- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയ ആണ്‍കുട്ടികളെ പെണ്‍വേഷം കെട്ടി നൃത്തം ചെയ്യിക്കും; ലൈംഗിക അടിമകളാക്കി വില്‍പ്പന നടത്തി പീഡിപ്പിക്കും; താലിബാന്‍ ഭരണകൂടത്തിന്റെ വരവോടെ അഫ്ഗാനിസ്ഥാനില്‍ ബാലപീഡനങ്ങള്‍ വ്യാപകം; കുട്ടികളുടെ നരകമായി അഫ്ഗാനിസ്ഥാന് മാറുമ്പോള്‍
ചെറിയ ആണ്‍കുട്ടികളെ പെണ്‍വേഷം കെട്ടി നൃത്തം ചെയ്യിക്കും
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി വില്‍പ്പന നടത്തുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെറിയ ആണ്‍കുട്ടികളെ പെണ്‍വേഷം കെട്ടി നൃത്തം ചെയ്യിക്കുകയും ഇത് കാണാന്‍ എത്തുന്ന താലിബാന്‍ ഭീകരര്‍ ഇവരെ പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായി നടക്കുകയാണ് എന്നാണ് പറയപ്പെടുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കര്‍ശനമായി വിലക്കിയിട്ടുള്ള ഈ ഏര്‍പ്പാട് അഫ്ഗാനിസ്ഥാനില്‍ താലിബന്‍ ഭരണകൂടത്തിന്റെ വരവോടെയാണ് വീണ്ടും പ്രചാരം നേടുന്നത്.
ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അഫ്ഗാനില്‍ ഇതിനെ ബച്ചാ ബസി എന്നാണ് വിളിക്കപ്പെടുന്നത്. കരുത്തരായ പുരുഷന്‍മാര്‍ ചെറിയ ആണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുന്ന ക്രൂരതയെ ആണ് അഫ്ഗാന്‍കാര്‍ ഈ ഓമനപ്പേരിട്ടു വിളിക്കുന്നത്. കൗമാരപ്രായം പോലും ആകാത്ത ആണ്‍കുട്ടികളെയാണ് താലിബന്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. പട്ടിണി നേരിടുന്ന കുടുംബങ്ങള്‍ പലതും തങ്ങളുടെ കുട്ടികളെ സമ്പന്നര്‍ക്ക് ഈ ആവശ്യത്തിനായി വില്‍ക്കുകയാണ് പലപ്പോഴും സംഭവിക്കാറുള്ളത്.
ചില സമ്പന്ന കുടുംബങ്ങള്‍ ഇത്തരം കുട്ടികളെ ദത്തെടുക്കുകയും ചെയ്യും. കുട്ടികളുടെ വീട്ടുകാര്‍ക്ക് ദത്ത് നല്‍കുന്നതിനും വലിയ തോതിലുളള പണം ലഭിക്കും. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ അഫ്ഗാനിസ്ഥാനില്‍ തുടരുന്ന ദുരാചാരമാണ് ഇത്. 1980കളില്‍ സോവിയറ്റ് അധിനിവേശത്തെ ചെറുക്കുകയും ആഭ്യന്തരയുദ്ധത്തിന് തുടക്കമിടുകയും ചെയ്ത അഫ്ഗാനിസ്ഥാനിലെ മുജാഹിദീന്‍ യുദ്ധപ്രഭുക്കന്മാര്‍ പതിവായി ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈ നടപടിയെ 1990 കളില്‍ താലിബനും ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ താലിബന്‍ ഭരണത്തിന്‍ കീഴിലും രഹസ്യമായി ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്ന ആചാരങ്ങള്‍ തുടരുകയാണ്. 2001 ല്‍ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് താലിബന്‍ ഭരണകൂടം നിലംപതിച്ചതിന് തൊട്ടു പിന്നാലെ തന്നെ മുജാഹിദീന്‍ യുദ്ധ പ്രഭുക്കന്‍മാര്‍ വീണ്ടും ബച്ചാ ബസി പരസ്യമായി തന്നെ പുനരാരംഭിക്കുക ആയിരുന്നു.
ഇവര്‍ ഇതിനായി ആണ്‍കുട്ടികളെ വാങ്ങുകയും തട്ടിക്കൊണ്ട് പോകുകയും തുടര്‍ന്ന് ക്രൂരമായി ലൈംഗികമായി അവരെ പീഡിപ്പിക്കുകയും ചെയ്യുന്നത് പതിവാക്കിയിരുന്നു. 2021 ല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതോടെ തെക്കന്‍ പഷ്ത്തൂണ്‍ മേഖലകളിലെ പുരുഷന്‍മാരില്‍
പകുതിയിലധികം പേരും ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിക്കുകയാണെന്നാണ് ആരോപണം.
ബച്ചാ ബസിയെ താലിബാന്‍ പുറമേ തള്ളിപ്പറയുകയാണെങ്കിലും 2024 ലെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവരും കുട്ടികളെ സൈനികരായി നിയമിച്ച് ലൈംഗിക അടിമളാക്കുകയും ചെയ്യുകയാണ്. 2024 ലെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ട്രാഫിക്കിംഗ് ഇന്‍ പേഴ്‌സണ്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ബച്ചാ ബസി നടത്തുന്നവരില്‍ സമുദായ നേതാക്കളും സൈനിക കമാന്‍ഡര്‍മാരും പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുണ്ട്.