- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജിത്തിനെ ന്യായീകരിച്ച സജി ചെറിയാന്റെ ആദ്യ പ്രതികരണത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി; മന്ത്രിയെ അറിയിച്ചു; രഞ്ജിത്തിന്റെ രാജിക്ക് പിന്നിലും പിണറായി
തിരുവനന്തപുരം: ബംഗാളി നടിയുടെ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്തിനെ ന്യായീകരിച്ചുള്ള സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ ആദ്യ പ്രതികരണത്തില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി. അതൃപ്തി മന്ത്രി സജി ചെറിയാനെ അറിയിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള രഞ്ജിത്തിന്റെ രാജിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകനാണെന്നും കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ലെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും. […]
തിരുവനന്തപുരം: ബംഗാളി നടിയുടെ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്തിനെ ന്യായീകരിച്ചുള്ള സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ ആദ്യ പ്രതികരണത്തില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി. അതൃപ്തി മന്ത്രി സജി ചെറിയാനെ അറിയിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള രഞ്ജിത്തിന്റെ രാജിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകനാണെന്നും കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ലെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും. രഞ്ജിത് ഇന്ത്യ കണ്ട് പ്രഗത്ഭനായ മികച്ച കലാകാരനാണ് അദ്ദേഹത്തിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരസ്യമായി ഒരു വ്യക്തി ആരോപണം ഉന്നയിച്ചു, പരസ്യമായി ആരോപണവിധേയന്‍ അത് തള്ളി. പരാതി ലഭിച്ചാല്‍ അന്വേഷിക്കും. ഇപ്പോള്‍ പരാതി പറയുന്ന ഒരാളും എന്തുകൊണ്ടാണ് നേരത്തെ വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ കടുത്തവിമര്‍ശനമാണ് ഉയര്‍ന്നത്. സജി ചെറിയാന്റെ പരാമര്‍ശത്തെ തള്ളി വനിത കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. വിവരം കിട്ടിയാല്‍ കേസെടുക്കാമെന്നും രേഖാമൂലം പരാതി വേണമെന്നില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. നിജസ്ഥിതി തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും പുറത്താക്കണം. രഞ്ജിത്തിനെതിരായ വെളിപ്പെടുത്തലില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. സഹിച്ച് നില്‍ക്കേണ്ടതില്ല, പരാതിപ്പെടാന്‍ ആളുകള്‍ ധൈര്യത്തോടെ മുന്നോട്ട് വരട്ടെയെന്നും പരാതിപെടാന്‍ ആരെങ്കിലും തയ്യാറായാല്‍ അതില്‍ ഉറപ്പായും നടപടി ഉണ്ടാകുമെന്നും സതീദേവി പറഞ്ഞു.
സജി ചെറിയാനെ തിരുത്തി മന്ത്രി ആര്‍ ബിന്ദുവും രംഗത്തെത്തിയിരുന്നു. രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണം. തീരുമാനം എടുക്കേണ്ടത് സാംസ്‌കാരിക വകുപ്പാണെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖല കാലങ്ങളായി അധമമായ അധികാരം നിലനില്‍ക്കുന്ന മേഖലയാണ്. സര്‍ക്കാരിന് സ്ത്രീകളുടെ കാര്യത്തിലുള്ളത് പോസിറ്റീവ് നിലപാടാണ്. നടിമാര്‍ക്ക് ആദ്യകാലം മുതല്‍ നേരിടേണ്ടി വരുന്നത് ദുരനുഭവങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഈ മേഖലയിലെ ലിംഗപരമായ അസമത്വങ്ങളെ ചോദ്യം ചെയ്താണ് ഡബ്ല്യുസിസി വന്നത്. അവരുടെ അഭിപ്രായങ്ങളെ സ്ത്രീപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു. ജസ്റ്റിസ് ഹേമ കമ്മറ്റി മുന്നോട്ട് വച്ച എല്ലാ നിര്‍ദേശങ്ങളും സര്‍ക്കാര്‍ നടപ്പാക്കും. അന്തിമ തീരുമാനം എടുക്കേണ്ടത് സാംസ്‌കാരിക വകുപ്പ്. നടി പറഞ്ഞത് വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ പ്രശ്‌നമല്ലെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.
എന്നാല്‍ ആവശ്യപ്പെടാതെ തന്നെ രഞ്ജിത്ത് രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം താന്‍ പറയാത്ത കാര്യങ്ങള്‍ വളച്ചൊടിച്ചു. രഞ്ജിത്തിനെ സാംസ്‌കാരികമന്ത്രി സംരക്ഷിക്കുന്നുവെന്ന വാര്‍ത്ത വേദനിപ്പിച്ചു. താന്‍ സ്ത്രീ വിരുദ്ധനാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പെണ്‍കുട്ടികളും ഭാര്യയും അമ്മയും അടക്കം അഞ്ച് സ്ത്രീകളുള്ള വീട്ടില്‍ താമസിക്കുന്ന ഏക പുരുഷനാണ് താന്‍. സ്ത്രീകള്‍ക്ക് എതിരായ ഏത് നീക്കത്തേയും ശക്തമായി ചെറുക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
'സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഇരയോടൊപ്പമാണ്, വേട്ടക്കാരോടൊപ്പമല്ല. ആരെങ്കിലും ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കും. അക്കാര്യത്തില്‍ നിയമപരമായ നിലപാട് സ്വീകരിക്കും. സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനുള്ള ബാധ്യതയില്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീ പക്ഷത്താണ്', സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് വഴങ്ങിക്കൊടുത്തിരിക്കുകയാണ്. നിയമാനുസൃതമായ ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴത്തിവെക്കുകയും വേട്ടക്കാരെ ന്യായീകരിക്കുകയും കൃത്രിമം കാണിച്ച് പ്രസിദ്ധീകരിക്കുകയും ഇരയെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാന്‍ ഈ സ്ഥാനം ഒഴിയുന്നതായിരിക്കും നല്ലത്. അദ്ദേഹം നിയമപ്രകാരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി. വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് പുറമെ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തി പ്രസിദ്ധീകരിച്ച് കൃത്രിമം കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രഞ്ജിത് രാജിവെച്ചത് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടല്ലെന്ന് സജി ചെറിയാന്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഇരയോടൊപ്പമാണ്. ഇടത് പക്ഷം സ്ത്രീ പക്ഷത്താണ്. വിഷയത്തില്‍ ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.