കെന്റകി: അമേരിക്കയിലെ കെന്റകി വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഉഗ്രസ്‌ഫോടനത്തില്‍ കെന്റകി സിറ്റിയുടെ ഭൂരിഭാഗം പ്രദേശത്തെയും പുക വിഴുങ്ങിയിരിക്കുകയാണ്. സ്‌ഫോടനത്തില്‍ ഉണ്ടായ അഗ്നിഗോളം വിമാനത്താവളത്തിന് ഒരു മൈല്‍ ഓളം വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. കെന്റകി വിമാനത്താവളത്തില്‍ നിന്നും ഹവായ് ദ്വീപിലെ ഹൊണലൂലു വിമാനത്താവളത്തിലേക്ക് ന്ധനവുമായി പറക്കാന്‍ തുടങ്ങിയ വിമാനമാണ് പൊട്ടിത്തെറിച്ചത്. വിമാനത്തില്‍ മൂന്ന് ജീവനക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

വിമാനത്തിന്റെ ഇടതു വശത്തുള്ള ചിറകിനാണ് ആദ്യം തീ പിടിച്ചത്. ഇന്ധനം നിറച്ചിരുന്ന വിമാനമായതിനാല്‍ നിമിഷ നേരം കൊണ്ട് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുക ആയിരുന്നു. തീപിടിച്ചതിന് സമീപത്തുള്ള കെട്ടിടത്തില്‍ 25 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് ആശങ്ക. തീയും പുകയും നിറഞ്ഞിരിക്കുന്നതിനാല്‍ വിമാനത്താവളത്തിന് അഞ്ച് മൈല്‍ അകലത്തിലുള്ളവരൊട് ഷെല്‍റ്റര്‍ ഹോമുകളിലേക്ക് മാറാന്‍ പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. തീ അണയ്ക്കാന്‍ നിരവധി ഫയര്‍ എഞ്ചിനുകള്‍ വിമാന്താവളത്തിലേക്ക് ചീറി പാഞ്ഞ് എത്തിക്കൊണ്ടിരിക്കുകയാണ്.

ഉഗ്രസ്‌ഫോടനത്തില്‍ വിമാനത്താവളത്തിന് സമീപത്തുള്ള കെട്ടിടങ്ങളിലേക്കും തീപടര്‍ന്നു. വിമാനത്താവളത്തില്‍ തീയും പുകയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വൈകിട്ട് 5.15 ഓടെയാണ് ചരക്ക് വിമാനത്തിന് തീ പിടിച്ചത്. ടേക്ക് ഓഫിന് തൊട്ടു പിന്നാലെയായിരുന്നു അപകടം. ലൂയിസ് വില്ലേ മുഹമ്മദ് അലി ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ നിന്നും ഹവായ് ദ്വീപിലേക്ക് പറന്ന വിമാനത്തിനാണ് തീ പിടിച്ചത്.

വിമാനത്താവളം മുഴുവന്‍ കറുത്ത പുകയാല്‍ നിറഞ്ഞിരിക്കുകയാണ്. ഇന്ധനവുമായി പുറപ്പെട്ട ചരക്ക് വിമാനത്തിനാണ് തീപിടിച്ചത്. ഇതിനാല്‍ തന്നെ സ്‌ഫോടനത്തിന്റെ വ്യാപ്തിയും വലുതാണ്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായണ് വിവരം. ഇപ്പോഴും തീയും പുകയും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. അപകടത്തിന് പിന്നാലെ വിമാനത്താവളം അടച്ചിട്ടു. ഇവിടെ നിന്നുള്ള സര്‍വീസുകള്‍ എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.