- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലണ്ടിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയം മോസ്ക്കായി മാറ്റാനുള്ള നീക്കത്തെ എതിര്‍ത്ത് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്; മറ്റ് ആരാധനാലയമായി മാറ്റാനാവില്ല
ലണ്ടന്‍: ഉപയോഗിക്കാത്ത ഒരു ഗ്രേഡ് 2 ലിസ്റ്റഡ് പള്ളി മോസ്‌ക്ക് ആക്കി മാറ്റുന്നതിനെതിരെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് രംഗത്തെത്തിയിരിക്കുകയാണ്. സ്റ്റഫോര്‍ഡ്ഷയറിലെ ഹാന്‍ലിയിലുള്ള, ജോര്‍ജിയന്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച സെയിന്റ് ജോണ്‍സ് പള്ളിയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇത് വാങ്ങിയ ഒരു മുസ്ലീം ചാരിറ്റി സംഘടന ഇത് മോസ്‌ക്കാക്കി മാറ്റുന്നതിനുള്ള അനുമതി ഈ മാസം ആദ്യം വാങ്ങിയിരുന്നു. ഇതിന് തടയിടുകയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. വില്പന സമയത്തുണ്ടാക്കിയ കരാറില്‍ പള്ളി കെട്ടിടം ക്രിസ്തുമതമൊഴികെ മറ്റൊരു മതങ്ങളുടെയും മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. […]
ലണ്ടന്‍: ഉപയോഗിക്കാത്ത ഒരു ഗ്രേഡ് 2 ലിസ്റ്റഡ് പള്ളി മോസ്‌ക്ക് ആക്കി മാറ്റുന്നതിനെതിരെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് രംഗത്തെത്തിയിരിക്കുകയാണ്. സ്റ്റഫോര്‍ഡ്ഷയറിലെ ഹാന്‍ലിയിലുള്ള, ജോര്‍ജിയന്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച സെയിന്റ് ജോണ്‍സ് പള്ളിയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇത് വാങ്ങിയ ഒരു മുസ്ലീം ചാരിറ്റി സംഘടന ഇത് മോസ്‌ക്കാക്കി മാറ്റുന്നതിനുള്ള അനുമതി ഈ മാസം ആദ്യം വാങ്ങിയിരുന്നു. ഇതിന് തടയിടുകയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്.
വില്പന സമയത്തുണ്ടാക്കിയ കരാറില്‍ പള്ളി കെട്ടിടം ക്രിസ്തുമതമൊഴികെ മറ്റൊരു മതങ്ങളുടെയും മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. ആ വ്യവസ്ഥ ഉപയോഗിച്ചാണ് ഇപ്പോള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഇടപെടല്‍. 2009 ല്‍ ലിച്ച്ഫീല്‍ഡ് രൂപത ഈ കെട്ടിടം വിറ്റപ്പോള്‍ ആണ് ഇത്തരമൊരു കരാര്‍ ഉണ്ടാക്കിയത്. 1788 ല്‍ പണിതീര്‍ത്ത ഈ പള്ളി 1980 വരെ പള്ളിയായി തന്നെ നിലകൊണ്ടിരുന്നു.
പിന്നീട് കെട്ടിടത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണമായത്. ആദ്യം ഇതൊരു കഫെ ആയും പിന്നീട് പുരാവസ്തു വില്പന കേന്ദ്രമായും പ്രവര്‍ത്തിച്ചു. അതിനു ശേഷമാണ് സമീര്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റിക്ക് ഇത് വില്‍ക്കുന്നത്. സമീര്‍ ഫൗണ്ടേഷനാണ് ഇപ്പോള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സിറ്റി കൗണ്‍സിലില്‍ നിന്നും ഇത് മോസ്‌ക്ക് ആയി ഉപയോഗിക്കുന്നതിനുള്ള അനുമതി നേടിയിരിക്കുന്നത്.
മോസ്‌ക്കിനു പുരമെ ഒരു മ്യൂസിയം, വിവിധ വിശ്വാസങ്ങളിലെ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന വായനശാല, സ്ത്രീകള്‍ക്ക് മാത്രമായുള്ള ജിം എന്നിവയും ഈ കെട്ടിടത്തിനകത്ത് സ്ഥാപിക്കാന്‍ ചാരിറ്റി സംഘടന ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഇതിനെ എതിര്‍ക്കുകയാണ്. ഈ കെട്ടിടം മോസ്‌ക്കാക്കി മാറ്റാന്‍ സമ്മതിക്കില്ലെന്ന് അതിന്റെ പുതിയ ഉടമകളെ ഇതിനോടകം അറിയിച്ചതായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വക്താവ് അറിയിച്ചിട്ടുണ്ട്.
പള്ളി കെട്ടിടം മോസ്‌ക്ക് ആക്കി മാറ്റാന്‍ കൗണ്‍സില്‍ അനുമതി നല്‍കിയ കാര്യം അറിയാമെന്ന് പറഞ്ഞ ആംഗ്ലിക്കന്‍ സഭ വക്താവ്, പഴയ പള്ളിക്കെട്ടിടങ്ങള്‍ സാമൂഹിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് തങ്ങള്‍ എതിരല്ല എന്ന് പറഞ്ഞു. എന്നാല്‍, മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയമാക്കുന്നതിനെ എതിര്‍ക്കുന്നു. പ്ലാനിംഗ് അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ കെട്ടിടത്തില്‍ പണി തുടങ്ങിയിട്ടുണ്ട്.