രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുണ്ടക്കൈയില്‍ വിന്യസിച്ചത് 1200ലധികം രക്ഷാപ്രവര്‍ത്തകരെയെന്ന് കേന്ദ്രസര്‍ക്കാര്‍
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശനിരീക്ഷണം നടത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് അദ്ദേഹം ആകാശനിരീക്ഷണം നടത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നാണ് പ്രധാനമന്ത്രി ഹെലികോപ്റ്റര്‍മാര്‍ഗം വയനാട്ടിലെത്തിയത്. ഇതിന് ശേഷം പ്രധാനമന്ത്രി ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്യും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും അതിനിടെ മുണ്ടക്കൈ ഉരുള്‍ പൊട്ടലിന് പിന്നാലെ […]
- Share
- Tweet
- Telegram
- LinkedIniiiii
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശനിരീക്ഷണം നടത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് അദ്ദേഹം ആകാശനിരീക്ഷണം നടത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നാണ് പ്രധാനമന്ത്രി ഹെലികോപ്റ്റര്‍മാര്‍ഗം വയനാട്ടിലെത്തിയത്. ഇതിന് ശേഷം പ്രധാനമന്ത്രി ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്യും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും
അതിനിടെ മുണ്ടക്കൈ ഉരുള്‍ പൊട്ടലിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എന്‍ഡിആര്‍എഫ്, കരസേന, വ്യോമസേന, നാവികസേന, അഗ്നിശമനസേന, സിവില്‍ ഡിഫന്‍സ് തുടങ്ങി 1200ലധികം രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാരടക്കമുള്ള നൂറിലേറെ ആംബുലന്‍സുകളും മറ്റ് മെഡിക്കല്‍ ജീവനക്കാരും വയനാട്ടിലേക്ക് നിയോഗിക്കപ്പെട്ടു. 71 മണിക്കൂറിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ ബെയ്ലി പാലം സൈന്യം നിര്‍മ്മിച്ചു. എന്‍ഡിആര്‍എഫ് സംഘം ഇതിനോടകം 30 പേരെ ദുരന്ത ബാധിത മേഖലയില്‍ നിന്ന് രക്ഷിച്ചതായും 520 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും 112 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും കേന്ദ്രസര്‍ക്കാര്‍ വിശദമാക്കുന്നു.
ദുരിതമേഖലയിലേക്ക് സാമ്പത്തിക സഹായം എത്തിക്കാനായും കേന്ദ്രത്തിന്റെ ഇടപെടലുണ്ടായി. എസ്ഡിആര്‍എഫിലേക്ക് ഈ വര്‍ഷത്തെ ആദ്യ ഇന്‍സ്റ്റാള്‍മെന്റായുള്ള 145.60കോടി രൂപ ജൂലൈ 31ന് കേരള എസ്ഡിആര്‍എഫിലേക്ക് നല്കി. കഴിഞ്ഞ ആഞ്ച് വര്‍ഷത്തിനുള്ളില്‍ 1200 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്രത്തിന്റെ വിഹിതം നല്‍കിയിട്ടുള്ളത്. ഇതിന് പുറമേയായി 445 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ദുരന്ത ലഘൂകരണ നിവാരണ ഫണ്ടിലേക്ക് നല്‍കിയിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷം പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ കേന്ദ്രം ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് മഹാരാഷ്ട്രയ്ക്ക്. ജൂലൈ 31 വരെയുള്ള കണക്ക് നോക്കിയാല്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍ നിന്ന് ഏറ്റവും കൂടുതല്‍ കേന്ദ്ര വിഹിതം ലഭിച്ചത് മഹാരാഷ്ട്രയ്ക്കാണ്.
പലതവണ പ്രളയത്തില്‍ മുങ്ങിയ മഹാരാഷ്ട്രയ്ക്ക് മുന്‍ വര്‍ഷങ്ങളിലെ നീക്കിയിരിപ്പ് അടക്കം 2984 കോടി രൂപ കേന്ദ്രം നല്കി. മധ്യപ്രദേശിന് 1686 കോടിയും രാജസ്ഥാന് 1372 കോടിയും ഒഡീഷയ്ക്ക് 1485 കോടിയും കിട്ടി. ഉത്തര്‍പ്രദേശിന് 1791 കോടി, ഉത്തരാഖണ്ഡ് 868 കോടി, ഗുജറാത്ത് 1226 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച കേന്ദ്ര സഹായം. കേരളത്തിനാകട്ടെ ഈ വര്‍ഷം 291 കോടി രൂപ മാത്രമാണ് പ്രകൃതി ദുരന്തം നേരിടാന്‍ കേന്ദ്ര വിഹിതമായി കിട്ടിയത്. സുപ്രീംകോടതി വരെ പോയി നിയമയുദ്ധം നടത്തികൊണ്ടിരിക്കുന്ന തമിഴ്നാടിന് 944 കോടി കിട്ടി. തമിഴ്നാടിന് ഒപ്പം കോടതിയില്‍ പോയ കര്‍ണാടകയ്ക്ക് 732 കോടി രൂപയാണ് നല്‍കിയത്.