- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു രക്ഷയും ഇല്ല..ഏതുപ്രായത്തിലുള്ള സ്ത്രീകളെയും കിട്ടും; പാർലറിൽ എൻട്രി വേണമെന്ന് പറഞ്ഞ് പണം അടച്ചാൽ മാത്രം മതി; ഡ്രഗ് മാഫിയയെ തേടിയെത്തിയ ഡാന്‍സാഫ് കുടുക്കിയത് സെക്സ് മാഫിയ സംഘത്തെ; വൈറ്റിലയിലെ ബാര്‍ ഹോട്ടലിൽ മുഴുവൻ ദുരൂഹത; സ്പാ ഇടപാടുകാരന്റെ ചാറ്റ് സഹിതം പുറത്ത്!
കൊച്ചി: വൈറ്റിലയിലെ ബാര്‍ ഹോട്ടലിലെ പരിശോധനയിൽ സെക്സ് മാഫിയ കുടുങ്ങി. ഇത് സംബന്ധിച്ച ഇടപാടുകാരന്റെ ചാറ്റ് സഹിതം പുറത്തുവന്നിട്ടുണ്ട്. വൈറ്റിലയിലെ ഒരു ബാര്‍ ഹോട്ടലില്‍ ഡാന്‍സാഫ് സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. എന്നാൽ അപ്പോഴാണ് അവിടെ ട്വിസ്റ്റ് സംഭവിച്ചത്. ഡ്രഗ് മാഫിയയെ തേടി എത്തിയവർ കണ്ടത് സെക്സ് മാഫിയയെ. ഹോട്ടലിലെ ഓരോ മുറിയും അരിച്ചുപെറുക്കിയെങ്കിലും ഡ്രഗ്സ് കണ്ടെത്താൻ സാധിച്ചില്ല. പക്ഷെ മുറികളില്‍ ചിലതില്‍ സംശയകരമായ സാഹചര്യത്തില്‍ യുവതികളെയും പുരുഷന്‍മാരെയും കണ്ടെത്തി. സംശയം തോന്നിയതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് സ്പായുടെ മറവില്‍ നടക്കുന്ന ഇടപാടുകള്‍ ഒടുവിൽ കണ്ടത്.
ഹോട്ടലിലെ ബാറിൽ എത്തുന്നവരാണ് സ്പായിലെ കസ്റ്റര്‍മാരിലേറെയും. ബാറിലെയും സ്പായിലെയും സ്ഥിരം കസ്റ്റമറായ കുടുംബസ്ഥന്‍റെ(മിസ്റ്റര്‍ എ) ചാറ്റിലാണ് ഹോട്ടലിലെ ബാര്‍–സ്പാ ബന്ധം വെളിപ്പെടുന്നത്. അങ്ങനെ എളുപ്പത്തിലൊന്നും സ്പായിലെക്ക് പ്രവേശനമില്ലെന്ന് 'മിസ്റ്റര്‍ എ' ചാറ്റിലുണ്ട്. അറിയാത്ത ആള്‍ക്ക് സ്പായിലേക്ക് കയറാനുള്ള വഴിയും കുടുംബസ്ഥനായ കസ്റ്റമര്‍ പറഞ്ഞുകൊടുക്കുന്നു.ബാറിന്‍റെ തൊട്ട് സൈഡിലെ റിസപ്ഷനില്‍ പറഞ്ഞാല്‍ പാര്‍ലറില്‍ കയറുകയും ചെയ്യാം.
സ്പായെ 'പാര്‍ലര്‍' എന്നാണ് മിസ്റ്റര്‍ എ വിശേഷിപ്പിക്കുന്നത്. മൂന്ന് മാസം മുന്‍പാണ് സ്പാ തുറന്നതെന്ന് ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിക്ക് മിസ്റ്റര്‍ എയുടെ സന്ദേശം. 2024 ഫെബ്രുവരി മാസത്തെ ചാറ്റാണിത്. പാര്‍ലറിലേക്ക് കയറിക്കൂടുന്നതെങ്ങനെയെന്ന് മിസ്റ്റര്‍ എ ചാറ്റില്‍ യുവതിയോട് വിശദീകരിക്കുന്നു. ഓപ്പണ്‍ ബോര്‍ഡ് അല്ല, റിസപ്ഷനില്‍ പോയി പാര്‍ലറിലേക്ക് എന്‍ട്രി വേണമെന്ന് പറയണം. 2500 രൂപ അടച്ചാല്‍ ഇഷ്ടമുള്ള ആളെ സെലക്ട് ചെയ്യാം. എന്നിട്ട് റൂമില്‍ പോകാം. എല്ലാവര്‍ക്കും 2500 രൂപയാണെന്ന് ഫീസെന്നും മിസ്റ്റര്‍ എ. പിന്നെ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ 2000 രൂപ ടിപ്പും നല്‍കിയാല്‍ എന്നതും നടക്കുമെന്നും മിസ്റ്റര്‍ എ പറയുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ പതിനൊന്ന് പെണ്‍കുട്ടികളാണ് അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് പിടിയിലായത്. എല്ലാവരും മലയാളികള്‍ തന്നെയായിരുന്നു. പെണ്‍കുട്ടികളെ എത്തിക്കുന്നത് കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്ന് എന്നാണ് മിസ്റ്റര്‍ എ വെളിപ്പെടുത്തുന്നത്. ഒരു രക്ഷയും ഇല്ലെന്നും പറയുന്ന പ്രായത്തിലുള്ള പെണ്‍കുട്ടികളെ കിട്ടുമെന്നും ചാറ്റ്. വരുന്ന പിള്ളേര് മലപ്പുറത്തും കോഴിക്കോടും ജോലിക്കാണെന്ന് പറഞ്ഞ് വരുന്നതാണെന്നും മിസ്റ്റര്‍ എ പറയുന്നു.
അതിനിടെ, 2023 മുതല്‍ സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍ സ്പാകള്‍ കേന്ദ്രീകരിച്ച് നടന്ന പൊലീസിന്‍റെ പരിശോധനയിലും ഈ സ്പാ കുടുങ്ങിയില്ല. ബോര്‍ഡൊന്നും വെയ്ക്കാതെ രഹസ്യമായിട്ടായിരുന്നു സ്പായുടെ പ്രവര്‍ത്തനം. മഞ്ചേരി സ്വദേശി നൗഷാദായിരുന്നു സ്പായുടെ ഓണര്‍. നടത്തിപ്പുകാരന്‍ ജോസ്. ജോസിനെ പൊലീസ് റിമാന്‍ഡ് ചെയ്തു. പിടിയിലായ 11 യുവതികളെയും രണ്ട് പുരുഷന്‍മാരെയും അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍വിടുകയും ചെയ്തിരുന്നു.
അതുപോലെ ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ലക്ഷങ്ങൾ എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഉടമ നൗഷാദിന് ഒരു മാസം സ്ശപായില്‍ നിന്ന് മൂന്നര ലക്ഷത്തിലേറെ രൂപയാണ് വരുമാനം. മാസ ശമ്പളത്തിനാണ് യുവതികളെ നിയമിച്ചിരുന്നത്. ഇടനിലക്കാരായ യുവതിക്ക് മുപ്പതിനായിരവും മറ്റ് യുവതികള്‍ക്ക് പതിനയ്യായിരം രൂപയും ശമ്പളം. ഇടനിലക്കാരനായ ജോസിന് ഇരുപതിനായിരം രൂപയും മാസംതോറും നല്‍കി. ഇവരുടെ ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. നഗരത്തിലെ പ്രമുഖരടക്കം ഇവിടെ കസ്റ്റമേഴ്സായിരുന്നുവെന്ന വിവരവും ഉണ്ട്.