- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂമാക്കറെ ബ്ലാക്മെയ്ല്‍ ചെയ്തയാള്‍ ചോദിച്ചത് 130 കോടി രൂപ; കോമയില്‍ കിടക്കുന്ന റേസിംഗ് ലെജണ്ടിന്റെ പേരിലുള്ള കേസ് തുടരുന്നു
ഷൂമാക്കറെ ബ്ലാക്മെയ്ല്‍ ചെയ്തയാള്‍ ചോദിച്ചത് 130 കോടി രൂപ
ന്യൂയോര്‍ക്ക്: സ്‌കേറ്റിംഗിനിടെ അപകടത്തില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ് കോമയില്‍ കിടക്കുന്ന റേസിംഗ് ഇതിഹാസം മൈക്കല്‍ ഷൂമാക്കറെയും ബ്ലാക്ക് മെയില്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. ഷൂമാക്കരിന്റെ മാനേജരാണ് ഇക്കാര്യം ഇപ്പോള്‍ കോതിയില്‍ പുറത്ത് വിട്ടിരിക്കുന്നത്. 130 കോടിയോളം രൂപ നല്‍കിയില്ലെങ്കില്‍ ഡാര്‍ക്ക് വെബ്ബില്‍ ഷൂമാക്കറുടെ ചില ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തും എന്നാണ് അജ്ഞാതനായ വ്യക്തി ഷൂമാക്കറിന്റെ മാനേജരോട് ഫോണില്‍ ഭീഷണപ്പെടുത്തിയത്. കഴിഞ്ഞ 25 വര്‍ഷമായി ഷൂമാക്കറുടെ മാനേജരായി ജോലി ചെയ്യുന്ന 60 കാരനായ സബൈന്‍ കെഹം ആണ് ഇപ്പോള്‍ ഈ വിവരം പുറംലോകത്തെ അറിയിച്ചത്.
ഭീഷണിക്ക് പിന്നില്‍ ഒരച്ഛനും മകനും ഷൂമാക്കറുടെ മുന്‍ ബോഡ്ിഗാര്‍ഡും ആണെന്നാണ് സംശയിക്കപ്പെടുന്നത്. ഷൂമാക്കറുടെ സ്വിറ്റ്സര്‍ലന്‍ഡിലെ വീട്ടില്‍ അദ്ദേഹത്തിന്റെ ബോഡിഗാര്‍ഡായി ജോലി ചെയ്തിരുന്ന മര്‍ക്കസ് ഫ്രിസ്റ്റേ ആണ് ഭീഷണിയുടെ മുഖ്യ സൂത്രധാരന്‍ എന്നാണ് കരുതപ്പെടുന്നത്. ഇയാളെ പിന്നീട് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 2021 ലാണ് ഈ സംഭവം നടന്നത്. എന്നാല്‍ ഇയാള്‍ അതിന് മുമ്പ് തന്നെ ഷൂമാക്കറുടെ നിരവധി സ്വകാര്യ ചിത്രങ്ങള്‍ തട്ടിയെടുത്തിരുന്നു എന്നാണ് കരുതപ്പെടുന്നത്.
ഇയാള്‍ക്ക് സഹായികളായി ഒരു നൈറ്റ്ക്ലബ്ബിലെ ബൗണ്‍സറായ യില്‍മാസ് ടോസ്ടൂക്കനും അയാളുടെ മകന്‍ ഡാനിയല്‍ ലിന്‍സും ഉണ്ടെന്നാണ് ആരോപണം. ഡാനിയല്‍ ലിന്‍സ് ഒരു ഐ.ടി പ്രൊഫഷണലുമാണ്. 2013ല്‍ ഫ്രാന്‍സില്‍ നടന്ന ഒരു അകടത്തില്‍ ഗുരുതരമായി
പരിക്കേറ്റ് ഷൂമാക്കര്‍ ഇപ്പോഴും കോമാ സ്റ്റേജിലാണ് കഴിയുന്നത്. തനിക്ക് പരിചയമില്ലാത്ത ഒരു ഫോണ്‍ നമ്പരില്‍ നിന്നാണ് തുടര്‍ച്ചയായി ഇത്തരത്തില്‍ ഫോണ്‍കോളുകള്‍ വന്നതെന്നാണ് സബൈന്‍ കെഹം പറയുന്നത്. പരിചയമില്ലാത്ത നമ്പരില്‍ നിന്നുള്ള ഫോണ്‍കോള്‍ ആയതിനാല്‍ ആദ്യം താന്‍ ഫോണെടുത്തില്ല എന്നും പിന്നീട് നിരന്തരം കോളുകള്‍ വന്നപ്പോള്‍ ഫോണ്‍ എടുക്കുകയായിരുന്നു എന്നുമാണ് ഇയാള്‍ കോടതിയെ അറിയിച്ചത്.
പിന്നീട് ഇമെയിലില്‍ തനിക്ക് ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ച് നിരന്തരമായി സന്ദേശങ്ങള്‍ എത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് മൂവരേയും പിടികൂടിയത്. ഷൂമാക്കറിന്റെ സ്വകാര്യ ചിത്രങ്ങളും ഇവര്‍ മാനേജര്‍ക്ക് അയച്ചിരുന്നു. ചിത്രങ്ങള്‍ കണ്ടപ്പോള്‍ തന്നെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരാളാണ് ഇതിന് പിന്നിലെന്ന് മനസിലായതായി അദ്ദേഹം വെളിപ്പെടുത്തി. അപകടത്തെ തുടര്‍ന്ന് ഷൂമാക്കറെ പരിചരിക്കാന്‍ എത്തിയ നഴ്സിനും ഇതുമായി ബന്ധമുണ്ടെന്നാണ് തന്റെ സംശയമെന്നും സബൈന്‍ കെഹം പറഞ്ഞു.
ഷൂമാക്കറിന്റെ ബോഡിഗാര്‍ഡുമായി പലപ്പോഴും ഈ നഴ്സ് മാറി നിന്ന ് സംസാരിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. മര്‍ക്കസ് ഫ്രിസ്റ്റേ തന്നെയാണ് തനിക്ക് 1500 ഓളം ഫോട്ടോകളും 200 വീഡിയോകളും കൈമാറിയതെന്ന് പിടിയിലായ ബൗണ്‍സര്‍ ടോസ്ടുക്കനും സമ്മതിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ തനിക്ക് നല്‍കിയത് നഴ്സ് ആണെന്നാണ് മര്ഡക്കസ് ഫിസ്റ്റേ ഇപ്പോള്‍ പറയുന്നത്.