- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടം അര ലിറ്ററിനോട്; കണ്ണൂരിലെ ബീവറേജില്‍ നിന്നും മോഷ്ടിച്ചത് അര ലിറ്ററിന്റെ 23 മദ്യക്കുപ്പികള്‍; സിസി ടിവികള്‍ മറച്ചനിലയില്‍; കള്ളന്മാരെ തേടി പോലീസ്
കണ്ണൂര്‍: ഫുള്ളും ലിറ്ററുമൊക്കെ ഇഷ്ടം പോലെ കണ്മുന്നില്‍ കണ്ടിട്ടും കള്ളന്മാര്‍ക്ക് പ്രിയം അരയോട്.മോഷ്ടിച്ചത് അര ലിറ്ററിന്റെ മദ്യം മാത്രം.കണ്ണൂര്‍ കേളകത്ത് ബിവറേജ് ഔട്ട്‌ലെറ്റിലാണ് ഇത്തരത്തിലൊരു മോഷണം നടന്നത്.സംഭവം പക്ഷെ ചെറുതല്ല..വന്‍ മോഷണം തന്നെയാണ്.കെട്ടിടത്തിന്റെ ജനല്‍ ചില്ല് തകര്‍ത്ത് 23 മദ്യക്കുപ്പികളാണ് മോഷ്ടാക്കള്‍ കടത്തിയത്.സിസിടിവികള്‍ എല്ലാം വിദഗ്ധമായി മറയ്ക്കുകയും ചെയ്തു.കള്ളനെ കണ്ടെത്താന്‍പൊലീസ് അന്വേഷണം വ്യാപകമാക്കിയെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.കേളകം പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് മോഷണ വിവരം ശ്രദ്ധയില്‍പെട്ടത്.ഔട്ട്‌ലെറ്റിന്റെ പുറകുവശത്തെ ജനല്‍ചില്ല് […]
കണ്ണൂര്‍: ഫുള്ളും ലിറ്ററുമൊക്കെ ഇഷ്ടം പോലെ കണ്മുന്നില്‍ കണ്ടിട്ടും കള്ളന്മാര്‍ക്ക് പ്രിയം അരയോട്.മോഷ്ടിച്ചത് അര ലിറ്ററിന്റെ മദ്യം മാത്രം.കണ്ണൂര്‍ കേളകത്ത് ബിവറേജ് ഔട്ട്‌ലെറ്റിലാണ് ഇത്തരത്തിലൊരു മോഷണം നടന്നത്.സംഭവം പക്ഷെ ചെറുതല്ല..വന്‍ മോഷണം തന്നെയാണ്.കെട്ടിടത്തിന്റെ ജനല്‍ ചില്ല് തകര്‍ത്ത് 23 മദ്യക്കുപ്പികളാണ് മോഷ്ടാക്കള്‍ കടത്തിയത്.സിസിടിവികള്‍ എല്ലാം വിദഗ്ധമായി മറയ്ക്കുകയും ചെയ്തു.കള്ളനെ കണ്ടെത്താന്‍പൊലീസ് അന്വേഷണം വ്യാപകമാക്കിയെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.കേളകം പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് മോഷണ വിവരം ശ്രദ്ധയില്‍പെട്ടത്.ഔട്ട്‌ലെറ്റിന്റെ പുറകുവശത്തെ ജനല്‍ചില്ല് തകര്‍ത്തായിരുന്നു മോഷണം. ജനലിന് സമീപത്തായി പെട്ടിയില്‍ സൂക്ഷിച്ച അര ലിറ്ററിന്റെ 23 മദ്യക്കുപ്പികളാണ് നഷ്ടപ്പെട്ടത്.പിന്നീടുള്ള തെരച്ചിലിലാണ് കെട്ടിടത്തിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 17 മദ്യക്കുപ്പികള്‍ കണ്ടെത്തിയത്.
ഔട്ട്‌ലെറ്റിന് സമീപത്തെ കടകളിലെയടക്കം സി സി ടി വി ക്യാമറകള്‍ പേപ്പര്‍ ഉപയോഗിച്ച് മറച്ചിട്ടുണ്ട്.അതിനാല്‍ത്തന്നെ നന്നായി ഹോംവര്‍ക്ക് ചെയ്തതിന് ശേഷം നടത്തിയ മോഷണമാണിതെന്നാണ് പൊലീസ് നിഗമനം.നേരത്തേ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ മോഷണം നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒന്ന് ആദ്യമാണെന്നാണ് റിപ്പോര്‍ട്ട്.
സമീപകാലത്ത് ബിവറേജ് ഔട്ട്ലെറ്റുകളിലെ മോഷണം പതിവാകുകയാണ്.അടുത്തിടെ തലസ്ഥാനത്ത് ജയിലില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ മൂന്നുപേരെ അറസ്റ്റുചെയ്തിരുന്നു.പാലോട് പാണ്ഡ്യന്‍പാറ വനമേഖലയോട് ചേര്‍ന്നിരിക്കുന്ന ബിവറേജസിലാണ് മോഷണം നടന്നത്. സജീര്‍, വിഷ്ണു, ബാബു എന്നിവരാണ് പിടിയിലായത്. മദ്യം മോഷ്ടിക്കുന്നത് സിസിടിവിയില്‍ പതിയുന്നത് ശ്രദ്ധയില്‍പെട്ട മോഷ്ടാക്കള്‍ അതിന്റെ ഹാര്‍ഡ് ഡിസ്‌കും മോണിറ്ററുമടക്കം അടിച്ചുമാറ്റുകയായിരുന്നു.
ഔട്ട്‌ലെറ്റില്‍ നിന്നും വിലകൂടിയ മദ്യങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്.ബിവറേജസ് തുറക്കാന്‍ മാനേജര്‍ രാവിലെ എത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും മോഷണം പോയിരുന്നു. മോഷണക്കേസില്‍ ജയിലായിരുന്ന പ്രതികള്‍ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ബിവറേജസില്‍ കയറിയത്.