- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറ് ഡ്രോണുകള്‍ ഒരേ സമയം വിക്ഷേപിക്കാം; ക്രൂയിസ് മിസൈലും ആറ് ടണ്‍ വരെ ഉപകരണങ്ങള്‍ വഹിക്കാനുള്ള ശേഷിയും; 12 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കും; അമേരിക്കയെയും വെല്ലുവിളിക്കാന്‍ ചൈനയുടെ നീക്കം; അതോ വെറും പ്രൊപ്പഡന്ഡയോ? പുതിയ 'ഡ്രോണ്‍ മദര്‍ഷിപ്പ്' ഉടന്‍ കളത്തിലിറങ്ങുമെന്ന് ചൈനീസ് അവകാശവാദം
നൂറ് ഡ്രോണുകള്‍ ഒരേ സമയം വിക്ഷേപിക്കാം
ബീജിംഗ്: ആഗോള ആയുധവ്യാപാര രംഗത്ത് പാശ്ചാത്യ ശക്തികളെ വെല്ലുവിളിക്കാന്‍ ഇറങ്ങിയിരിക്കയാണ് ചൈന. ടെക്‌നോളജി രംഗത്തുള്ള മുന്നേറ്റം മുതലാക്കി ആയുധ വിപണിയിലെ ശക്തിയാകാന്‍ വേണ്ട പദ്ധതികളുമായാണ് അവര്‍ മുന്നോട്ടു പോകുന്നത്. അതിനായി പ്രൊപ്പഗന്‍ഡകള്‍ തയ്യാറാക്കുകയും ചെയ്യുക എന്നതാണ് ചൈനീസ് രീതി. ഇന്ത്യയുടെ തദ്ദേശീയ മിസൈലുകള്‍ക്ക് മുന്നില്‍ പാക്കിസ്ഥാന്റെ ചൈനീസ് ആയുധങ്ങള്‍ വന്‍പരാജയം ആയിരുന്നെങ്കിലും മാധ്യമങ്ങള്‍ വഴി കള്ളവാര്‍ത്തകളുമായി വന്‍ ഹൈപ്പുണ്ടാക്കാനാണ് ചൈന ശ്രമിച്ചത്.
ഇത്തരം പ്രൊപ്പഡന്‍ഡാ ശ്രമങ്ങള്‍ക്കൊപ്പം അമേരിക്കയെ ഭാവിയില്‍ വെല്ലുവിളിക്കുന്ന വിധത്തില്‍ വ്യോമ പ്രതിരോധ രംഗത്തും പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ് ചൈന. ചൈനീസ് വ്യോമസേനയില്‍ പുതിയതായി ഒരു വമ്പന്‍ കൂടി എത്തിയിരിക്കുന്നു. ഒരേ സമയം നൂറ് ഡ്രോണുകളെ അയയ്ക്കാന്‍ കഴിയുന്ന ആളില്ലാ വിമാനമാണ് ചൈന വികസിപ്പിച്ചത്. ഈ ആളില്ലാ വിമാനം മേഖലയില്‍ അമേരിക്കയ്ക്ക് വന്‍ ഭീഷണി ഉയര്‍ത്തുമെന്നാണ് സൂചനകള്‍.
ജിയുടുണ്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതിന്റെ ചിറകുകള്‍ക്ക് 82 അടിയാണ് നീളം. പന്ത്രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ ഇതിന് കഴിയും. തായ്വാനും ജപ്പാനും മുതല്‍ പസഫിക്കിലെ യുഎസ് താവളങ്ങളില്‍ പോലും നാശം വിതയ്ക്കാന്‍ ഇത് മതിയായ സമയമാണ്. ഇതിന്റെ അസംബ്ലിംഗ് പൂര്‍ത്തിയാക്കിയതായും ഇപ്പോള്‍ അന്തിമ പരിശോധന നടത്തുകയാണെന്നുമാണ് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ ചൈനയുടെ പ്രൊപ്പഗന്‍ഡയാണോ ഇതെന്നും സംശയമുണ്ട്
അടുത്ത മാസം ആദ്യം ഈ വിമാനം പ്രവര്‍ത്തനസജ്ജമാകുമെന്നാണ് സൂചന. അമേരിക്കയ്ക്കും ഏഷ്യന്‍ രാജ്യങ്ങളും എല്ലാം ആശങ്കയോടെയാണ് ചൈനയുടെ ഈ നീക്കത്തെ നോക്കിക്കാണുന്നതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ നവംബറില്‍ ചൈനയിലെ ഏറ്റവും വലിയ വ്യോമയാന പരിപാടിയായ സുഹായ് എയര്‍ ഷോയിലാണ് ആദ്യമായി ജിയു ടണ്‍ പ്രദര്‍ശിപ്പിച്ചത്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് അതിശക്തമാണെന്നാണ് ചൈനീസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.
സ്ഫോടക വസ്തുക്കള്‍ മുതല്‍ നിരീക്ഷണ സാങ്കേതികവിദ്യ വരെ ഉള്‍പ്പെടെ ആറ് ടണ്‍ വരെ ഉപകരണങ്ങള്‍ വഹിക്കാന്‍ കഴിയുന്ന ഈ അത്യാധുനിക വിമാനത്തിന് 4,350 മൈലിലധികം ദൂരപരിധിയുണ്ട്. എന്നാല്‍ വന്‍തോതില്‍ ഡ്രോണുകള്‍ ഒരുമിച്ച്് അയയ്ക്കാനുള്ള ഇതിന്റെ കഴിവാണ് ജിയുടണിനെ വേറിട്ടു നിര്‍ത്തുന്നത്.
ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഇതിന്റെ ആക്രമണരീതിയുടെ ഡെമോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിമാനം
കാമികാസെ ഡ്രോണുകളുടെ വലിയൊരു കൂട്ടം വിക്ഷേപിക്കുന്നതായിട്ടാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വലിയ ശബ്ദവും വേഗതയും ഇതിന്റെ പ്രധാന ഘടകങ്ങളാണ്. അത് കൊണ്ട് തന്നെ ഇതിന്റെ ആക്രമണത്തെ പ്രതിരോധിക്കുക എളുപ്പമല്ല എന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. തെയ്്വാനില്‍ ചൈന ആക്രമണം നടത്തിയാല്‍ ഈ സംവിധാനം പ്രയോഗിക്കും എന്നാണ് കരുതപ്പെടുന്നത്.
ഡ്രോണുകള്‍ മാത്രമല്ല ക്രൂയിസ് മിസൈലുകളും വഹിക്കാന്‍ കഴിവുള്ള ഒരു ആയുധ പ്ലാറ്റ്‌ഫോം കൂടിയാണിത്. വളരെ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഈ വിമാനത്തിന് റഡാറുകളുടെ കണ്ണ് വെട്ടിക്കാനും കഴിയും. ഇപ്പോള്‍ ലോകത്തെ വന്‍ശക്തികള്‍ പോലും യുദ്ധങ്ങളില്‍ സമര്‍ത്ഥമായി ഡ്രോണുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഈ വിമാനം ചൈന വളരെ മുന്‍കൂട്ടി പദ്ധതിയിട്ടാണ് നിര്‍മ്മിച്ചത് എന്ന് വേണം കരുതാന്‍. ഈ വര്‍ഷം ആദ്യം ഒരു ടണ്ണോളം ഭാരം വഹിക്കാന്‍ കഴിയുന്ന ഡ്രോണും അവര്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.
15,000 മീറ്റര്‍ (50,000 അടി) ഉയരത്തില്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ജെറ്റ് പവര്‍ യുഎവി, സ്റ്റെല്‍ത്തും വൈവിധ്യവും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലോകമെമ്പാടും വിന്യസിച്ചിരിക്കുന്ന നിരവധി റഡാര്‍ സംവിധാനങ്ങള്‍ക്ക് മുകളിലൂടെ പറക്കാന്‍ ഇതിന്റെ ഉയരത്തിലുള്ള കഴിവ് അതിനെ അനുവദിക്കുന്നു, ഇത് ഇവയുടെ അതിജീവനക്ഷമത വര്‍ദ്ധിപ്പിക്കുകയും മത്സരാധിഷ്ഠിത പരിതസ്ഥിതികളില്‍ ഒരു ശക്തിയെന്ന നിലയില്‍ ഭാവിയിലെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഈ അമേരിക്കന്‍ മോഡലുകള്‍ തന്ത്രപരമായ നിരീക്ഷണത്തിലും മള്‍ട്ടിറോള്‍ ദൗത്യങ്ങളിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ടെങ്കിലും, നിലവില്‍ ഇവയ്ക്ക് ഏകോപിത ഡ്രോണ്‍ കൂട്ടങ്ങളെ വിക്ഷേപിക്കാന്‍ കഴിയില്ല. ഇത് നിലവിലെ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് കിട്ടിയ ഒരു വെല്ലുവിളി തന്നെയാണ്. അമേരിക്കയുമായി താരിഫ് വിഷയത്തില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടത്തിയ ചൈന കഴിഞ്ഞ മാര്‍ച്ചില്‍ തങ്ങളുടെ പ്രതിരോധ ചെലവ് 7.2 ശതമാനമായി ഉയര്‍ത്തിയിരുന്നു.