അടൂര്‍: ഗാന്ധിസ്മൃതി മൈതാനത്ത് നടുവില്‍ ചേതനയറ്റ് കിടക്കുന്ന എം.ജി. കണ്ണനെ കാണാന്‍ തടിച്ചു കൂടിയ പുരുഷാരങ്ങള്‍ക്ക് ഇടയില്‍ നിന്ന് ഡെപൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂരിന് രണ്ടായിരുന്നു എം.എല്‍.എമാര്‍. മണ്ഡലത്തിലെ ഓരോ വീട്ടിലും നിറസാന്നിധ്യമായിരുന്ന എം.ജി. കണ്ണനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മിക്കയിടത്തും ഞങ്ങള്‍ രണ്ടാളും ഒരുമിച്ച് എത്തിയിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ചിറ്റയം പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ അന്നാട്ടുകാരും അത് ശരിവച്ചു. അതായിരുന്നു അടൂരിന് കണ്ണന്‍.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിസാര വോട്ടുകള്‍ക്ക് തോറ്റുവെങ്കിലും അടുത്ത തവണ ജയിക്കണമെന്ന വാശിയോടെ കഴിഞ്ഞ നാല് വര്‍ഷമായി മണ്ഡലത്തിലെ നിറ സാന്നിധ്യമായി കണ്ണന്‍ മാറിയിരുന്നു. നാടിന്റെ മുക്കും മൂലയും കണ്ണനെയും അദ്ദേഹത്തിന്റെ സ്നേഹവായ്പും അറിഞ്ഞു. പ്രിയ കണ്ണന്റെ ഭൗതികശരീരം ഒരു നോക്കു കാണാന്‍ രാവിലെ ഒമ്പതു മുതല്‍ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തു നിന്നത്. വഴി നീളെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കാത്തു നിന്നവര്‍ക്ക് മുന്നില്‍ വിലാപയാത്രയും നിലച്ചു.

ഇതു കാരണം നേരത്തെ നിശ്ചയിച്ച സമയം കഴി ഞ്ഞും ഏറെ വൈകിയാണ്. വിലാപയാത്ര കടന്നു വന്നത്. ഗാന്ധി സ്മൃതി മൈതാനി യില്‍ രാവിലെ ഒമ്പതിന് വിലാപയാത്ര എത്തുമെന്ന് പറഞ്ഞെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെയാണ് എത്തിയത്. മൈതാനവും പരിസരവും ജനങ്ങളെക്കൊണ്ട് നി റഞ്ഞു. ഇരട്ടപ്പാലം മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍ വരെ പാതയ്ക്കിരുവശവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെയാണ് കണ്ണന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് കടന്നു വന്നത്.

മൃതദേഹം ആംബുലന്‍സില്‍ നിന്നിറക്കിയ തോടെ ജനസാഗരം ഇരമ്പി. കാണാന്‍ തിക്കും തിരക്കുമായി. ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുമായി നിരവധി പ്രവര്‍ത്തകരാണ് എത്തിയത്. പലരും കണ്ണീരോടെയാണ് തങ്ങളുടെ നേതാവിനെ യാത്രയാക്കിയത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ ചാണ്ടി ഉമ്മന്‍, രാഹുല്‍ മാങ്കൂട്ടം, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പില്‍ എന്നിവര്‍ വിലാപയാത്രയ്ക്കൊപ്പം ഉണ്ടായിരുന്നു.

മുന്‍ എം.എല്‍.എ ആര്‍. ഉണ്ണികൃഷ്ണപിള്ള, ഓര്‍ത്തഡോക്സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ.സക്കറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം, നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, മുന്‍മന്ത്രി പന്തളം സുധാകരന്‍, സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി.ഹര്‍ഷകുമാര്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡ ന്റ് എ.പി.ജയന്‍, സി.പി.എം കൊടുമണ്‍ ഏരിയാ സെക്രട്ടറി ആര്‍.ബി. രാജീവ് കുമാര്‍, എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ പ്രഫ. കെ.ബി.ജഗദീഷ്, എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ കണ്‍വീനര്‍ അഡ്വ. മണ്ണടി മോഹന്‍, യു.ഡി. എഫ് കണ്‍വീനര്‍ പഴകുളം ശിവദാസന്‍, നിയോജകമണ്ഡലം ചെയര്‍മാന്‍ അഡ്വ.

കെ.എസ്.ശിവകുമാര്‍, കേരളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ പ്രഫ.ഡി.കെ. ജോണ്‍, എന്‍.സി.പി സംസ്ഥാന സെക്രട്ടറി അലാവുദ്ദീന്‍, കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം ചെറിയാ ന്‍ പോളച്ചിറയ്ക്കല്‍, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി വര്‍ഗീസ്പേരയില്‍, ടി.ആര്‍.അജിത്കുമാര്‍, രാജന്‍ സുലൈമാന്‍, കെ.ആര്‍. ശങ്കരനാരായണന്‍, അജോമോന്‍, സജു മിഖായേല്‍, റെജി പൂവത്തൂര്‍, സജി മാരൂര്‍, ഏഴംകുളം അജു, തോപ്പില്‍ ഗോപകുമാര്‍, ഉമ്മന്‍ തോമസ്, ഷിബു ചിറക്കരോട്ട്, തൗഫീക്ക് രാജന്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പി ച്ചു.