ശ്രമിക്കവേയാണ് പോലീസ് ഉദ്യോഗസ്ഥക്ക് നേരെ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാള്‍ അടുത്തുകൂടിയത്. ഇയാളുടെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഇയാള്‍ക്ക് നേരെ തിരിഞ്ഞു ഉദ്യോഗസ്ഥ ബലംപ്രയോഗിച്ചു പിടിച്ചു കൊണ്ടുപോകേണ്ടി വന്നു. ഇയാള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു എന്നത് വ്യക്തമല്ല.

മന്ത്രി പങ്കെടുത്ത പരിപാടി ആയതിനാല്‍ പ്രതിഷേധക്കാരെ നിയന്ത്രിക്കേണ്ട ചുമതല പോലീസുകാര്‍ക്കുണ്ടായിരുന്നു. അവരുടെ ഡ്യൂട്ടി നിര്‍വഹിക്കവേയാണ് അവര്‍ അതിക്രമം നേരിടേണ്ടി വന്നത്. കരിങ്കൊടി പ്രതിഷേധക്കാരെ തടയാന്‍ പുരുഷ പോലീസുകാര്‍ക്കൊപ്പമാണ് വനിതാ പോലീസുകാരിയും എത്തിയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജോലിയുടെ ഭാഗമായി വനിതാ പോലീസുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പലപ്പോഴും അധികമാരും ചര്‍ച്ച ചെയ്യാറില്ല.

അതേസമയം കരിങ്കൊടി പ്രതിഷേധം നടത്തിയവരെ ഗണേഷ്‌കുമാര്‍ നേരിട്ടതും ശ്രദ്ധേയമായി, പ്രതിഷേധക്കാരെ വിളിച്ചു തോളില്‍ കയ്യിട്ടാണ് മന്ത്രി സംസാരിച്ചത്. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചറഞ്ഞ് അതിന് കൃത്യമായ മറുപടിയും മന്ത്രി ഗണേഷ് കുമാര്‍ നല്‍കി. ഇതോടെ തുടര്‍ന്ന് പരിപാടി സമാധാന പരിമായി നടക്കുകയും ചെയത്ു.