- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറുടേത് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചെന്ന് ഗവര്‍ണര്‍; ആശുപത്രി ആക്രമിച്ചത് ബിജെപിക്കാരെന്ന് മമതയും; ബംഗാള്‍ രാഷ്ടീയ യുദ്ധം
കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറിന്റെ ക്രൂരമായ ബലാത്സംഗവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ യുദ്ധവും. വിഷയത്തില്‍ മുതലെടുപ്പിനായി ബിജെപി സജീവമായി രംഗത്തുവന്നതോടെ അതിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തുവന്നു. ഇതിനിടെയാണ് ഗവര്‍ണര്‍ സി വി ആനന്ദ് ബോസും പോലീസിനെതിരെ രംഗത്തുവന്നത്. ആക്രമണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിന്റെ മുന്നറിയിപ്പ്. ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും […]
കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറിന്റെ ക്രൂരമായ ബലാത്സംഗവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ യുദ്ധവും. വിഷയത്തില്‍ മുതലെടുപ്പിനായി ബിജെപി സജീവമായി രംഗത്തുവന്നതോടെ അതിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തുവന്നു. ഇതിനിടെയാണ് ഗവര്‍ണര്‍ സി വി ആനന്ദ് ബോസും പോലീസിനെതിരെ രംഗത്തുവന്നത്.
ആക്രമണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിന്റെ മുന്നറിയിപ്പ്. ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും ബംഗാള്‍ ബനാന റിപ്പബ്ലിക് ആയി മാറാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വന്‍പ്രതിഷേധമാണ് പശ്ചിമബംഗാളില്‍ നടക്കുന്നത്. പശ്ചിമ ബംഗാളിലുണ്ടായ അതിദാരുണ സംഭവങ്ങള്‍ക്കു പിന്നാലെ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുകയാണ് ഗവര്‍ണര്‍.
വനിതാ ഡോക്ടറുടേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച് പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കു മേല്‍ പോലീസ് സമ്മര്‍ദം ചെലുത്തി, ഗവര്‍ണര്‍ പറഞ്ഞു. ആശുപത്രിയില്‍ താന്‍ കണ്ട കാഴ്ചകള്‍ അതിദാരുണമായിരുന്നു. സി.ബി.ഐ. അന്വേഷണം വേണമെന്നും ഗവര്‍ണര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതിനിടെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആരോപിച്ചു. ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സമരത്തിന്റെ ഭാഗമായി പണിമുടക്കിലേര്‍പ്പെട്ട ഡോക്ടര്‍മാരോട് വിരോധമില്ലെന്നും മമത പറഞ്ഞു. 'പോലീസ് വിഷയം അന്വേഷിച്ച് വരികയാണ്. വിദ്യാര്‍ഥികള്‍ക്കെതിരെയോ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെയോ എനിക്ക് പരാതിയില്ല. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നു. സംഭവത്തിന്റെ വീഡിയോ കണ്ടാല്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും' മമത മാധ്യമങ്ങളോട് പറഞ്ഞു.
പോലീസിനെ അക്രമിച്ച രീതി കണ്ടാല്‍ അത് ബിജെപിയും ഇടത് പാര്‍ട്ടികളുമാണെന്ന് മനസ്സിലാകും. തന്റെ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനെ ഒരു മണിക്കൂറോളം കാണാതായി. പിന്നീട് പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ബലപ്രയോഗം നടത്തിയില്ല. തങ്ങള്‍ ഒരുപാട് പ്രതിഷേങ്ങള്‍ നടത്തിയിട്ടുണ്ട്, അന്നൊന്നും ആശുപത്രിക്കുള്ളില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ തങ്ങള്‍ ചെയ്തിട്ടില്ലെന്നും മമത പറഞ്ഞു.
ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യം സൃഷ്ടിച്ച് ബംഗാളില്‍ ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മമത ആരോപിച്ചിരുന്നു. ഇതിനിടെ വനിതാ ഡോക്ടറുടെ കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘം അഞ്ച് ഡോക്ടര്‍മാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. സംഭവം നടന്ന പ്രദേശത്തെ പോലീസ് സ്റ്റേഷന്റെ ചുമതയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും സിബിഐ ചോദ്യംചെയ്തിട്ടുണ്ട്.