- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ആരാണ്? കളി ഹൈക്കോടിയോടും ജ്യുഡീഷ്യറിയോടും വേണ്ട; ഒരു മാസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ പൂര്ത്തിയാക്കിക്കാനും കഴിയും; മുതിര്‍ന്ന അഭിഭാഷകനേയും പ്രതി അപമാനിച്ചു; എല്ലാം വിലയ്ക്ക് വാങ്ങാമെന്ന് കരുതേണ്ട; മോചിതനായ ശേഷം ബോബി പറഞ്ഞത് എന്ത്? ബോബി ചെമ്മണ്ണൂരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതി
കൊച്ചി: സാങ്കേതിക വാദങ്ങള്‍ പറഞ്ഞുള്ള ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്റെ സാങ്കേതിക വാദങ്ങള്‍ തളളി കോടതി. കളിക്കുന്നത് ഹൈക്കോടതിയ്‌ക്കെതിരെയാണ്. അസാധാരണമായ സംഭവമാണ്. ജ്യുഡീഷ്യറിയെയാണ് വെല്ലുവിളിക്കുന്നതെന്ന് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. റിമാന്‍ഡ് തടവുകാര്‍ക്ക് വേണ്ടിയാണ് താന്‍ കിടന്നതെന്ന് ജയില്‍ മോചനത്തിന് ശേഷം ബോബി ചെമ്മണ്ണൂര്‍ പറഞ്ഞുവോ എന്ന് കോടതി പരിശോധിക്കും. ഉച്ചയൂണിന് ശേഷം ഒന്നേമുക്കാലിന് വീണ്ടും പ്രതീക്ഷിക്കും.
ഇക്കാര്യം ഉടന്‍ അറിയിക്കാന്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഇന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയ്ക്ക് കോടതിയില്‍ എത്താന്‍ കഴിയില്ലെന്നും നാളത്തേക്ക് കേസ് പരിഗണിക്കണമെന്നും ബോബിയുടെ അഭിഭാഷകര്‍ പറഞ്ഞു. രാമന്‍പിള്ളയെന്ന മുതിര്‍ന്ന അഭിഭാഷകനോട് ബോബി ചെമ്മണ്ണൂര്‍ കാട്ടിയത് ശരിയോ എന്നും ചോദിച്ചു. റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ആരെന്നും കോടതി ചോദിച്ചു. അയാള്‍ അതില്‍ പാര്‍ട്ടിയല്ലെന്നും കോടതി വിശദീകരിച്ചു. ബോബി ചെമ്മണ്ണൂരിനോട് സംസാരിച്ച് കോടതിയില്‍ കാര്യങ്ങള്‍ അറിയിക്കാന്‍ ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകനോടും കോടതി ആവശ്യപ്പെട്ടു.
രാവിലെ കേസ് പരിഗണിച്ച ഹൈക്കോടതി വിശദ വാദത്തിനായി ഉച്ചയ്ക്ക് 12 മണിയ്ക്ക് കേസ് പരിഗണിക്കുമെന്ന് അറിയിച്ചു. 12 മണിക്ക് കേസെടുത്തപ്പോഴും നിശത വിമര്‍ശനമാണ് നടത്തിയത്. ഇതിനിടെ കോടതിയില്‍ ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ മാപ്പും പറഞ്ഞു. എന്നാല്‍ ബോബി ചെമ്മണ്ണൂര്‍ നിരുപാധികം മാപ്പു പറയണമെന്നും അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെ സാങ്കേതികമായി വാദങ്ങള്‍ ഉയര്‍ത്തി. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ഇന്നലെ പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി ബോബി ചെമ്മണ്ണൂര്‍ നിയമത്തിനു മുകളിലാണോ എന്നും ചോദിച്ചു. ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങാത്തതില്‍ ഒരു തരത്തിലും ഉള്ള ന്യായീകരണവും ഇല്ല. സീനിയര്‍ കൗണ്‍സില്‍ രാമന്‍ പിള്ള കോടതിയിലേക്ക് വരേണ്ടതില്ല. ബോച്ചെ ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം മാപ്പ് പറയുക ആണോ ചെയ്തത് എന്ന് പരിശോധിക്കണം. അതോ റിമാന്‍ഡ് പ്രതികള്‍ക്ക് വേണ്ടി ആണു താന്‍ അകത്ത് തുടര്‍ന്നത് എന്ന് പറഞ്ഞോ എന്നും പരിശോധിക്കണമെന്നും ഹൈക്കോടതി ചോദിച്ചു.
നേരത്തെ, വേണ്ടിവന്നാല്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം ക്യാന്‍സല്‍ ചെയ്യുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കോടതിയെ മുന്നില്‍ നിര്‍ത്തി കളിക്കാന്‍ ശ്രമിക്കരുത്. കഥമെനയാന്‍ ശ്രമിക്കുകയാണോ. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമിക്കുന്നതെന്നും ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാന്‍ പോലും ഉത്തരവിടാന്‍ കഴിയുമെന്നും കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് സ്വമേധയാ പരിഗണിക്കുന്നത്. പ്രതിഭാഗം അഭിഭാഷകരോടടക്കം ഹാജരാവാന്‍ നിര്‍ദേശം നല്‍കി. ജാമ്യം നല്‍കിയതിന് പിന്നാലെയുണ്ടായ നാടകീയ സംഭവങ്ങളെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി.
ബോബിക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ബോബി ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ തയ്യാറായിരുന്നില്ല. വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ബോബി ജയിലില്‍ത്തന്നെ തുടര്‍ന്നത്. ജാമ്യ ഉത്തരവ് ഹാജരാക്കാത്തതിനാലാണ് ചൊവ്വാഴ്ച പുറത്തുവിടാതിരുന്നതെന്നാണ് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം അറിയിച്ചത്.
ജാമ്യവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജയിലിന് പുറത്ത് ബോബി ചെമ്മണൂരിനെ അനുകൂലിച്ച് നൂറുകണക്കിന് പേര്‍ ഒത്തുചേര്‍ന്നിരുന്നു. ഈ സംഭവങ്ങളില്‍ ഹൈക്കോടതിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ജുഡീഷ്യറിയെ വെല്ലുവളിക്കുന്ന രീതിയിലാണ് പ്രതിഭാഗം പ്രവര്‍ത്തിക്കുന്നത് എന്ന വിലയിരുത്തലാണ് കോടതിക്കുള്ളതെന്നാണ് സൂചന. ഈ സമയത്ത് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള അടക്കമുള്ളവരോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രാമന്‍പിള്ള ഹാജരായില്ല.