- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഞാനറിയാതെ എനിക്കൊരു പോരൊക്കെ കിട്ടി! ആലപ്പുഴ ക്രിസ്റ്റിയെ അറിയാവുന്നത് കൊണ്ട് നോട്ടീസ് കിട്ടി; പോയി വന്നിട്ട് ബാക്കി പറയാം ഗയ്സ്! കൂള്‍ കൂളായി ബ്ലാക്ക് ഡെവിള്‍ സച്ചു; പാലക്കാടുകാരി മോഡലില്‍ നിന്നും തസ്ലീമയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകി; ആരാണ് എക്സൈസ് നോട്ടമിട്ട സൗമ്യ; നാല്‍പ്പത്തിമൂവായിരം ഇന്‍സ്റ്റാ ഫോളോവേഴ്സുള്ള സിനിമാക്കാരുടെ പ്രിയ കൂട്ടുകാരി ചോദ്യങ്ങളില്‍ തകരുമോ?
ആലപ്പുഴ: മലയാള സിനിമയിലെ 'മട്ടാഞ്ചേരി മാഫിയ' ഭയത്തില്‍. സിനിമയിലെ ലഹരിക്കാര്‍ക്കെതിരെ നടപടികള്‍ എക്സൈസ് ശക്തമാക്കുന്നതാണ് ഇതിന് കാരണം. ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്ത സംഭവം ആണ് പുതിയ തലത്തിലേക്കെല്ലാം എത്തുന്നത്. ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് എത്തിക്കഴിഞ്ഞു. മോഡല്‍ കെ സൗമ്യയും.
ബ്ലാക്ക് ഡെവിള്‍ സച്ചുവെന്നാണ് സൗമ്യയെ സിനിമാക്കര്‍ വിളിക്കുന്നത്. ഇന്‍സ്റ്റയിലും അവര്‍ അറിയുന്നത് ഇങ്ങനെയാണ്. ബ്ലാക്ക് ഡെവിള്‍ സച്ചുവിന്റെ അക്കൗണ്ടിലേക്ക് ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ലഹരി ഇടപാടില്‍ മോഡല്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുകയായിരുന്നോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ബ്ലാക്ക് ഡെവിള്‍ സച്ചുവിനെ ചോദ്യം ചെയ്യുന്നത് ഇതുകൊണ്ടാണ്. ഒറ്റക്ക് ഒറ്റക്കായും ഒരുമിച്ചും ചോദ്യം ചെയ്യലുണ്ടാകും. ഇതിനായുള്ള വിശദമായ ചോദ്യാവലി ഉള്‍പ്പെടെ തയ്യാറായിട്ടുണ്ട്.
ആലപ്പുഴ ക്രിസ്റ്റിയെ അറിയാവുന്നത് കൊണ്ട് നോട്ടീസ് കിട്ടിയെന്ന് സൗമ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. പുതിയ പോരൊക്കെ കിട്ടി. പോയി വന്നിട്ട് പറയാം.... ഗയ്സ്... എന്ന സ്റ്റാറ്റസും ഇട്ട് കൂളായാണ് എക്സൈസിന് മുന്നിലേക്ക് ബ്ലാക് ഡെവിള്‍ സച്ചു പോകുന്നത്. എവിടെ പോയാലും പറഞ്ഞിട്ടേ പോകൂവെന്നും പറയുന്നു. ഞാന്‍ അറിയാതെയാണ് പോരൊക്കെ കിട്ടിയതെന്നും പറയുന്നു. ആലപ്പുഴ എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡില്‍ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയും കൂട്ടാളിയും പിടിയിലായതോടെയാണ് കേസിന്റെ ആരംഭം. തസ്ലീമയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ ഷൈന്‍ ടോം അടക്കമുള്ള താരങ്ങളുമായുള്ള തസ്ലീമയുടെ ചാറ്റുകളുണ്ടായി.
ഇത് കേസില്‍ നിര്‍ണായക തെളിവായി മാറിയെന്നാണ് എക്സൈസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 താരം ജിന്റോ ഉള്‍പ്പെടേയുള്ളവരെ ചോദ്യം ചെയ്യാനാണ് എക്സൈസ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ജിന്റോ തന്നെ ഹാജരാകണമെന്ന് എക്സൈസ് അറിയിച്ചു. തസ്ലീമയുമായി താരത്തിന് ഏത് തരത്തിലുള്ള ഇടപാടാണ് ഉള്ളതെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ചോദ്യം ചെയ്യലിനായി താരത്തിന് നേരത്തെ തന്നെ എക്സൈസ് നോട്ടീസ് അയച്ചിരുന്നു.
ജിന്റോയും തസ്ലീമയും തമ്മില്‍ സാമ്പത്തിക ഇടപാടുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. തസ്ലീമയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്തപ്പോള്‍ ജിന്റോ ഉള്‍പ്പെടേയുള്ളവര്‍ പല തവണ പണം കൈമാറിയതായി കണ്ടെത്താന്‍ സാധിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ ഉള്‍പ്പെടെ വ്യക്തത വരുത്താനാണ് താരത്തെ വിളിച്ച് വരുത്തുന്നതെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രമുഖ മോഡലാണ് സൗമ്യം. പാലക്കാട് സ്വദേശിയാണ് മോഡല്‍ ബ്ലാക്ക് ഡെവിള്‍ സച്ചു. ഇവരുടെ അക്കൗണ്ട് വഴിയാണ് തസ്ലീമയിലേക്ക് കൂടുതല്‍ പണം എത്തിയിരിക്കുന്നത്.
സിനിമാ മേഖലയിലെ ലഹരി ഇടപാടിനെക്കുറിച്ചായിരിക്കും പ്രധാനമായും എക്സൈസ് ചോദിച്ചറിയുക. സിനിമാ സെറ്റുകളിലെ ലഹരി ഇടപാട് സംബന്ധിച്ചും കൂടുതല്‍ ചോദിച്ച് അറിയും. കേസില്‍ പങ്കുണ്ടെന്ന് കണ്ടാല്‍ താരങ്ങളെയും പ്രതിചേര്‍ക്കും. ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ചൊവ്വാഴ്ച തന്നെ അറസ്റ്റിനും സാധ്യതയുണ്ട്. ബ്ലാക് ഡെവിള്‍ സച്ചുവിനെ ചോദ്യം ചെയ്യുന്നതാണ് നിര്‍ണ്ണായകം. ഇവര്‍ ചോദ്യം ചെയ്യലില്‍ പതറിയാല്‍ എല്ലാവരും പെടുമെന്ന് മട്ടാഞ്ചേരി മാഫിയ തിരിച്ചറിയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ നാല്‍പ്പത്തിമൂവായിരം ഫോളോവേഴ്സുള്ള താരമാണ് സൗമ്യ. നിരന്തരം വീഡിയോ ഇന്‍സ്റ്റയില്‍ ഇടുന്ന താരമാണ് ഇവര്‍.
സംവിധായകരായ അഫ്‌റഫ് ഹംസയുടെയും ഖാലിദ് റഹ്‌മാന്റെയും കയ്യില്‍ നിന്ന് പിടികൂടിയത് തസ്ലീമ കൈമാറിയ ഹൈബ്രിഡ് കഞ്ചാവാണോ എന്ന സംശയവും ശക്തമാണ്. അഷ്റഫ് ഹംസ മുന്‍പ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ മാസം എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിന് തൊട്ടുമുന്‍പ് അഷ്‌റഫ് കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.
അതിനിടെ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ജിന്റെ രംഗത്ത് വന്നിട്ടുണ്ട്. നടക്കുന്നത് വ്യാജ പ്രചരണമാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ വിളിപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തിലാണ് എന്നേയും വിളിപ്പിച്ചതെന്ന് ജിന്റോ പറയുന്നു.