- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആസ്വാദന കുറിപ്പെഴുതാന്‍ കുട്ടികളെ പേടിപ്പിക്കുന്ന ബോഡി ഹൊറര്‍ ചിത്രം; രക്തമൊഴുകുന്ന 'ദി ബിഗ് ഷേവ്' രംഗങ്ങളുടെ കുറിപ്പ് എഴുതാന്‍ ആവശ്യപ്പെട്ടത് എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളോട്; വിവാദമായതോടെ 'ദി റെഡ് ബലൂണ്‍' നല്‍കി ചലച്ചിത്ര അക്കാദമിയുടെ തലയൂരല്‍
ആസ്വാദന കുറിപ്പെഴുതാന്‍ കുട്ടികളെ പേടിപ്പിക്കുന്ന ബോഡി ഹൊറര്‍ ചിത്രം
തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള ചലച്ചിത്ര ക്യാമ്പില്‍ ആസ്വാദനക്കുറിപ്പെഴുതാനായി രക്തമൊഴുകുന്ന 'ബോഡി ഹൊറര്‍' ചിത്രത്തിലെ രംഗങ്ങള്‍ ചലച്ചിത്ര അക്കാദമി നല്‍കിയത് വിവാദമായി. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക് ആസ്വാദനക്കുറിപ്പെഴുതാനാണ് ആളെ പേടിപ്പിക്കുന്ന രംഗങ്ങള്‍ നല്‍കി അക്കാദമി വിവാദത്തില്‍ പെട്ടത്. വാര്‍ത്തയായതോടെ മുന്‍ ചിത്രം പിന്‍വലിച്ച് പുതിയ ചിത്രം ആസ്വാദന കുറിപ്പ് എഴുതാന്‍ നല്‍കി.
മാര്‍ട്ടിന്‍ സ്‌കോര്‍സെസി സംവിധാനം ചെയ്ത് 1968-ല്‍ പുറത്തിറങ്ങിയ 'ദി ബിഗ് ഷേവ്' എന്ന ബോഡി ഹൊറര്‍ ഹ്രസ്വചിത്രത്തിന്റെ ഭാഗമാണ് ആസ്വാദനക്കുറിപ്പെഴുതാനായി ചലച്ചിത്ര അക്കാദമി കുട്ടികള്‍ക്ക് നല്‍കിയത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേയ് മാസത്തിലാണ് ചലച്ചിത്ര അക്കാദമി ക്യാമ്പ് നടത്തുന്നത്. ഇതിന് മുന്നോടിയായാണ് കുട്ടികളോട് ആസ്വാദനക്കുറിപ്പെഴുതാന്‍ ആവശ്യപ്പെട്ടത്. അന്തര്‍ദേശീയ പ്രശസ്തിയുള്ള സിനിമയുടെ ഭാഗമാണ് നല്‍കിയതെന്ന് ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം.
ചിത്രം കണ്ട് ആസ്വാദനക്കുറിപ്പ് എഴുതി അയച്ചുതരുന്നവരില്‍ നിന്ന് ചലച്ചിത്ര ക്യാമ്പിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കും എന്നായിരുന്നു അറിയിപ്പ്. വിവാദത്തെ തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ചിത്രം പിന്‍വലിച്ചു. പകരം കുട്ടികള്‍ക്ക് ആസ്വാദനക്കുറിപ്പ് എഴുതാന്‍ ഫ്രഞ്ച് സംവിധായകന്‍ ആല്‍ബര്‍ട്ട് ലമോറിസിന്റെ 'ദ റെഡ് ബലൂണിലെ' ദൃശ്യങ്ങളാണ് പുതുതായി നല്‍കിയത്. ദൃശ്യങ്ങള്‍ ചലച്ചിത്ര അക്കാദമിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു.
അക്കാദമിയുടെ കുറിപ്പ്
കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെയും ശിശുക്ഷേമ സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രസ്വാദന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. 2025 മെയ് 2,3,4,5 തീയതികളില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഗുരുഗോപിനാഥ് നടനഗ്രാമത്തില്‍ നടക്കുന്ന ക്യാമ്പില്‍ 8,9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും.
ഈ റീലിലെ ഹ്രസ്വചിത്രം കണ്ട് അതിന്റെ വിശദമായ ആസ്വാദനക്കുറിപ്പ് എഴുതി അയയ്ക്കുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് ക്യാമ്പില്‍ പ്രവേശിപ്പിക്കുക. ഹ്രസ്വചിത്രം കണ്ട് അതിന്റെ വിശകലനം എഴുതി പി.ഡി.എഫ് ഫോര്‍മാറ്റില്‍ അയയ്ക്കണം. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ള 70 കുട്ടികളെ ക്യാമ്പില്‍ പങ്കെടുപ്പിക്കും.
പ്രായം, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍, ജില്ല, പൂര്‍ണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ ആസ്വാദനക്കുറിപ്പിനോടൊപ്പമുള്ള അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. അപേക്ഷകള്‍ cifra@chalachitraacademy.org എന്ന ഇ-മെയില്‍ വിലാസത്തില്‍ 2025 ഏപ്രില്‍ 27നകം ലഭിച്ചിരിക്കണം