- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി സദാനന്ദന്‍ മാസ്റ്ററുടെ കാല്‍വെട്ടിയവര്‍ സിപിഎമ്മിന് ധീരസഖാക്കള്..! 30 വര്‍ഷത്തിന് ശേഷം കീഴടങ്ങിയ പ്രതികള്‍ക്ക് മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെ ജയില്‍പ്രവേശനം; അഭിവാദ്യ മുദ്രാവാക്യം വിളിച്ച് യാത്രയാക്കിയത് കെ കെ ശൈലജ അടക്കമുള്ള നേതാക്കള്‍; 'നീതി ലഭിക്കാന്‍ വൈകി; പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത് ദൗര്‍ഭാഗ്യകര'മെന്ന് സദാനന്ദന്
സി സദാനന്ദന്‍ മാസ്റ്ററുടെ കാല്‍വെട്ടിയവര്‍ സിപിഎമ്മിന് ധീരസഖാക്കള്..!
കണ്ണൂര്‍: രാജ്യസഭാ എംപിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി സദാനന്ദന്‍ മാസ്റ്ററുടെ കാല്‍വെട്ടിയ കേസില്‍ 30 വര്‍ഷത്തിന് ജയിലില്‍ പോകുന്ന പ്രതികള്‍ക്ക് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും യാത്രയയപ്പ് നല്‍കി സിപിഐ എം. മട്ടന്നൂര്‍ പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത്. മുന്‍ മന്ത്രി കെ കെ ശൈലജ എംഎല്‍എയും യാത്രയയപ്പില്‍ പങ്കെടുത്തു.
അഭിവാദ്യം നേര്‍ന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു യാത്രയയപ്പ്. പ്രതികള്‍ കീഴടങ്ങിയ തലശ്ശേരി കോടതിക്ക് മുന്‍പിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലും സിപിഐഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തി. പാര്‍ട്ടിയുടെ സര്‍വ്വ പിന്തുണയോടും കൂടിയാണ് പ്രതികള്‍ ജയിലില്‍ പ്രവേശിച്ത്.
ഈകേസില്‍ 30 വര്‍ഷത്തിന് ശേഷമാണ് പ്രതികള്‍ ജയിലില്‍ കീഴടങ്ങിയത്. സുപ്രീം കോടതിയില്‍ അനുകൂല വിധി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രതികള്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. സിപിഎമ്മുകാരായ എട്ട് പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചത്. എന്നാല്‍ മേല്‍ക്കോടതിയില്‍ നിന്നും ഇളവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് തുടര്‍ന്ന് വിചാരണ കോടതിയായ തലശ്ശേരി അസിസ്റ്റന്‍ഡ് സെഷന്‍സ് ജഡജ് പ്രതികള്‍ക്ക് കോടതിയില്‍ നേരിട്ട് ഹാജരാവാനായി നോട്ടീസ് നല്‍കിയത്.
നോട്ടീസ് പ്രകാരം ഹാജരാക്കേണ്ട അവസാന തീയതി ഇന്നായിരുന്നു.ഇതേ തുടര്‍ന്നാണ് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരായത്. കോടതി പ്രതികളെ ജയിലിലേക്ക് അയച്ചു. അതേസമയം കാല്‍ വെട്ടിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ 8 പ്രതികള്‍ കീഴടങ്ങിയ സംഭവത്തല്‍ പ്രതികരണവുമായി സദാനന്ദന്‍ മാസ്റ്ററും രംഗത്തെത്തി. തനിക്ക് നീതി ലഭിക്കാന്‍ വൈകിയെന്നും നീതി കിട്ടിയെന്നതില്‍ സന്തോഷമെന്നും സി സദാനന്ദന്‍ പറഞ്ഞു. ജയിലിലേക്ക് പോകുന്ന പ്രതികള്‍ക്ക് വലിയ യാത്രയയപ്പ് നല്‍കിയത് ദൗര്‍ഭാഗ്യകരമെന്ന് സദാനന്ദന്‍ പറഞ്ഞു.
മുന്‍മന്ത്രി കെ കെ ശൈലജ ഉള്‍പ്പെടെ പങ്കെടുത്തു. എംഎല്‍എ എന്നുള്ള നിലയില്‍ അങ്ങനെയൊരു ചടങ്ങില്‍ പങ്കെടുത്തു എന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സി സദാനന്ദന്‍. ഇത് സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശം. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന സമീപനമാണ് കെ കെ ശൈലജ സ്വീകരിച്ചതെന്ന് അദേഹം കുറ്റപ്പെടുത്തി.
ആക്രമണം നടന്ന് 31 വര്‍ഷം കഴിഞ്ഞു. ആശയങ്ങള്‍ തമ്മില്‍ ആണ് ഏറ്റുമുട്ടേണ്ടത് ആയുധങ്ങള്‍ തമ്മില്‍ അല്ലെന്ന് സി സദാനന്ദന്‍ പറഞ്ഞു. ശിക്ഷയില്‍ ഇളവ് നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി നിരീക്ഷിച്ചു. ഇരയ്ക്കുവേണ്ടി സര്‍ക്കാര്‍ എന്തുകൊണ്ട് ആണ് അപ്പീര്‍ പോകാത്തത് എന്ന് കോടതി ചോദിച്ചിരുന്നുവെന്ന് സി സദാനന്ദന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ നിലവിലെ സ്ഥിതി സമാധാനപരം. മുന്‍പ് നടന്ന അക്രമങ്ങളെ പറ്റി ചര്‍ച്ച ചെയ്യുന്നില്ല. കണ്ണൂര്‍ ജയ്‌ലില്‍ പ്രതികള്‍ക്ക് കൂടുതല്‍ പരിഗണ ലഭിച്ചേക്കുമെന്ന് സി സദാനന്ദന്‍ പറഞ്ഞു.
1994 ജനുവരി 25-ന് രാത്രിയാണ് സി. സദാനന്ദന്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ വിചാരണക്കോടതി ശിക്ഷവിധിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഹൈക്കോടതി ഇത് ശരിവെക്കുകയായിരുന്നു. ഉരുവച്ചാല്‍ കുഴിക്കല്‍ കെ. ശ്രീധരന്‍, മാതമംഗലം നാണു, പെരിഞ്ചേരി പുതിയവീട്ടില്‍ മച്ചാന്‍ രാജന്‍, കുഴിക്കല്‍ പി. കൃഷ്ണന്‍ (കുഞ്ഞികൃഷ്ണന്‍), മനയ്ക്കല്‍ ചന്ത്രോത്ത് രവീന്ദ്രന്‍ (രവി), കരേറ്റ പുല്ലാഞ്ഞിയോടന്‍ സുരേഷ് ബാബു (ബാബു), പെരിഞ്ചേരി മൈലപ്രവന്‍ രാമചന്ദ്രന്‍, കുഴിക്കല്‍ കെ. ബാലകൃഷ്ണന്‍ (ബാലന്‍) എന്നിവരായിരുന്നു പ്രതികള്‍. ഇവര്‍ സദാനന്ദന് 25,000 രൂപ വീതം നല്‍കാനും വിചാരണക്കോടതി വിധിച്ചിരുന്നു. ഹൈക്കോടതി അത് 50,000 ആയി വര്‍ധിപ്പിച്ചു.
2007 ഫെബ്രുവരിയിലാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. അത് 2013 ജൂണ്‍ 10-ന് തലശ്ശേരി സെഷന്‍സ് കോടതി ശരിവെച്ചു. സദാനന്ദന്‍ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ അപ്പീലും പ്രതികള്‍ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷനുമാണ് ഹൈക്കോടതി പരിഗണിച്ചത്. ടാഡ നിയമപ്രകാരമുള്ള ആദ്യ കേസുകളിലൊന്നാണിത്.