- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റീല്‍സിനായി മേല്‍പ്പാലത്തില്‍ യുവാക്കളുടെ അഭ്യാസപ്രകടനം; സ്‌കൂട്ടര്‍ ഫ്‌ളൈ ഓവറില്‍നിന്ന് താഴേക്ക് എറിഞ്ഞ് നാട്ടുകാര്‍; ദൃശ്യങ്ങള്‍ വൈറലാകുന്നു
ബെംഗളൂരു: സമൂഹമാധ്യമത്തില്‍ തരംഗമാകാന്‍ മേല്‍പ്പാലത്തില്‍ ബൈക്ക് സ്റ്റണ്ട് നടത്തി റീല്‍സ് വിഡിയോ എടുത്ത യുവാക്കള്‍ക്ക് നാട്ടുകാര്‍ നല്‍കിയ മറുപടി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബെംഗളൂരു - തുമക്കുരു ദേശീയപാതയിലെ മേല്‍പ്പാലത്തില്‍ വച്ച് ബൈക്ക് സ്റ്റണ്ട് നടത്തുകയും അതിന്റെ വിഡിയോ എടുക്കുകയും ചെയ്ത യുവാക്കളെയാണ് നാട്ടുകാര്‍ പാഠം പഠിപ്പിച്ചത്. പാലത്തിന്റെ കൈവരിയില്‍നിന്ന് സ്‌കൂട്ടര്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ താഴേക്ക് എറിയുന്നതിന്റെ വിഡിയോ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. യാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും ജീവന് ഭീഷണി ഉയര്‍ത്തിയാണ് യുവാക്കള്‍ ബൈക്ക് സ്റ്റണ്ട് […]
ബെംഗളൂരു: സമൂഹമാധ്യമത്തില്‍ തരംഗമാകാന്‍ മേല്‍പ്പാലത്തില്‍ ബൈക്ക് സ്റ്റണ്ട് നടത്തി റീല്‍സ് വിഡിയോ എടുത്ത യുവാക്കള്‍ക്ക് നാട്ടുകാര്‍ നല്‍കിയ മറുപടി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബെംഗളൂരു - തുമക്കുരു ദേശീയപാതയിലെ മേല്‍പ്പാലത്തില്‍ വച്ച് ബൈക്ക് സ്റ്റണ്ട് നടത്തുകയും അതിന്റെ വിഡിയോ എടുക്കുകയും ചെയ്ത യുവാക്കളെയാണ് നാട്ടുകാര്‍ പാഠം പഠിപ്പിച്ചത്. പാലത്തിന്റെ കൈവരിയില്‍നിന്ന് സ്‌കൂട്ടര്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ താഴേക്ക് എറിയുന്നതിന്റെ വിഡിയോ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
യാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും ജീവന് ഭീഷണി ഉയര്‍ത്തിയാണ് യുവാക്കള്‍ ബൈക്ക് സ്റ്റണ്ട് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കോപാകുലരായ നാട്ടുകാരാണ് മേല്‍പ്പാലത്തിന്റെ കൈവരിക്കു മുകളിലൂടെ സ്‌കൂട്ടര്‍ താഴേക്ക് എറിഞ്ഞത്. താഴെ വീണതിന്റെ ആഘാതത്തില്‍ സ്‌കൂട്ടറിന് കേടുപാടു സംഭവിച്ചിട്ടുണ്ട്.
അഭ്യാസപ്രകടനം നടത്തിയ സ്‌കൂട്ടറുകളില്‍ രണ്ടെണ്ണമാണ് നാട്ടുകാര്‍ ഫ്‌ളൈ ഓവറിന് മുകളില്‍നിന്ന് താഴേക്ക് വലിച്ചെറിഞ്ഞത്. ആരോ പകര്‍ത്തിയ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നിരവധി പേര്‍ പങ്കുവെച്ചതോടെ വീഡിയോ വൈറലായി.
വീഡിയോ വൈറലായതോടെ നെലമംഗല ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബെംഗളൂരു നഗരത്തില്‍നിന്നുള്ള നിരവധി യുവാക്കള്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്താനായി ഹൈവേയിലെത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. ആഴ്ചാവസാനം അര്‍ധരാത്രികളിലും രാവിലെകളിലുമാണ് കൂടുതല്‍പേരും അഭ്യാസപ്രകടനത്തിനായി എത്താറ്. ഇതിനെതിരെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
തുമകുരുവിലെ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഉത്തര ബെംഗളൂരുവിലെ മതികേര, യശ്വന്തപുര സ്വദേശികളാണ്. ഇവരില്‍ ഒരാളുടെ രക്ഷിതാവ് ശനിയാഴ്ച വൈകീട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരായി. രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. നാല് ഇരുചക്രവാഹനങ്ങളിലായി എട്ട് യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയതെന്നാണ് നാട്ടുകാര്‍ പറഞ്ഞതെന്നും പോലീസ് പറഞ്ഞു.