- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശ് പ്രക്ഷോഭം ഗുണം ചെയ്യുന്നു; ഓഹരി വിലയില്‍ രണ്ടാം ദിനവും കുതിപ്പ്; ലോകത്തിലെ ബേബി ക്ലോത്ത് നിര്‍മ്മാണത്തില്‍ ഒന്നാമനാവാന്‍ കിറ്റക്‌സ്!
കൊച്ചി: ലോകത്തിലെ ബേബി ക്ലോത്ത് ബിസിനസില്‍ നമ്പര്‍ വണ്‍ ആവുകയാണ്, നമ്മുടെ കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ്്. അമേരിക്കയില്‍ പിറന്ന് വീഴുന്ന കുട്ടികളില്‍ നല്ലൊരു ശതമാനവും ഇടുന്നത്, കേരളത്തിലെ ഒരു സ്ഥാപനത്തിന്റെ ഉടുപ്പുകളാണെന്ന് പറഞ്ഞാല്‍, അത് തള്ളാണെന്നായിരിക്കും ശരാശരി മലയാളി പറയുക. പക്ഷേ ഇത് ബഡായിയല്ല. അതാണ് സാബു എം ജേക്കബ്് നയിക്കുന്ന കിറ്റക്‌സ് ഗാര്‍മെന്റ്‌സ് കമ്പനിയുടെ നേട്ടം. നിലവില്‍ ആഗോളതലത്തില്‍ കുഞ്ഞുടുപ്പുകളുടെ നിര്‍മ്മാണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനി, തെലങ്കാനയിലെ പുതിയ ഫാക്ടറി, സജ്ജമാവുന്നതോടെ ലോകത്തിലെ ഒന്നാമന്‍ […]
കൊച്ചി: ലോകത്തിലെ ബേബി ക്ലോത്ത് ബിസിനസില്‍ നമ്പര്‍ വണ്‍ ആവുകയാണ്, നമ്മുടെ കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ്്. അമേരിക്കയില്‍ പിറന്ന് വീഴുന്ന കുട്ടികളില്‍ നല്ലൊരു ശതമാനവും ഇടുന്നത്, കേരളത്തിലെ ഒരു സ്ഥാപനത്തിന്റെ ഉടുപ്പുകളാണെന്ന് പറഞ്ഞാല്‍, അത് തള്ളാണെന്നായിരിക്കും ശരാശരി മലയാളി പറയുക. പക്ഷേ ഇത് ബഡായിയല്ല. അതാണ് സാബു എം ജേക്കബ്് നയിക്കുന്ന കിറ്റക്‌സ് ഗാര്‍മെന്റ്‌സ് കമ്പനിയുടെ നേട്ടം.
നിലവില്‍ ആഗോളതലത്തില്‍ കുഞ്ഞുടുപ്പുകളുടെ നിര്‍മ്മാണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനി, തെലങ്കാനയിലെ പുതിയ ഫാക്ടറി, സജ്ജമാവുന്നതോടെ ലോകത്തിലെ ഒന്നാമന്‍ ആവും. വാറംഗല്‍ ജില്ലയിലെ കാക്കത്തിയ ടെക്‌സ്റ്റെല്‍ പാര്‍ക്കില്‍, 200 ഏക്കറില്‍ സ്ഥാപിച്ചിരിക്കുന്ന ഫാക്ടറിയില്‍ പ്രതിദിനം 14 ലക്ഷം കുഞ്ഞുടുപ്പുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ചൈനീസ് കമ്പനിയുടെ പ്രതിദിന ഉല്‍പ്പാദനം, 9 ലക്ഷം ബേബി ക്ലോത്തുകള്‍ മാത്രമാണ്. രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളാണ് കിറ്റെക്‌സ് നിര്‍മ്മിച്ച് കയറ്റിയയക്കുന്നത്. വാള്‍മാര്‍ട്ട്, ടാര്‍ഗറ്റ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്ക് വേണ്ടിയാണ് ഇവ നിര്‍മ്മിച്ച് നല്‍കുന്നത്. എറണാകുളം കിഴക്കമ്പലത്തുള്ള ഫാക്ടറിയില്‍ നിന്ന് പ്രതിദിനം ഏഴുലക്ഷം കുഞ്ഞുടുപ്പുകളാണ് കിറ്റെക്‌സ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്.
പുതിയ ഫാക്ടറി സജ്ജമാകുന്നതോടെ, മൊത്തം ശേഷി 18 ലക്ഷമായി ഉയരും. ഇതിന് പുറമെ, ഹൈദരാബാദിന് സമീപം രംഗറെഡ്ഡി ജില്ലയിലെ, സീതാംപൂരില്‍ 250 ഏക്കറില്‍ മറ്റൊരു ഫാക്ടറി സ്ഥാപിക്കുന്നുണ്ട്. ഇതുകൂടി സജ്ജമാവുന്നതോടെ, തെലങ്കാനയിലെ രണ്ട് ഫാക്ടറികളിലും മാത്രമായി, 22-25 ലക്ഷം കുഞ്ഞുടുപ്പുകള്‍ നിര്‍മ്മിക്കാനാവും. ഇതോടെ ലോകത്തിലെ നമ്പര്‍ വണ്‍ കിറ്റക്സായി മാറും. ചൈന കഴിഞ്ഞാല്‍ കിറ്റക്സിന് ഭീഷണിയായിരുന്നത്, ബംഗ്ലാദേശ് ആയിരുന്നു. ഇപ്പോള്‍ ബംഗ്ലാദേശിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍, പരോക്ഷമായി കിറ്റക്സിന് തുണയായിരിക്കയാണ്്.
ഓഹരി വില ഉയരുന്നു
ബംഗ്ലാദേശിലെ ആഭ്യന്തര സംഘര്‍ഷം ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കമ്പനികള്‍ക്ക് നേട്ടമാകുകയാണെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേതൃത്വം നല്‍കിയ സര്‍ക്കാര്‍, വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നിലംപൊത്തിയതോടെ അവിടുത്തെ വ്യാവസായിക മേഖലയും സമ്മര്‍ദം നേരിടുകയാണ്. വസ്ത്ര നിര്‍മാണത്തിലും ആഗോള വിപണിയിലേക്കുള്ള കയറ്റുമതിയിലും ശക്തമായ മത്സരം കാഴ്ചവെച്ചിരുന്ന ബംഗ്ലാദേശിലെ ടെക്സ്റ്റൈല്‍, ഗാര്‍മെന്റ്സ് കമ്പനികളുടെ പ്രവര്‍ത്തനം പ്രക്ഷോഭത്തെ തുടര്‍ന്ന് താളംതെറ്റിയതാണ് തിരിച്ചടിയായതെന്ന് ഇക്കണോമിക്ക് ടൈംസ് വിലയിരുത്തുന്നു
ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡിന്റെ ഓഹരി വിലയും ഉയരുകയാണ്. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 17 ശതമാനം നേട്ടത്തോടെ 247 രൂപയിലായിരുന്നു കിറ്റെക്സ് ഓഹരിയുടെ ക്ലോസിങ്. ബുധനാഴ്ച രാവിലെ വ്യാപാരം പുനരാരംഭിച്ചപ്പോഴും കിറ്റെക്സ് ഓഹരിയില്‍ നേട്ടം ആവര്‍ത്തിക്കുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. രാവിലെ ഒരു ഘട്ടത്തില്‍ 274 രൂപ വരെ മുന്നേറിയ കിറ്റെക്സ് ഓഹരി, ഉച്ചയോടെ ആറ് ശതമാനം നേട്ടത്തില്‍ 261 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ബംഗ്ലാദേശിലെ ആഭ്യന്തര സംഘര്‍വുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ കിറ്റെക്സ് ഓഹരി 210 രൂപ നിലവാരത്തില്‍െ നിന്നും മുന്നേറുകയായിരുന്നു. ഇന്നലെയും ഇന്നുമായി 25 ശതമാനത്തോളം നേട്ടം ഈ ഓഹരിയില്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടന്നും എക്കണോമിക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.
കേരളം വിട്ടിട്ടിട്ടും തിളക്കം
കിറ്റെക്സ് ഗാര്‍മെന്റസ്, എംഡിയും ട്വന്റി ട്വന്റി എന്ന പാര്‍ട്ടിയുടെ രക്ഷാധികാരിയുമായ സാബു എം ജേക്കബിന് ഇത് മധുര പ്രതികാരത്തിന്റെ ദിനങ്ങളാണ്. സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി, കിഴക്കമ്പലത്തെയും സമീപ പഞ്ചായത്തുകളിലെയും, അധികാരം പിടിച്ചതിന് അയാള്‍ കനത്ത വിലയാണ് കൊടുക്കേണ്ടി വന്നത്. കിറ്റെക്‌സ് കമ്പനിയില്‍ അടിക്കടി റെയ്ഡും, പരിശോധനകളുമാണ് പിന്നീട് കേരളം കണ്ടത്. ഇവിടെ മലിനീകരണം നടക്കുന്നുവെന്ന് ആരോപണം ഉയരുന്നു, വിവിധ വകുപ്പുകളുടെ പരിശോധന നടക്കുന്നു.ഒരുവേള കിറ്റെക്‌സ് തമിഴ്നാട്ടിലേക്ക് മാറ്റിയാലോ എന്നുവരെ തങ്ങള്‍ ആലോചിക്കുന്നതായി സാബു എം ജേക്കബ് പറഞ്ഞിരുന്നു. കുന്നത്തുനാട് എം എം എല്‍യായി പി വി ശ്രീനിജന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്, തങ്ങള്‍ക്കുനേരെയുള്ള സര്‍ക്കാര്‍ നടപടികള്‍ വര്‍ധിച്ചതെന്നും, ശ്രീനിജന്റെ ലക്ഷ്യം കിറ്റെക്‌സിന്റെ തകര്‍ച്ചയാണെന്നും സാബു എം ജേക്കബ് വാര്‍ത്താ സമ്മേളനം നടത്തി ആരോപിച്ചിരുന്നു.
വിവിധ വകുപ്പുകള്‍ കിറ്റെക്‌സില്‍ നടത്തുന്ന, അന്യായമായ പരിശോധനകള്‍ക്കതെിരെ മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും ഫലമില്ലാതായതോടെയാണ് കേരളം വിടുകയാണെന്ന പ്രഖ്യാപനം സാബു എം ജേക്കബ് നടത്തിയത്. ഈ പീഡനം മടുപ്പിക്കുന്നതാണെന്നും ഇനി ഒരു രൂപപോലും കേരളത്തില്‍ മുടങ്ങില്ലെന്നും സാബു എം ജേക്കബ് വികാരധീനനായി പറഞ്ഞു. എന്നാല്‍ സിപിഎം സൈബര്‍ സഖാക്കാള്‍ അടക്കമുള്ളവര്‍ അതിനെയും പരിഹസിച്ചു. കിറ്റെക്‌സ് പോയാല്‍ പുല്ലാണെന്ന് പറഞ്ഞു. സാബു എം ജേക്കബിനെ നിരന്തരം ആക്ഷേപിച്ച് പോസ്റ്റിട്ടു.
പക്ഷേ തെലങ്കാനയുടെ പ്രതികരണം വളരെ പെട്ടന്നായിരുന്നു. അവര്‍ പ്രത്യേക വിമാനം അയച്ചാണ് സാബു എം ജേക്കബിനെ ക്ഷണിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന് കടുത്ത വിമര്‍ശനം ഉയര്‍ത്തി കൊണ്ടാണ്, 2021ല്‍ കൊച്ചിയില്‍ നിന്ന് സാബു തെലങ്കാനയിലേക്ക് പറന്നു പൊങ്ങിയത്. തെലങ്കാന ഈ വ്യവസായ ഗ്രൂപ്പിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. അതും കേരളം കണ്ടുപഠിക്കണം. അതിന് ഫലമുണ്ടായി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കിറ്റെകസ് തെലുങ്കാനയുമായി ധാരണാപത്രം ഒപ്പിടുകയും ഫാക്ടറിയുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. അവിടുത്തെ രണ്ടുഫാക്ടികള്‍ക്ക് കൂടി 3,000 കോടി രൂപയാണ് കിറ്റെക്‌സ് മുതല്‍ മുടക്കുന്നത്. രണ്ടും പൂര്‍ണ്ണ സജ്ജമാവുന്നതോടെ ഒന്നും രണ്ടും പേര്‍ക്കല്ല 50,000 പേര്‍ക്കാണ് തൊഴിലവസരം ഉണ്ടാവുന്നത്. ഫലത്തില്‍ ഇത് കേരളത്തിന് കിട്ടേണ്ടതായിരുന്നു.
കിട്ടാവുന്നിടത്തൊക്കെ സാബു എം ജേക്കബിനെ പരമവധി അപമാനിക്കാനാണ് സിപിഎം സൈബര്‍ സഖാക്കള്‍ ശ്രമിച്ചത്. കിറ്റെക്‌സ് കമ്പനിയുടെ ഈ വിജയങ്ങളൊക്കെ തള്ളാണെന്ന് അവര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ അവതാരകന്‍ വിനു വി ജോണിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, സാബു എം ജേക്കബ് പറഞ്ഞ ഒരു കാര്യമുണ്ട്. നാസയുടെ ടെക്‌നോളജിയില്‍ നിര്‍മ്മിച്ച, ചൂടും തണുപ്പും ക്രമീകരിക്കാവുന്ന ജെട്ടി, ജോക്കി കമ്പനിക്കുവേണ്ടി കിറ്റെക്‌സില്‍ നിര്‍മ്മിച്ചിരുന്നുവെന്നാണ്. ചൂടുകാലത്ത് തണുപ്പും, തണുപ്പ്കാലത്ത് ചൂടും, പ്രധാനം ചെയ്യാന്‍ കഴിയുന്നതാണ് ഈ ജെട്ടി. ഇതിന്റെ ലക്ഷക്കണക്കിന് പ്രൊഡക്ഷന്‍ നടത്തി കിറ്റെക്‌സില്‍ നിന്നും അമേരിക്കയിലേക്ക് പോയിരുന്നു. പക്ഷേ ഇതിന്റെ ഉയര്‍ന്ന വിലയും, അമേരിക്കയില്‍ പത്തുമാസവും തണുപ്പ് ആയതുകൊണ്ടും, ഇത് അധികം ചെലവായില്ലെന്നും, അതിനാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഡക്ഷന്‍ അവസാനിപ്പിക്കുക ആയിരുന്നെന്നുമാണ് സാബു എം ജേക്കബ് പറഞ്ഞത്.