- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾ മാന്യമായാണോ സംസാരിച്ചത്?, ആരാണ് വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആളുകൾ?, ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്'; 'ബാഡ് ടച്ച്' കാർഡിറക്കിയപ്പോൾ എന്ത് തള്ളാണ് മസ്താനീയെന്ന് പരിഹാസം; ബിഗ് ബോസിലെ ലെസ്ബിയൻ കപ്പിൾസിനെതിരായ ലക്ഷ്മിയുടെ മോശം പരാമർശത്തിൽ പൊട്ടിത്തെറിച്ച് മോഹൻലാൽ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 7ലെ മത്സരാർത്ഥിയായ ലക്ഷ്മി, ലെസ്ബിയൻ കപ്പിൾസായ ആദില-നൂറ കോമ്പോയ്‌ക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ ചോദ്യം ചെയ്ത് മോഹൻലാൽ. വിഷയത്തിൽ മറ്റു മത്സരാർത്ഥികളും ലക്ഷ്മിക്കെതിരെ ശക്തമായി ആഞ്ഞടിച്ചു. ഈ സീസണിലെ വൈൽഡ് കാർഡുകാരിൽ ഒരാളാണ് ലക്ഷ്മി. അഞ്ച് വൈൽഡ് കാർഡുകാരിൽ ഒരാളായ മസ്താനിയെയും മോഹൻലാൽ പരിഹസിക്കുന്ന വീഡിയോ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ഒനിയലിനെതിരെ ഉന്നയിച്ച 'ബാഡ് ടച്ച്' ആരോപണത്തെക്കുറിച്ചും ചോദിക്കുമ്പോഴായിരുന്നു മോഹൻലാലിന്റെ പരിഹാസം. ടാസ്കിനിടെ അറിയാതെ ഒനിയൽ മസ്താനിയുടെ ദേഹത്ത് സ്പർശിച്ചതിനെത്തുടർന്നാണ് മസ്താനി ഈ ആരോപണം ഉന്നയിച്ചത്.
വീക്കിലി ടാസ്കിനിടെയാണ് ലക്ഷ്മി, ആദില-നൂറ എന്നിവരെ ലക്ഷ്യമിട്ട് 'വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ', 'സമൂഹത്തിൽ വിലയില്ലാത്തവർ' തുടങ്ങിയ പരാമർശങ്ങൾ നടത്തിയത്. ഇതിന്റെ വീഡിയോ പ്രദർശിപ്പിച്ചതിന് ശേഷമാണ് മോഹൻലാൽ ലക്ഷ്മിയെ ചോദ്യം ചെയ്തത്. 'നിങ്ങൾ മാന്യമായാണോ സംസാരിച്ചത്? ആരാണ് വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആളുകൾ? സമൂഹത്തിൽ വിലയില്ലാത്ത ആളുകൾ ആരാണ്? ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്. നിങ്ങളുടെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആളുകൾ ആരാണ്? നിങ്ങൾ ശരിയായ കാര്യമാണോ പറഞ്ഞത്? താല്പര്യമില്ലെങ്കിൽ ഇങ്ങോട്ട് വരരുത്. അത് വളരെ തെറ്റായ സ്റ്റേറ്റ്മെന്റാണ്,' മോഹൻലാൽ ആക്രോശത്തോടെ ചോദിച്ചു. ഈ വിഷയത്തിൽ മറ്റു മത്സരാർത്ഥികൾ പ്രതികരിക്കാത്തതിലുള്ള അതൃപ്തിയും അദ്ദേഹം പങ്കുവെച്ചു.
ലക്ഷ്മിക്ക് പുറമെ മസ്താനിയും ആദില-നൂറ കോമ്പോയ്ക്കെതിരെ സംസാരിച്ചിരുന്നു. ഇതും മോഹൻലാൽ ചോദ്യം ചെയ്തു. ലക്ഷ്മി മോഹൻലാലിന് നൽകിയ മറുപടിയിൽ, ലെസ്ബിയൻ കപ്പിൾസിന്റെ റിലേഷൻ നോർമലൈസ് ചെയ്യുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് ആവർത്തിച്ചു. എന്നാൽ, അവരുടെ വ്യക്തിജീവിതം മറ്റുള്ളവർക്ക് വിഷയമാകേണ്ടതില്ലെന്നും, അവരുടെ ചെലവിൽ ജീവിക്കുന്നവരല്ലെന്നും മോഹൻലാൽ ലക്ഷ്മിയെ ഓർമ്മിപ്പിച്ചു.
മറ്റു മത്സരാർത്ഥികളും ലക്ഷ്മിയുടെ നിലപാടിനെതിരെ രംഗത്തെത്തി. അക്ബർ, ലക്ഷ്മിയുടെ സ്വഭാവം 'കച്ചറ'യാണെന്നും, കുട്ടികൾക്ക് ഇത് കാണേണ്ടി വരുന്നതിൽ വിഷമമുണ്ടെന്നും പറഞ്ഞു. ഒനിയൽ, ലക്ഷ്മിക്ക് സുപ്പീരിയോരിറ്റി കോംപ്ലക്സ് ഉണ്ടെന്നും കാര്യങ്ങൾ വളച്ചൊടിക്കുമെന്നും ആരോപിച്ചു. പ്രവീൺ, എൽജിബിടിക്യു കമ്മ്യൂണിറ്റിയെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ലെന്നും അവരുടെ ജീവിതം തന്നെ ഒരു മെസേജാണെന്നും കൂട്ടിച്ചേർത്തു. ബിഗ് ബോസ് വീട്ടിൽ നടന്ന ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
മത്സരാർത്ഥിയായ ആര്യന്റെ നിർദ്ദേശപ്രകാരം മറ്റൊരു മത്സരാർത്ഥിയായ അനുമോളെ തള്ളിയ സംഭവത്തെക്കുറിച്ചാണ് മോഹൻലാൽ മസ്താനിയോട് ചോദിച്ചത്. 'ആര്യൻ പറഞ്ഞു തമാശയ്ക്ക് തള്ളാൻ. അപ്പോൾ ഞാൻ തള്ളി,' എന്നായിരുന്നു മസ്താനിയുടെ മറുപടി. ഇതിനെത്തുടർന്ന്, 'മസ്താനിയുടെ ദേഹത്ത് തൊട്ടാൽ ഭയങ്കര പ്രശ്നമാണ്. മസ്താനിക്ക് ഒരാളെ തള്ളാൻ പറഞ്ഞാൽ തള്ളാം. എന്ത് തള്ളാണ് മസ്താനീ.. എന്ത് തള്ളാണ്,' എന്ന് മോഹൻലാൽ പരിഹാസരൂപേണ ചോദിക്കുന്നതായി പ്രമോ വീഡിയോയിൽ കാണാം.
അതുപോലെ, മസ്താനി ഒനിയലിനെതിരെ ഉന്നയിച്ച 'ബാഡ് ടച്ച്' ആരോപണത്തെക്കുറിച്ചും മോഹൻലാൽ ചോദിക്കുന്നുണ്ട്. ടാസ്കിനിടെ അറിയാതെ ഒനിയൽ മസ്താനിയുടെ ദേഹത്ത് സ്പർശിച്ചതിനെത്തുടർന്നാണ് മസ്താനി ഈ ആരോപണം ഉന്നയിച്ചത്. എന്നാൽ, താൻ മോശമായ രീതിയിൽ സ്പർശിച്ചിട്ടില്ലെന്ന് ഒനിയൽ ആവർത്തിച്ചിട്ടും, മസ്താനിയും ലക്ഷ്മിയും അത് ചെവിക്കൊണ്ടില്ല. ഈ വിഷയത്തിൽ തൻ്റെ ഭാഗത്താണ് തെറ്റുപറ്റിയതെന്നും, വൈകാരിക നിയന്ത്രണം നഷ്ടപ്പെട്ടതിനാലാണ് അപ്രകാരം സംഭവിച്ചതെന്നും ലക്ഷ്മി അക്ബറിനോട് തുറന്നുപറഞ്ഞതും ചർച്ചയായിരുന്നു.