- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍ഫിങ് അപകടത്തില്‍ നടുവേദന കലശലായി; ലൈംഗിക ബന്ധം സാധ്യമല്ലെന്ന ചിന്ത 26 കാരനെ വല്ലാതെ അലട്ടി; യുണൈറ്റഡ് ഹെല്‍ത്ത് സിഇഒ ബ്രയന്‍ തോംസണിന്റെ കൊലയാളി ലൂയീജി മാഞ്ചിയോണിയെ കടുംകൈയിലേക്ക് നയിച്ചത് എന്ത്? തളര്‍ത്തിയത് ആരോഗ്യപ്രശ്നങ്ങളോ?
ന്യൂയോര്‍ക്ക്: സര്‍ഫിങ് അപകടത്തില്‍ നടുവേദന കലശലായി. ലൈംഗിക ബന്ധം സാധ്യമല്ലെന്ന ചിന്ത 26 കാരനെ വല്ലാതെ അലട്ടി. യുണൈറ്റഡ് ഹെല്‍ത്ത് സിഇഒ ബ്രയന്‍ തോംസണിന്റെ കൊലയാളി ലൂയീജി മാഞ്ചിയോണിയെ കടുംകൈയിലേക്ക് നയിച്ചത് എന്ത്? തളര്‍ത്തിയത് ആരോഗ്യപ്രശ്നങ്ങളോ? ലൂയിജിയുടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സുഹൃത്ത് മാര്‍ട്ടിന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.
യുഎസ് ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത് സിഇഒയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിച്ച് പോലീസ് അറസ്റ്റ് ചെയ്ത ലൂയിജി മാഞ്ചിയോണിയുടെ ഗുരുതരമായ ആരോഗ്യ പ്രശന്ങ്ങളെ കുറിച്ച് പുറത്ത് പറഞ്ഞ് മാഞ്ചിയോണിയുടെ സുഹൃത്തും റൂമേറ്റുമായ ആര്‍. ജെ മാര്‍ട്ടിന്‍.
ഹവായിലെ സര്‍ഫ് ബ്രേക്ക് എന്ന കോ-ലിവിംഗ് സ്‌പേസില്‍ മാഞ്ചിയോണിയോടൊപ്പമാണ് താമസിച്ചിരുന്നത്. ആറ് മാസം മാത്രമാണ് താമസിച്ചത്. ലൂയിജിയ്ക്ക് ഉണ്ടായിരുന്നത് ഗുരുതരമായ നടുവേദനയായിരുന്നു. ഈ വേദന അവന്റെ സ്വകാര്യ ജീവിതത്തെയും പ്രൊഫഷണല്‍ കാര്യങ്ങളെയും വലിയ രീതിയില്‍ ബാധിച്ചിരുന്നതായി മാര്‍ട്ടിന്‍ പറഞ്ഞു. ലൂയിജിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോലും സാധിക്കുകമായിരുന്നില്ല.
ലൂയിജി ചെറുപ്പം മുതല്‍ സ്‌പോണ്ടിലോലിസ്‌തെസിസ് എന്ന രോഗത്തിന് ഉടമയായിരുന്നു എന്നും മാര്‍ട്ടിന്‍ പറയുന്നു. ഈ അസുഖം ഉള്ളവര്‍ക്ക് സ്‌പൈനിലെ ഓരോ വെര്‍ടിബ്രയും സ്ഥാനം തെറ്റി നീങ്ങാറുണ്ട്. തന്റെ് വേദനയില്‍ ഒരിക്കലും ലൂയിജി പരാതിപ്പെട്ടില്ലെന്നും, ഒരു പെയിന്‍ കില്ലര്‍ പോലും കഴിച്ചിരുന്നില്ലെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് 2022 ലെ സര്‍ഫിങ് അപകടത്തിന് ശേഷം നില വഷളാകുകയും അദ്ദേഹം ശസ്ത്രക്രിയ്ക്ക് വിധേയനാകുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം നടുവേദനയില്‍ നിന്ന് ഭാഗികമായുള്ള മോചനം ലഭിച്ചെങ്കിലും, പ്രണയജീവിതത്തിലും ശാരീരിക സാദ്ധ്യതകളിലും ഈ സ്ഥിതിയില്‍ ഒന്നും ചെയ്യുവാന്‍ സാധിക്കുകയില്ലായിരുന്നുവെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.
എന്നാല്‍ സ്വകാര്യജീവിതത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. 'ശാരീരിക ബന്ധം തനിക്ക് അസാധ്യമാണെന്ന് മനസ്സിലാക്കിയത് അദ്ദേഹത്തെ മാനസികമായി തകര്‍ത്തു,'എന്നും മാര്‍ട്ടിന്‍ പറഞ്ഞു. ലൂയിജിയുടെ അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ ഒരു രേഖ കണ്ടെത്തിയിരുന്നു. 'ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളെ പരസൈറ്റുകള്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ആരോഗ്യരംഗത്തെ ചൂഷണങ്ങളെക്കുറിച്ചുള്ള ആക്രോശങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിരുന്നു.
പെന്‍സില്‍വാനിയയില്‍ ഒരു റസ്റ്റോറന്റില്‍ നിന്നുമാണ് ലൂയിജിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളില്‍ ആരോഗ്യരംഗത്തിലെ ചൂഷണങ്ങളെക്കുറിച്ചുള്ള ആകുലതകളും പിന്‍വേദന മൂലമുള്ള ദീര്‍ഘകാല ഫലങ്ങളും ശ്രദ്ധേയമായി തുടരുന്നു. അദ്ദേഹത്തിന്റെ കുടുംബം, സിഇഒ ബ്രയാന്‍ തോമ്പ്‌സന്റെ കുടുംബത്തിന് അനുശോചനം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഡിസംബര്‍ അഞ്ചിനാണ് ബ്രയാന്‍ തോംസണ്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. മാന്‍ഹാട്ടനിലെ ഹില്‍ട്ടണ്‍ ഹോട്ടലിന് പുറത്ത് വെച്ചായിരുന്നു തോംസണിന് വെടിയേറ്റത്. കമ്പനിയുടെ വാര്‍ഷിക നിക്ഷേപ സംഗമം നടക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ആക്രമണം. തോംസണ്‍ എത്തുന്നതിനായി കാത്തുനിന്ന അക്രമി പുറകില്‍ നിന്ന് നിരവധി തവണ വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്.