- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വന്നപാടെ ബാങ്കിടപാടുകളിൽ മുഴുകി നിന്ന യുവതി; പെട്ടെന്ന് കസേരയിൽ വളരെ അനുസരണയോടെ ഇരുന്ന മകന് എന്തോ...അസ്വസ്ഥത; നിമിഷ നേരം കൊണ്ട് ശ്വാസം കിട്ടാതെ കണ്ണുകൾ പുറത്തേക്ക് ചാടി; ഇതെല്ലാം കണ്ട് കരഞ്ഞ് നിലവിളിക്കുന്ന അമ്മ; ഒട്ടും പതറാതെ ഓടിയെത്തിയ ബാങ്ക് മാനേജർ ചെയ്തത്; മാലാഖയെ പോലെ കുഞ്ഞ് ജീവനെ പൊതിഞ്ഞ് കാത്ത് യുവാവ്

കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അയത്തിൽ ശാഖയിൽ മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസം നിലച്ച അഞ്ചുവയസ്സുകാരിയായ എൽകെജി വിദ്യാർഥിനിയുടെ ജീവൻ രക്ഷിച്ച് ബാങ്ക് മാനേജർ ടി.എ. പ്രിജി. കഴിഞ്ഞ 13-ന് ഉച്ചയ്ക്ക് 1.30-ഓടെയാണ് ബാങ്കിനുള്ളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
അയത്തിൽ സ്വദേശികളായ നിസാമിന്റെയും നസീമയുടെയും മകൾ സനു ഫാത്തിമയ്ക്കാണ് (5) ബാങ്കിൽവെച്ച് അസ്വസ്ഥത അനുഭവപ്പെട്ടത്. അമ്മയോടൊപ്പം ബാങ്കിടപാടുകൾക്കായി എത്തിയതായിരുന്നു കുട്ടി. അമ്മ ഇടപാടുകൾ നടത്തുന്നതിനിടെ കസേരയിൽ ഇരിക്കുകയായിരുന്ന സനു ഫാത്തിമയ്ക്ക് പെട്ടെന്ന് ശ്വാസംമുട്ടൽ അനുഭവപ്പെടുകയായിരുന്നു.
മിഠായി തൊണ്ടയിൽ കുടുങ്ങി കുട്ടിക്ക് ശ്വാസം നിലയ്ക്കുകയും കണ്ണുകൾ തള്ളിവരുകയും ചെയ്തതോടെ മാതാവ് പരിഭ്രാന്തയായി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സ്ഥിതി കൂടുതൽ വഷളായി. ഈ സമയം കാബിനിൽനിന്ന് ഓടിയെത്തിയ മാനേജർ പ്രിജി ഉടൻതന്നെ കുട്ടിയെ തലകീഴായി കമഴ്ത്തി ഒരു കൈകൊണ്ട് അമർത്തുകയും മറ്റൊരു കൈകൊണ്ട് മുതുകിൽ തട്ടുകയും ചെയ്തു.
ഈ ശ്രമത്തിനൊടുവിൽ കുട്ടിയുടെ വായിൽനിന്ന് മിഠായി തെറിച്ചുപോവുകയും ഛർദിക്കുകയും ചെയ്തു. ഇതിനുപിന്നാലെ കുട്ടിക്ക് ശ്വാസം തിരികെ ലഭിച്ചു. നല്ലില കുഴിമതിക്കാട് ആയുഷ് ലാൻഡിൽ താമസിക്കുന്ന ടി.എ. പ്രിജിയാണ് സമയോചിതമായ ഇടപെടലിലൂടെ കുട്ടിയുടെ ജീവൻ രക്ഷിച്ചത്. അൽപനേരം ബാങ്കിൽ വിശ്രമിച്ചശേഷം കുട്ടി അമ്മയോടൊപ്പം സുരക്ഷിതയായി വീട്ടിലേക്ക് മടങ്ങി. മാനേജരുടെ സമയോചിതമായ ഇടപെടൽ അഞ്ചുവയസ്സുകാരിക്ക് പുതുജീവൻ നൽകുകയായിരുന്നു.


