- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം: ക്രമസമാധാന നിലയില്‍ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജികര്‍ ആശുപത്രിയില്‍ ജൂനിയര്‍ വനിതാ ഡോക്ടര്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളോട് ക്രമസമാധാന നിലയില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രണ്ട് മണിക്കൂര്‍ ഇടവിട്ട് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കണ്‍ട്രോള്‍ റൂമിലേക്ക് ഫാക്‌സ്, ഇമെയ്ല്‍, ഫോണ്‍ കോള്‍ മാര്‍ഗം അറിയിക്കാനും നിര്‍ദേശത്തില്‍ പറയുന്നു. പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന പോലീസ് സേനകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് […]
കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജികര്‍ ആശുപത്രിയില്‍ ജൂനിയര്‍ വനിതാ ഡോക്ടര്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളോട് ക്രമസമാധാന നിലയില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രണ്ട് മണിക്കൂര്‍ ഇടവിട്ട് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കണ്‍ട്രോള്‍ റൂമിലേക്ക് ഫാക്‌സ്, ഇമെയ്ല്‍, ഫോണ്‍ കോള്‍ മാര്‍ഗം അറിയിക്കാനും നിര്‍ദേശത്തില്‍ പറയുന്നു. പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംസ്ഥാന പോലീസ് സേനകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് ക്രമസമാധാന റിപ്പോര്‍ട്ട് അയക്കണമെന്നാണ് മന്ത്രാലയം വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സമാന നിര്‍ദേശമുണ്ട്. വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്.
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണവും ഉണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പരിസരത്ത് പ്രതിഷേധങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്‍ക്കത്ത പോലീസിന്റെതാണ് ഉത്തരവ്. ആശുപത്രിയുടെ സമീപത്ത് ധര്‍ണകളോ, റാലികളോ പാടില്ലെന്ന് പൊലീസ് കര്‍ശനമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം, ആര്‍ജികര്‍ ആശുപത്രി അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റില്‍ ആയവരില്‍ തൃണമൂല്‍ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി വിവരം. കൊല്‍ക്കത്ത സ്വദേശികള്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.
ഓഗസ്റ്റ് ഒമ്പതിന് പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്.
ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി. കേസ് പിന്നീട് കൊല്‍ക്കത്ത ഹൈക്കോടതി സി.ബി.ഐക്ക് വിട്ടു. പിടിയിലായ സഞ്ജയ് റോയിയെ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാക്കാനാണ് സി.ബി.ഐ നീക്കം. ഇതിനായി മന:ശാസ്ത്ര വിദഗ്ധരുടെ സംഘം ഞായറാഴ്ച കൊല്‍ക്കത്തയിലെത്തും. അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം ഇയാളുടെ താമസസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ സ്വകാര്യ ഡയറി രക്ഷിതാക്കള്‍ അന്വേഷണസംഘത്തിന് കൈമാറിയെന്ന റിപ്പോര്‍ട്ടുമുണ്ട്.