- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോസ് ആഞ്ജലസില്‍ കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നു; നിരവധി ഹോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളും ചാമ്പലായി; ബില്ലി ക്രിസ്റ്റലിനും പാരിസ് ഹില്‍ട്ടനും വീട് നഷ്ടമായി; വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം; തീയണക്കാന്‍ ഫയര്‍ഫൈറ്റേഴ്സിന്റെ തീവ്രശ്രമം
ലോസ് ആഞ്ജലസില്‍ കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നു
ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ആഞ്ജലസില്‍ ചൊവ്വാഴ്ചമുതല്‍ പടരുന്ന കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ്. ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം അഞ്ചായി. മരണസംഖ്യയും ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. ഒട്ടേറെ ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന ഹോളിവുഡ് ഹില്‍സില്‍ സണ്‍സെറ്റ് ഫയര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ തീപ്പിടിത്തം വ്യാപക നാശനഷ്ടമുണ്ടാക്കിയതായാണ് വിവരം. താരങ്ങളുടെ വീടുകള്‍ കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ വീടുകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
നിര്‍ബന്ധിത ഒപ്പിക്കലും ഇവിടെ നടത്തുന്നുണ്ടെന്നാണ് വിവരം. അടുത്തിടെ വിവാഹിതരായ അഭിനേതാക്കളായ ലെയ്ടണ്‍ മീസ്റ്ററുടെയും ആദം ബ്രോഡിയുടെയും വീടടക്കം കത്തിനശിച്ചിട്ടുണ്ട്. ബില്ലി ക്രിസ്റ്റലും പാരിസ് ഹില്‍ട്ടനും ഉള്‍പ്പെടെയുള്ള ഹോളിവുഡിലെ പ്രമുഖര്‍ക്കും വീടുകള്‍ നഷ്ടമായി. ആയിരത്തോളം കെട്ടിടങ്ങളാണ് ഇതിനോടകം ഇവിടെ കത്തി നശിച്ചത്. ആറ് സ്ഥലങ്ങളിലാണ് ഇവിടെ തീ പടര്‍ന്ന് പിടിച്ചത്. സാന്റാ മോണിക്ക പര്‍വ്വത ശൃഖരങ്ങള്‍ മുതല്‍ പെസഫിക്ക് മഹാസമുദ്രത്തിലെ ബീച്ചുകള്‍ വരെ ദുരന്തത്തിന് ഇരയായി. സി.എന്‍.എന്‍ ടെലിവിഷനവ് നല്‍കിയ അഭിമുഖത്തില്‍ വീട് നഷ്ടമായ ഹോളിവുഡ് താരം ജെയിംസ് വുഡ്സ് പൊട്ടിക്കരയുകയായിരുന്നു.
വീട്ടിലെ സ്വിമ്മിംഗ്പൂളില്‍ നീന്തിയ തനിക്ക് അടുത്ത ദിവസം കാണാന്‍ അവയെല്ലാം തന്നെ കത്തിച്ചാമ്പലായ നിലയിലാണെന്ന് വിതുമ്പലോടെ അദ്ദേഹം പറഞ്ഞു. പുതിയൊരു വീട് നിര്‍മ്മിക്കുന്നതിനായി ഇനി എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന് അറിയില്ലെന്നും ജെയിംസ് വുഡ്സ് പറഞ്ഞു. ഹോളിവുഡ് താരം ബില്ലി ക്രിസ്റ്റലും ഭാര്യ ജാനിസും തങ്ങള്‍ 1979 ല്‍ നിര്‍മ്മിച്ച സ്വപ്ന ഭവനം കത്തി നശിച്ച ദുഖത്തിലാണ്. തങ്ങളുടെ മക്കളും കൊച്ചുമക്കളുമെല്ലാം പിച്ച വെച്ചു നടന്ന വീടാണ് ഇതെന്നും അവര്‍ വേദനയോടെ പറയുന്നു.
മറക്കാനാകാത്ത എത്രയോ ഓര്‍മ്മകള്‍ സമ്മാനിച്ച വീടാണ് ഇതെന്നും താരങ്ങള്‍ പറയുന്നു. പ്രശസ്തങ്ങളായ പല ഹോളിവുഡ് സിനിമകളും ചിത്രീകരിച്ച നിരവധി കെട്ടിടങ്ങളും തീപിടുത്തത്തില്‍ വെന്തു വെണ്ണീറായിട്ടുണ്ട്. ഹോളിവുഡില്‍ നടത്താനിരുന്ന പ്രധാന പരിപാടികളെല്ലാം തന്നെ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്്. ദുരന്തത്തില്‍ അഗ്‌നിരക്ഷാസേനാംഗങ്ങളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. 2.2 ലക്ഷം വീടുകളില്‍ വൈദ്യുതിനിലച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മുപ്പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു.
ലോസ് ആഞ്ജലസ് സ്ഥിതിചെയ്യുന്ന കാലിഫോര്‍ണിയ സംസ്ഥാനത്ത് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സില്‍ പതിനായിരകണക്കിന് ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നു. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ പിടിച്ചിട്ടുണ്ട്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീപടരാന്‍ കാരണം.
വരണ്ടകാറ്റിന് സാധ്യതയുള്ളതിനാല്‍ സ്ഥിതിരൂക്ഷമാകുമെന്ന് ലോസ് ആഞ്ജലിസ് മേയര്‍ കാരെന്‍ ബാസ് മുന്നറിയിപ്പുനല്‍കിയിരുന്നു. അമൂല്യമായ കലാസൃഷ്ടികള്‍ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമായ ഗെറ്റി വില്ലയ്ക്കുസമീപം മരങ്ങള്‍ കത്തിവീണു. സമീപത്തെ കുറ്റിക്കാടുതെളിച്ച് തീ ഇവിടേക്കു പടരുന്നത് തടഞ്ഞെന്നും കലാസൃഷ്ടികള്‍ സുരക്ഷിതമാണെന്നും മ്യൂസിയം അധികൃതര്‍ പറഞ്ഞു. അതേസമയം, യുഎസിലെ ടെക്‌സസ്, ഒക്ലഹോമ, ആര്‍ക്കന്‍സോ എന്നീ സംസ്ഥാനങ്ങളുടെ പലഭാഗങ്ങളിലും ബുധനാഴ്ച രാത്രിമുതല്‍ ശീതക്കാറ്റും മഞ്ഞുവീഴ്ചയും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുനല്‍കി. ഉത്തരധ്രുവത്തില്‍നിന്നുള്ള തണുത്തകാറ്റ് വെര്‍ജീനിയ, ഇന്‍ഡ്യാന, കാന്‍സസ്, കെന്റക്കി, വാഷിങ്ടണ്‍ തുടങ്ങിയ ഇടങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കിടയാക്കിയിരുന്നു.