ലണ്ടൻ: ലോകത്തെ തന്നെ ഞെട്ടിച്ച മഹാദുരന്തമായിരിന്നു കോവിഡ് വൈറസ്. കോവിഡ് ബാധിച്ച് ലോകത്തമാനം നിരവധിപേരാണ് മരണത്തിന് കീഴടങ്ങിയത്. അന്ന് ലോകം മുഴുവനും നിശ്ചലമായ അവസ്ഥയിലായിരുന്നു. നൂറ്റാണ്ടിനെ തന്നെ ഞെട്ടിച്ച മഹാദുരന്തം ആയിരിന്നു അത്. ഇപ്പോഴിതാ വുഹാനിലെ ചൈനീസ് ലബോറട്ടറിയിൽ സംഭവിച്ച ചില പാകപ്പിഴകളാണ് ലോകത്തിൽ കോവിഡ് ഭീതി വ്യപിക്കാൻ കാരണമായതെന്നും. വുഹാനിലെ മാംസാഹാര ചന്തയിൽ, വെച്ച് വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പ്രവേശിച്ചതല്ലെന്നും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉറപ്പിച്ചു പറയുന്നു.

പ്രധാനമന്ത്രിയായിരിക്കുമ്പോൾ താൻ നടത്തിയ അനുമാനത്തിന് വിരുദ്ധമായാണ് ഇപ്പോൾ ബോറിസ് ജോൺസൺ തൻ്റെ ഓർമ്മക്കുറിപ്പുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിൽ ലോക രാജ്യങ്ങൾ വരെ ഞെട്ടിയിരിക്കുകയാണ്. എല്ലാ അർത്ഥത്തിലും ഒരു മനുഷ്യ നിർമ്മിത ദുരന്തമായിരുന്നു കോവിഡ് എന്നും അദ്ദേഹം തുറന്നുപറയുന്നു. ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഓർമ്മക്കുറിപ്പുകളിൽ അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

വളരെ കുറച്ച് ദിവസം മാത്രം അധികാരത്തിൽ ഇരുന്ന ലിസ് ട്രസ്സിന് കൈമാറുന്നതിന് മുൻപായി എലിസബത്ത് രാജ്ഞിയുമായി നടത്തിയ അവസാന കൂടിക്കാഴ്‌ചയെ കുറിച്ചും അദ്ദേഹം ഈ ഭാഗത്തിൽ വിവരിക്കുന്നുണ്ട്. ആരോഗ്യ സ്ഥിതി മോശമായിരുന്നെങ്കിലും ആ സമയത്തും രാജ്ഞിയുടെ മനസ്സും ബുദ്ധിയും തിളങ്ങുന്ന അവസ്ഥയിലായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

അതുപ്പോലെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായത്തോടെ ലണ്ടനിൽ തന്നെ വികസിപ്പിച്ചെടുത്ത 'അസ്ട്ര സെനെക' വാക്സിന്‍ യൂറോപ്യന്‍ യൂണിയന്‍ തട്ടി എടുത്തതിൽ താൻ വളരെയധികം അസ്വസ്ഥനായിരുന്നു. ഇംഗ്ലീഷ് ചാനല്‍ കടന്ന് സൈന്യം ഡച്ച് കനാലിലെത്തി വാക്സിന്‍ എടുത്തു കൊണ്ടുവരണമെന്നായിരുന്നത്രെ തീരുമാനിച്ചിരുന്നത്. പക്ഷെ, ദീര്‍ഘകാലമായി നാറ്റോ സഖ്യത്തില്‍ അംഗമായ ഒരു സഖ്യ രാഷ്ട്രവുമായുള്ള യുദ്ധം വിപരീതഫലം ഉണ്ടാക്കിയേക്കും എന്ന ഉപദേശമാണ് ബോറിസിനെ ആ തീരുമാനത്തില്‍ നിന്നും ഒടുവിൽ പിന്തിരിപ്പിച്ചതെന്നും തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു.

'ഈ നൂറ്റാണ്ടിന്റെ രാഷ്ട്രീയ കുറിപ്പുകള്‍' എന്ന വിശേഷണം ഇതിനോടകം തന്നെ ലഭിച്ച പുസ്തകത്തില്‍, കോവിഡ് ബാധിച്ച് മരണത്തിന്റെ വക്കോളമെത്തിയ സംഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്. അര്‍പ്പണ മനോഭാവത്തോടെ തന്നെ ചികിത്സിച്ച രണ്ട് നഴ്സുമാരുടെ പരിശ്രമമാണ് തന്നെ മരണത്തില്‍ നിന്നും തിരികെ എത്തിച്ചതെന്നും അതില്‍ വ്യക്തമാക്കുന്നു. തന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ മൈക്കല്‍ ഗോവിനെതിരെ ചൊരിയുന്ന ക്രൂര പരാമര്‍ശങ്ങളില്‍ ഒന്നില്‍, ആ സമയത്ത് ഗോവ് ഏറെ സന്തോഷിച്ചിരുന്നതായും അതിൽ പറയുന്നു. ബോറിസ് ജോണ്‍സന്റെ ഗര്‍ഭിണിയായിരുന്ന ഭാര്യയ്ക്കും ആ സമയത്ത് കോവിഡ് വൈറസ് ബാധിച്ചിരുന്നു.

പക്ഷെ ബോറിസ് ജോൺസൻ പറയുന്നത്, താന്‍ ആദ്യം തന്റെ കോവിഡിനെ അവഗണിച്ചുവെന്നും പിന്നീട് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ എത്തിയെന്നും ബോറിസ് വെളിപ്പെടുത്തുന്നുണ്ട്. പിന്നീട് വീല്‍ ചെയറിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. അതുപ്പോലെ വാക്സിനു വേണ്ടി യുദ്ധത്തിനൊരുങ്ങിയ കഥയും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. 'അസ്ട്ര സെനെക' വാക്സിന്റെ അഞ്ച് മില്യന്‍ ഡോസുകള്‍ ലഭിക്കുവാന്‍ യൂറോപ്യന്‍ യൂണിയനുമായി മാസങ്ങളോളം ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതൊന്നും ഫലവം കണ്ടില്ല എന്ന് അദ്ദേഹം അതിൽ പറയുന്നു.

ലീഡനിലെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന വാക്സിന്‍ ബ്രിട്ടനിൽ എത്തിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയതായി അദ്ദേഹം ആത്മകഥയില്‍ പറയുന്നു. എന്തായാലും ബോറിസിന്റെ തുറന്നുപറച്ചിലിൽ ലോകം തന്നെ ഞെട്ടിയിരിക്കുകയാണ്. ലോകരാജ്യങ്ങൾ ഇതിനോടകം തന്നെ വിഷയം ചർച്ച ചെയ്തിട്ടുണ്ട്.