ന്യൂഡല്‍ഹി: രണ്ടു ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും ബിജെപി പരിഗണനയില്‍. തൃപ്പുണ്ണിത്തറയില്‍ എസ് ശ്രീശാന്തിനെ പരിഗണിക്കുകയാണ് ബിജെപി. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ശ്രീശാന്ത് മത്സരിച്ചിരുന്നു. അന്ന് തിരുവനന്തപുരം മണ്ഡലത്തില്‍ വലിയ തോതില്‍ വോട്ടു കൂട്ടി.

ഈ തിരുവനന്തപുരം മണ്ഡലത്തിലും ബിജെപി ക്രിക്കറ്റ് താരത്തെ പരീക്ഷിച്ചേക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. തലസ്ഥാന നഗരം ഉള്‍പ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ നാട്ടുകാരന്‍ കൂടിയായ സഞ്ജുവിനെ ജയിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. തീരദേശത്തെ വോട്ട് കൂടി കണക്കിലെടുത്താണ് നീക്കം.

സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേരത്തേ പ്രഖ്യാപിച്ചതുപോലെ നേമത്ത് മത്സരിക്കും. വി. മുരളീധരന്‍- കഴക്കൂട്ടം, കെ. സുരേന്ദ്രന്‍- വട്ടിയൂര്‍ക്കാവ്, പി.കെ. കൃഷ്ണദാസ്- കാട്ടാക്കട, ശോഭ സുരേന്ദ്രന്‍- കായംകുളം, കുമ്മനം രാജശേഖരന്‍- ആറന്മുള, ഷോണ്‍ ജോര്‍ജ്- പാലാ, അനൂപ് ആന്റണി- തിരുവല്ല തുടങ്ങിയവരുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. തിരുവനന്തപുരം സീറ്റില്‍ ജയസാധ്യത സഞ്ജുവിന് ഉണ്ടെന്നു ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നു. സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് സഞ്ജുവുമായി പ്രാരംഭ ചര്‍ച്ച നടത്തിയിട്ടുണ്ട്. പാലായില്‍ ഷോണ്‍ മത്സരിക്കുന്‌പോള്‍ പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് വീണ്ടും മത്സരിക്കണമോയെന്നതില്‍ തീരുമാനം ദേശീയ നേതൃത്വത്തിനു വിടും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി സംസ്ഥാന നേതാക്കളുമായും എന്‍ഡിഎ മുന്നണിയോടു സഹകരിക്കാന്‍ സാധ്യതയുള്ളവരുമായും നടത്തിയ ചര്‍ച്ചകളില്‍ പല പേരുകളും ഉയര്‍ന്നു. തിരുവനന്തപുരത്തെ തീരദേശ വോട്ടുകളും യുവാക്കളുടെ പിന്തുണയും ലക്ഷ്യമിട്ടാണ് സഞ്ജുവിനെ രംഗത്തിറക്കാന്‍ നീക്കം നടക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ നാട്ടുകാരനായ സഞ്ജു സാംസണെ മത്സരിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. തിരുവനന്തപുരത്തെ തീരദേശ മേഖലകളില്‍ സഞ്ജുവിനുള്ള വലിയ സ്വാധീനം വോട്ടായി മാറുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ലത്തീന്‍ കത്തോലിക്കാ സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ സഞ്ജുവിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് ബിജെപി കരുതുന്നു. നേരത്തെ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച് ബിജെപിയുടെ വോട്ട് വിഹിതം ഗണ്യമായി ഉയര്‍ത്തിയ എസ്. ശ്രീശാന്തിനെ ഇത്തവണ കൊച്ചിയിലെ തൃപ്പുണ്ണിത്തറയില്‍ പരീക്ഷിക്കാനാണ് നീക്കം. ശ്രീശാന്തിന്റെ ജനപ്രീതിയും ക്രിക്കറ്റ് മൈതാനത്തെ വീര്യവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

പാലായില്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാന്‍ ധാരണയായെങ്കിലും പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് വീണ്ടും അങ്കത്തിനിറങ്ങണമോ എന്ന കാര്യത്തില്‍ ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കും. കേരളത്തിലെ എന്‍ഡിഎ മുന്നണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഘടകകക്ഷികളുമായും ബിജെപി ചര്‍ച്ചകള്‍ തുടരുകയാണ്.