- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫ്രഞ്ച് റീട്ടെയ്ല്‍ ഭീമന്‍ കാരിഫോര്‍ ഇന്ത്യയിലേക്ക് എത്തുന്നു; ദുബായിലെ അപ്പാരല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കും; അടുത്ത വര്‍ഷം ആദ്യ സ്റ്റോര്‍; ഇന്ത്യന്‍ റീട്ടെയ്ല്‍ വ്യാപാര രംഗത്ത് മത്സരം കടുക്കും
ഇവര്‍ 2014ല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു
കൊച്ചി: ഇന്ത്യന്‍ റീട്ടെയ്ല്‍ രംഗത്തെ സാധ്യതകള്‍ ലക്ഷ്യമിട്ട് വന്‍കിട കമ്പനികള്‍ ഇന്ത്യയിലേക്ക് എത്തുന്നു. ഫ്രഞ്ച് റീട്ടെയ്ല്‍ ഭീമന്‍ കാരിഫോറും ഇന്ത്യയിലേക്ക് വീണ്ടും ചുവടുവെക്കുകയാണ്. നേരത്ത ഒരിക്കല്‍ ഇന്ത്യയില്‍ എത്തിയെങ്കിലും സാഹചര്യങ്ങള്‍ അനുകൂലം അല്ലാത്തതിനാല്‍ ഇവര്‍ 2014ല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും കാരിഫോര്‍ ഇന്ത്യയിലേക്ക് എത്തുന്നത്.
ദുബായിലെ അപ്പാരല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് ഇന്ത്യയിലെ ആദ്യ ഫ്രാഞ്ചൈസിക്ക് തുടക്കമിടുന്നത്. തുടക്കത്തില്‍ ഉത്തരേന്ത്യയില്‍ സ്റ്റോര്‍ ആരംഭിക്കുന്ന കാരിഫോര്‍ അടുത്ത ഘട്ടത്തില്‍ കേരളത്തിലും സാന്നിദ്ധ്യം അറിയിക്കും. അടുത്ത വര്‍ഷം ആദ്യ സ്റ്റോറിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്ന് കാര്‍ഫോര്‍ വക്താവ് അറിയിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വലിയ വില കിഴിവുകളോടെ രാജ്യാന്തര നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് അപ്പാരല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ മേധാവി നിലേഷ് വേദ് പറഞ്ഞു. ഇതോടെ ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയില്‍ വന്‍ മത്സരത്തിന് കളമൊരുങ്ങുകയാണ്.
40 രാജ്യങ്ങളിലായി 14,000 സ്റ്റോറുകളാണ് കാരിഫോറിനുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം വലിയ സാന്നിധ്യമായിരുന്ന റീട്ടെയല്‍ ഭീമനാണ് കാരിഫോര്‍. കേരളത്തിലേക്ക് അടക്കം ഇവര്‍ എത്തുന്നതോടെ ഈ രംഗത്തെ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. ബഹുരാഷ്ട്ര ഫ്രെഞ്ച് റീട്ടെയ്ല്‍ ഭീമനായ കാരിഫോര്‍ 2014ലും അമേരിക്കന്‍ റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് 2020ലും ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.
ഇപ്പോള്‍ വിദേശ നിക്ഷേപത്തിലെ നയം കുടുതല്‍ ഉദാരമാക്കിയതോടെയാണ് കാരിഫോര്‍ പോലുള്ള വമ്പന്‍മാര്‍ ഇന്ത്യയിലേക്ക് വീണ്ടും വരുന്നത്. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റിംഗ് വിപണിയില്‍ വൈവിധ്യവല്‍ക്കരണം കൊണ്ട് ശ്രദ്ധേയമായ ഗ്രൂപ്പാണ് കാരിഫോര്‍. 50,000 ഉത്പന്നങ്ങളാണ് ഇവരുടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വില്‍പ്പന നടത്തുന്നത്.