- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയാറിലെ വൈദ്യുതി പൂര്‍ണമായി ഉപയോഗിച്ച ശേഷമേ കെ എസ് ഇ ബിയില്‍ നിന്നോ ഓപ്പണ്‍ ആക്‌സസ് കമ്പനികളില്‍ നിന്നോ വൈദ്യുതി വാങ്ങാന്‍ പാടുള്ളൂ എന്ന് കരാര്‍; ലാഭമുണ്ടാക്കാന്‍ പുറത്തെ വിപണിയില്‍ വില കുറയുമ്പോള്‍ വൈദ്യുതി കെ എസ് ഇ ബിയ്ക്ക് വിറ്റും കാശുണ്ടാക്കി; എന്നിട്ടും കാര്‍ബോറാണ്ടം പ്രിയങ്കരര്‍; മണിയാറില്‍ നിഗൂഡതകള്‍ മാത്രം
തിരുവനന്തപുരം: മണിയാര്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നടത്തിപ്പില്‍ കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ കമ്പനി പലവട്ടം കരാര്‍ ലംഘനം നടത്തിയെന്ന് കെഎസ്ഇബി പറഞ്ഞിട്ടും സര്‍ക്കാര്‍ നടപടി എടുക്കാത്തത് ദുരൂഹത. കരാര്‍ പ്രകാരം ഇക്കൊല്ലം കെഎസ്ഇബിക്ക് കൈമാറേണ്ട പദ്ധതി നീട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിന് പിന്നില്‍ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തു വരുന്നത്. മണിയാര്‍ പദ്ധതിയിലെ വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്കു നല്‍കിയ ശേഷം വില കുറഞ്ഞ വൈദ്യുതി വാങ്ങി ഉപയോഗിച്ചതിലാണു കരാര്‍ ലംഘനം കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ കമ്പനിയ്‌ക്കെതിരെ കെ എസ് ഇ ബി ആരോപിക്കുന്നത്.
മണിയാര്‍ പദ്ധതിയില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി, കാര്‍ബോറാണ്ടം കമ്പനിയുടെ പാലക്കാട്, കൊരട്ടി, കളമശേരി എന്നിവിടങ്ങളിലെ ഫാക്ടറികളുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും അധികമായി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയുമായുള്ള ധാരണ പ്രകാരമുള്ള നിരക്കില്‍ ഗ്രിഡിലേക്കു നല്‍കുകയും ചെയ്യുമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. 1995 സെപ്റ്റംബര്‍ 27ന് ഒപ്പിട്ട സപ്ലിമെന്ററി കരാര്‍ പ്രകാരം കെഎസ്ഇബി എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍(ഇഎച്ച്ടി) ഉപയോക്താക്കള്‍ക്കു വൈദ്യുതി നല്‍കുന്ന നിരക്കിലാണു മണിയാര്‍ പദ്ധതിയില്‍നിന്ന് അധികമായി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് സ്വീകരിക്കുക.
മണിയാര്‍ പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി പൂര്‍ണമായി ഉപയോഗിച്ച ശേഷമേ കമ്പനിയുടെ ആവശ്യത്തിനായി കെഎസ്ഇബിയില്‍നിന്നോ ഓപ്പണ്‍ ആക്‌സസ് മുഖേന മറ്റു കമ്പനികളില്‍നിന്നോ വൈദ്യുതി വാങ്ങാന്‍ പാടുള്ളൂ. എന്നാല്‍, പലപ്പോഴും പുറത്തെ വിപണിയില്‍ വില കുറയുമ്പോള്‍ കാര്‍ബോറാണ്ടം കമ്പനി മണിയാറിലെ വൈദ്യുതി ഉപയോഗിക്കാതെ കെഎസ്ഇബിയുടെയും ഓപ്പണ്‍ ആക്‌സസ് മുഖേനയുമുള്ള വൈദ്യുതി ഉപയോഗിക്കുകയും മണിയാറിലെ വൈദ്യുതി ഗ്രിഡിലേക്കു നല്‍കി ബാങ്കിങ് ചെയ്യുകയുമായിരുന്നെന്ന് കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്. ഇതു കരാര്‍ ലംഘനമാണ്. എന്നാല്‍, ഈ ലംഘനം ചൂണ്ടിക്കാട്ടി കെഎസ്ഇബി കരാര്‍ റദ്ദാക്കാന്‍ തയാറായിട്ടില്ല. ഇത് സര്‍ക്കാര്‍ ഇടപെടല്‍ കാരണമാണെന്നാണ് ആരോപണം.
1991 മേയ് 18ന് ഒപ്പിട്ട കരാര്‍ പ്രകാരം ജലവൈദ്യുത പദ്ധതിയില്‍ ഉല്‍പാദനം ആരംഭിച്ച 1994 മുതല്‍ 30 വര്‍ഷം കൈവശം വച്ച്, പ്രവര്‍ത്തിപ്പിച്ച ശേഷം 2024 ഡിസംബറിലാണ് കെഎസ്ഇബിക്ക് കൈമാറേണ്ടത്. മണിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഉപകരണങ്ങളും കെട്ടിടങ്ങളും വൈദ്യുതീകരണ സംവിധാനങ്ങളും ഉള്‍പ്പെടെ ഭൂമി പൂര്‍ണമായും കെഎസ്ഇബിക്ക് കൈമാറണം. 1990 ലാണ് സ്വകാര്യ സംരംഭകര്‍ക്ക് ജലവൈദ്യുതി പദ്ധതികള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ആദ്യമായി കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ എന്ന കമ്പനിക്ക് മണിയാറില്‍ ഡാം നിര്‍മ്മിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ അനുവാദം നല്‍കി. 30 വര്‍ഷത്തേക്ക് കമ്പനിക്ക് ഇവിടെ വൈദ്യുതി ഉത്പ്പാദിപ്പിക്കാമെന്നും പിന്നീട് ഡാമും പദ്ധതിയും കെഎസ്ഇബിക്ക് കൈമാറണമെന്നുമായിരുന്നു കരാര്‍.
ഇതിന്‍ പ്രകാരം നാല് മെഗാവാട്ട് ശേഷിയുള്ള മൂന്ന് യൂണിറ്റുകള്‍ സ്ഥാപിച്ച് കമ്പനി 1994 ല്‍ തന്നെ വൈദ്യുതി ഉത്പ്പാദനം ആരംഭിച്ചിരുന്നെങ്കിലും 1995 ജൂണില്‍ ആണ് ഔദ്യോഗികമായി കമ്മിഷന്‍ ചെയ്തത്. മണിയാര്‍ പദ്ധതിയെ സംബന്ധിച്ച് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം ഇതര ജലവൈദ്യുത പദ്ധതികളെയും ബാധിക്കും. സ്വകാര്യ കമ്പനി ഇടുക്കി കുത്തുങ്കലില്‍ സ്ഥാപിച്ച 21 മെഗാവാട്ട് നിലയത്തി?ന്റെ കരാര്‍ കാലാവധി? അടുത്ത വര്‍ഷത്തോടെ തീരും. ഇ ഡി സി എല്‍ പവര്‍ പ്രോജക്ട് ലിമിറ്റഡ് സീതത്തോട് അള്ളുങ്കലില്‍ ഏഴ് മെഗാവാട്ടിന്റെയും കാരിക്കയത്ത് അഞ്ച് മെഗാവാട്ടിന്റെയും പദ്ധതികള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇടുക്കിയിലെ ഇരുട്ടുകാനത്ത് വിയാറ്റ് പവര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് മെഗാവാട്ട് പദ്ധതിയും നിലവിലുണ്ട്. മണിയാര്‍ പദ്ധതി കാര്‍ബോറാണ്ടം കമ്പനിക്കു വിട്ടുകൊടുക്കാനാണ് കെ.എസ്.ഇ.ബി തീരുമാനിക്കുന്നതെങ്കില്‍ വരുംവര്‍ഷങ്ങളില്‍ മറ്റു പദ്ധതികളും സ്വകാര്യ മേഖലയ്ക്കു തന്നെ നല്‍കേണ്ടിവരും.