- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് അഴിമതിക്ക് എതിരെ ശബ്ദിച്ചാല്‍ കയ്യും കാലും തല്ലിയൊടിക്കും; കോണ്‍ഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവ് അര്‍ജുന്‍ ദാസിനെതിരേ കേസ്
പത്തനംതിട്ട: സഹകരണ ബാങ്കിലെ അഴിമതി തുറന്നു കാട്ടുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിന് കമന്റ് എഴുതിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ രണ്ടു കൈയും കാലും തല്ലിയൊടിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോലീസ് കേസെടുത്തു. തുമ്പമണ്‍ ടൗണ്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ ദാസിനെതിരേയാണ് പന്തളം പോലീസ് കേസെടുത്തത്. കോണ്‍ഗ്രസ് തുമ്പമണ്‍ മണ്ഡലം വൈസ് പ്രസിഡന്റ് ബിജി ജോണ്‍ നല്‍കിയ പരാതിയിലാണ് കേസ്. തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 2023-24 […]
പത്തനംതിട്ട: സഹകരണ ബാങ്കിലെ അഴിമതി തുറന്നു കാട്ടുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിന് കമന്റ് എഴുതിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ രണ്ടു കൈയും കാലും തല്ലിയൊടിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോലീസ് കേസെടുത്തു. തുമ്പമണ്‍ ടൗണ്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ ദാസിനെതിരേയാണ് പന്തളം പോലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് തുമ്പമണ്‍ മണ്ഡലം വൈസ് പ്രസിഡന്റ് ബിജി ജോണ്‍ നല്‍കിയ പരാതിയിലാണ് കേസ്. തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 2023-24 ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതില്‍ ബാങ്ക് 4 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരാമര്‍ശമുണ്ടായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇതു സംബന്ധിച്ച് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിന് ചുവട്ടില്‍ ബാങ്ക് പ്രസിഡന്റായ സുകുമാരന്‍ നായര്‍ കമന്റ് ചെയ്തു. ഈ കമന്റിന് ബിജി ജോണ്‍ മറുപടി ഇടുകയും സ്വന്തം നിലയില്‍ എഫ് ബി പോസ്റ്റ് ഇടുകയും ചെയ്തു. ഇതിന്റെ പേരിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ ദാസ് ഇന്നലെ രാത്രി ബിജി ജോണിലെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും കൈയും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സുകുമാരന്‍ നായര്‍ അര്‍ജുന്‍ ദാസിന്റെ ഭാര്യാപിതാവാണ്. മലയാലപ്പുഴ സ്വദേശിയായ അര്‍ജുന്‍ ദാസ് സുകുമാരന്‍ നായരുടെ മകള്‍ കാര്‍ത്തികയെ വിവാഹം കഴിച്ച് ഇവിടെയാണ് താമസിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അര്‍ജുന്‍ ദാസ്. മലയാലപ്പുഴ എസ്എച്ച്ഓയെ ഭീഷണിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് അവസാനമായി കേസ് വന്നത്. മലയാലപ്പുഴയില്‍ അര്‍ജുന്‍ദാസ് അനധികൃതമായി മണ്ണെടുപ്പും കടത്തും നടത്തിയത്് ചോദ്യം ചെയ്തയാളുടെ ഭാര്യയെയും കുട്ടിയെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അര്‍ജുന്‍ ദാസും ഭാര്യയും വക്കീലുമായ കാര്‍ത്തികയും പ്രതികളാണ്. സ്ത്രീകളെ ശല്യപ്പെടുത്തിയത് അടക്കമുള്ള കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന ലേബലില്‍ മണ്ണെടുപ്പും അനധികൃത പാറപൊട്ടിക്കലും ഇയാള്‍ നടത്തി വരികയായിരുന്നു. തനിക്കെതിരേ വാര്‍ത്ത നല്‍കുന്നവരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് ഇയാള്‍ പതിവാക്കിയിരിക്കുകയാണ്.