- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആലുവയില്‍ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ടു; കുണ്ടറ സ്വദേശിനിയെ അഖിലയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനു; വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം തര്‍ക്കമായപ്പോള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപാതകം; കൊലയ്ക്ക് ശേഷം സുഹൃത്തിനെ വീഡിയോ കോള്‍ വിളിച്ച് പ്രതി
ആലുവയില്‍ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ടു
കൊച്ചി: ആലുവാ നഗരത്തിലെ ലോഡ്ജില്‍ യുവതിയെ സുഹൃത്ത് കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആലുവ നഗരത്തില്‍ തായിസ് ടെക്സ്റ്റ്ൈല്‍സിന് എതിര്‍വശം തോട്ടുംങ്കല്‍ ലോഡ്ജിലാണ് അര്‍ധരാത്രിയോടെ സംഭവമുണ്ടായത്. ഇരുവരും ഇടയ്ക്ക് ഇവിടെ വന്ന് ണ താമസിക്കാറുണ്ടെന്ന് ലോഡ്ജ് ജീവനക്കാര്‍ പറയുന്നു.
ഇന്നലെ ആദ്യം യുവാവാണ് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജില്‍ എത്തിയത്. മുറിയില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യവുമായി ബന്ധപ്പെട്ടാണ് വഴക്ക് ഉണ്ടായതെന്നാണ് യുവാവ് പറയുന്നത്. ഇതിന് ശേഷം യുവാവ് തന്റെ സുഹൃത്തക്കളെ വീഡിയോ കോള്‍ വിളിച്ച് മൃതദേഹം കാണിച്ചു കൊടുക്കുകയായിരുന്നു.
ഈ സുഹൃത്തുക്കളാണ് സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.