- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂര്‍മ്മ ബുദ്ധിയുള്ള ബിസിനസ്സുകാരന് കേരളാ ഹൈക്കോടതി ഇടപെടല്‍ അറിഞ്ഞ് ഭയന്നു വിറച്ചു; ജാമ്യം അനുവദിച്ചിട്ടും റിലീസ് ബോണ്ടില്‍ ഒപ്പിട്ടില്ലെന്ന വാര്‍ത്തകളെ ഗൗരവത്തോടെ കണ്ട് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്; സ്വമേധയാ കേസെടുത്തപ്പോള്‍ 'പൂച്ചകുട്ടിയായി' ബോച്ചെയുടെ പുറത്തിറങ്ങല്‍; ജയിലിന് പുറത്തെ ഫാന്‍സിന്റെ 'ഹണി റോസ്' അധിക്ഷേപം പണിയായേക്കും
കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ബോണ്ടില്‍ ഒപ്പിടാന്‍ ബോബി ചെമ്മണ്ണൂര്‍ വിസമ്മതിച്ചെന്ന വാര്‍ത്തയില്‍ സ്വമേധയാ കേസെടത്ത് ഹൈക്കോടതി. ബോബി ചെമ്മണ്ണൂരിന് ഇത് കുരുക്കായി മാറിയേക്കും. ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകരെ അടക്കം ഹൈക്കോടതിയിലേക്ക വിളിപ്പിച്ചിട്ടുണ്ട്. ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് ഇടപെടല്‍. അഡ്വക്കേറ്റ് ബി രാമന്‍പിള്ളയ്ക്കും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. ബോബിയ്ക്ക് ജാമ്യം കൊടുക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ബോബിയ്ക്ക് വേണ്ടി അസാധാരണമാം വിധം വാദിച്ചാണ് രാമന്‍പിളള ജാമ്യത്തിലേക്ക് കോടതിയെ എത്തിച്ചത്. ബോബി ചെയ്തത് തെറ്റാണെന്ന് വിലയിരുത്തി ഹൈക്കോടതി ജാമ്യവും നല്‍കി. എന്നാല്‍ ബോബി ജയിലില്‍ നിന്ന് പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചവെന്നാണ് വാര്‍ത്തകള്‍. ഹൈക്കോടതി കേസെടുത്തതിന് പിന്നാലെ ബോബി പുറത്തിറങ്ങുകയും ചെയ്തു. ജാമ്യം റദ്ദാക്കുമെന്ന ഭയത്തിലാണ് ഇതെല്ലാം.
സാങ്കേതിക കാരണങ്ങളാല്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താന്‍ പുറത്തിറങ്ങു എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞതായി വാര്‍ത്തയെത്തി. എന്നാല്‍ ജാമ്യ ബോണ്ട് കഴിഞ്ഞ ദിവസം ജയിലിലെത്തിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഒപ്പിടല്‍ നിഷേധിക്കലിനെ എതിര്‍ക്കുകയും ചെയ്തു. ഇതിനിടെയാണ് ഹൈക്കോടതിയുടെ അസാധാരണ നീക്കം. ഇതോടെ കോടതിയ്ക്ക് മുമ്പില്‍ വീണ്ടും ബോബിയുടെ അഭിഭാഷകര്‍ക്ക് നിലപാട് വിശദീകരിക്കേണ്ടി വരും. ഇതിലും ജാമ്യം വേണ്ടെന്ന നിലപാട് എടുക്കുമോ എന്നതാണ് നിര്‍ണ്ണായകം. കഴിഞ്ഞ ദിവസം ബോബി ജയില്‍ മോചിതനാകുമെന്ന പ്രതീക്ഷയില്‍ സ്വീകരിക്കാനെത്തിയ ആരാധകരുടെ മുദ്രാവാക്യം വിളിയും മറ്റും വലിയ തോതില്‍ ചര്‍ച്ചയാണ്. നടി ഹണി റോസിനെ വീണ്ടും അപമാനിക്കുന്നതായി അതെല്ലാം. ഇതെല്ലാം കോടതി പരിഗണനയ്ക്ക് എടുത്തേക്കും. ബോബി ജയിലില്‍ നിന്നും പുറത്തിറങ്ങിയത് സാങ്കേതിക കാരണങ്ങള്‍ രേഖാ മൂലം എഴുതി കൊടുത്താണ്. അതില്‍ പ്രതിഷേധം പറയുന്നില്ല. ട്രാഫിക് ബ്ലോക്ക് കാരണം ഇന്നലെ വൈകിട്ട് ഉത്തരവ് കൃത്യസമയത്ത് എത്തിയില്ലെന്നതാണ് ആ ന്യായം.
ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയില്‍ ഹൈക്കോടതി ബോബിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി. ജാമ്യം കൊടുക്കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷയുള്ള വകുപ്പുകളാണ് ഇട്ടിട്ടുള്ളതെന്ന വാദം അംഗീകരിച്ചാണ് ജാമ്യം കോടതി നല്‍കിയത്. അതിന് ശേഷമാണ് വീര പരുഷനെന്ന പരിവേഷം സൃഷ്ടിച്ചെടുക്കാന്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താന്‍ പുറത്തിറങ്ങൂ എന്നും നിലപാട് എടുത്തതായി വാര്‍ത്തകളെത്തിയത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ എഴുതി നല്‍കി ബോബി പുറത്തിറങ്ങുന്നത് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടാകാതിരിക്കാനാണ്.
ബോ ചെ എന്ന് വിളിക്കപ്പെടുന്ന ബോബി ചെമ്മണ്ണൂര്‍ പണം കൊണ്ട് ആറാടുന്ന വ്യക്തിയാണെന്നാണ് പൊതുവെ പറയാറുള്ളത്. വസ്ത്രധാരണത്തിലും സംസാരത്തിലും വരെ ഒരു ബോബി സ്റ്റൈല്‍ എപ്പോഴും പ്രകടമാണ്. ധാരളം ആരാധകരും ബോബിക്കുണ്ട്. ഹണി റോസ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് കഴിഞ്ഞ ദിവസമായിരുന്നു ജാമ്യം ലഭിച്ചത്. ബോബി ചെമ്മണ്ണൂരിന് സ്വീകരിക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ എത്തിയിരുന്നു എന്നാണ് ശ്രദ്ധേയം. കാരണം ലൈംഗിക അധിക്ഷേ കേസിലാണ് ബോബി അറസ്റ്റിലായത്. ഈ സ്വീകരണത്തിന് എത്തിയവര്‍ പറഞ്ഞതിനെതിരേയും കോടതി നടപടിയെടുക്കാന്‍ സാധ്യതയുണ്ട്. കൂര്‍മ്മ ബുദ്ധിയുള്ള ബിസിനസ്സുകാരനാണ് താനെന്ന് വരുത്താനായിരുന്നു ജയില്‍ മോചനത്തില്‍ തന്ത്രപരമായ സമീപനം ബോബി എടുത്തത്. അതിനിടെ പണി കിട്ടുമെന്ന് ഉറപ്പായതോടെ കോടതി കൂടും മുമ്പേ ജയില്‍ മോചിതനായി. ഇനി ഈ വിഷയത്തെ കോടതി എത്തരത്തില്‍ എടുക്കുമെന്നതും നിര്‍ണ്ണായകമാണ്. വാര്‍ത്തകളെ കോടതിയില്‍ തള്ളി പറയാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസത്തെ ആരാധക വികാര പ്രകടനങ്ങളും ചര്‍ച്ചയാകും.
ബോ ചെ എന്ന് വിളിക്കപ്പെടുന്ന ബോബി ചെമ്മണ്ണൂര്‍ പണം കൊണ്ട് ആറാടുന്ന വ്യക്തിയാണെന്നാണ് പൊതുവെ പറയാറുള്ളത്. വസ്ത്രധാരണത്തിലും സംസാരത്തിലും വരെ ഒരു ബോബി സ്റ്റൈല്‍ എപ്പോഴും പ്രകടമാണ്. ധാരളം ആരാധകരും ബോബിക്കുണ്ട്. ഹണി റോസ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് കഴിഞ്ഞ ദിവസമായിരുന്നു ജാമ്യം ലഭിച്ചത്. ബോബി ചെമ്മണ്ണൂരിന് സ്വീകരിക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ എത്തിയിരുന്നു എന്നാണ് ശ്രദ്ധേയം. കാരണം ലൈംഗിക അധിക്ഷേ കേസിലാണ് ബോബി അറസ്റ്റിലായത്. ഈ സ്വീകരണത്തിന് എത്തിയവര്‍ പറഞ്ഞതിനെതിരേയും കോടതി നടപടിയെടുക്കാന്‍ സാധ്യതയുണ്ട്. കൂര്‍മ്മ ബുദ്ധിയുള്ള ബിസിനസ്സുകാരനാണ് താനെന്ന് വരുത്താനായിരുന്നു ജയില്‍ മോചനത്തില്‍ തന്ത്രപരമായ സമീപനം ബോബി എടുത്തത്.