- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വര്‍ണ്ണമുള്‍പ്പടെ കവര്‍ച്ച ചെയ്തത് വൈകാരികമായി അടുപ്പമുള്ള വസ്തുക്കള്‍ വരെ; ഭാര്യയും കുട്ടികളും വീട്ടിലുണ്ടായെങ്കിലും ഉപദ്രവമേല്ക്കാതെ രക്ഷപ്പെട്ടു; ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്കിന്റെ വീട്ടില്‍ വന്‍കവര്‍ച്ച; സമൂഹമാധ്യമ പോസ്റ്റുമായി സ്റ്റോക്ക്
സ്വര്‍ണ്ണമുള്‍പ്പടെ കവര്‍ച്ച ചെയ്തത് വൈകാരികമായി അടുപ്പമുള്ള വസ്തുക്കള്‍ വരെ
ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സിന്റെ വീട്ടില്‍ വന്‍ മോഷണം.സ്റ്റോക്സ് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന സമയത്താണ് ലണ്ടനിലെ നോര്‍ത്ത് ഈസ്റ്റ് അരീനയിലുള്ള കാസില്‍ ഈഡനിലെ വീട്ടില്‍ മോഷണം നടന്നത്.മുഖംമൂടി ധരിച്ച സംഘമാണ് മോഷണം നടത്തിയത്.മോഷണവുമായി ബന്ധപ്പെട്ട് താരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മോഷണത്തിന്റെ വിശദമായ കാര്യങ്ങള്‍ പുറത്തറിയുന്നത്.
എക്‌സിലൂടെയാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ മോഷണ വിവരം വെളിപ്പെടുത്തിയത്.താന്‍ പാകിസ്താന്‍ പര്യടനത്തിനായി പോയ സമയത്ത് ഭാര്യയും മക്കളും വീടിനകത്തുണ്ടായിരിക്കെയാണ് ഒരു സംഘം വീട് കൊള്ളയടിച്ചതെന്ന് താരം വെളിപ്പെടുത്തി. എന്നാല്‍ മോഷ്ടാക്കള്‍ കുടുംബാംഗങ്ങളെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും എന്നാല്‍ തനിക്ക് പ്രിയപ്പെട്ട കുറേ വസ്തുക്കള്‍ കവര്‍ന്നതായും ബെന്‍ സ്റ്റോക്‌സ് അറിയിച്ചു.
'ഒക്ടോബര്‍ 17 വ്യാഴാഴ്ച വൈകുന്നേരം, നോര്‍ത്ത് ഈസ്റ്റിലെ കാസില്‍ ഈഡന്‍ ഏരിയയിലുള്ള എന്റെ വീട്ടില്‍ മുഖംമൂടി ധരിച്ച കുറേ ആളുകള്‍ മോഷണം നടത്തി.ആഭരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍, സ്വകാര്യ വസ്തുക്കള്‍ എന്നിവയുമായാണ് ഇവര്‍ കടന്നത്. മോഷ്ടാക്കള്‍ കൊണ്ടുപോയതില്‍ പലതും എനിക്കും എന്റെ കുടുംബത്തിനും വൈകാരികമായി ഏറെ മൂല്യമുള്ളവയാണ്.പകരം വെയ്ക്കാന്‍ പറ്റാത്തവയാണ് അത്' ബെന്‍ സ്റ്റോക്‌സ് വ്യക്തമാക്കി.
ഈ പ്രവൃത്തി നടത്തിയവരെ കണ്ടെത്താനുള്ള ഒരു അഭ്യര്‍ഥന കൂടിയാണ് തന്റെ പോസ്റ്റെന്നും അദ്ദേഹം അറിയിച്ചു.'ഈ കുറ്റകൃത്യത്തിന്റെ ഏറ്റവും മോശമായ കാര്യം, എന്റെ ഭാര്യയും രണ്ട് കൊച്ചുകുട്ടികളും വീട്ടിലായിരിക്കുമ്പോള്‍ ഇത് ചെയ്തു എന്നതാണ്. ഭാഗ്യവശാ, എന്റെ കുടുംബത്തില്‍ ആരേയും ശാരീരികമായി ഉപദ്രവിച്ചിട്ടില്ല.എന്നിരുന്നാലും,അനുഭവം അവരുടെ വൈകാരികവും മാനസികവുമായ അവസ്ഥയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്' ബെന്‍ സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.
മോഷ്ടിച്ച ചില വസ്തുക്കളുടെ ചിത്രങ്ങള്‍ താന്‍ പുറത്തുവിടുന്നു. അവ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ഇതിന് ഉത്തരവാദികളായ ആളുകളെ കണ്ടെത്താന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു.മോഷണം പോയ വസ്തുക്കളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. ഇവ തിരിച്ച് പിടിക്കുന്നതിനൊപ്പം മോഷ്ടാക്കളെ തിരിച്ചറിയുക എന്നതാണ് തനിക്ക് പ്രധാനമെന്നും ബെന്‍സ്റ്റോക്‌സ് വ്യക്തമാക്കി.
മോഷ്ടാക്കള്‍ കൊണ്ടുപോയവയില്‍ 2019ലെ ഏകിദന ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക സംഭാവന നല്‍കിയതിന് സ്റ്റോക്സിന് സമ്മാനമായി ലഭിച്ച ആഭരണങ്ങളും ഡിസൈനര്‍ ബാഗുമെല്ലാം ഉള്‍പ്പെടുന്നു.സംഭവത്തിനുശേഷം താന്‍ പാകിസ്ഥാനിലായിരുന്നതിനാല്‍ ആ സമയത്ത് പൊലീസ് നല്‍കിയ പിന്തുണക്കും സ്റ്റോക്സ് നന്ദി അറിയിച്ചു