ടുവിൽ ആത്മഹത്യ ചെയ്യാനുള്ള യന്ത്രവും പുറത്തിറങ്ങുകയാണ്. ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകൽൽ കാണും പോലെയുള്ള, ഒരുപക്ഷെ, വരും നാളുകളിൽ വലിയ വിവാദമായേക്കാവുന്ന സാർകോ പോഡ് യന്ത്രം സ്വിറ്റ്സർലന്റിൽ പ്രവർത്തനത്തിന് സജ്ജമാവുകയാണെന്ന വാർത്തയാണ് പുറത്തു വരുന്നത്. ആത്മഹത്യ ചെയ്യുന്നതിന് സഹായകരമായ ഈ യന്ത്രം ഈ വർഷാവസാനത്തോടെ ഉപയോഗിക്കാൻ കഴിയും. ദയാവധത്തിന്റെ പേരിൽ വിവാദത്തിലകപ്പെട്ട ഡോ. ഫിലിപ്പ് നിറ്റ്ഷ്‌കെയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ഡോ. ഡെത്ത്, എലൺ മസ്‌ക് ഓഫ് അസിസ്റ്റഡ് സൂയിസൈഡ് എന്നൊക്കെയാണ് അദ്ദേഹത്തിന്റെ വിളിപ്പേര്.

പ്രവർത്തന സജ്ജമായ ഈ ആത്മഹത്യായന്ത്രം ആദ്യമായി ഉപയോഗിക്കാൻ താൽപര്യമുള്ളവരുമായി സംസാരിക്കുകയാണെന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. ആളുകൾക്ക് അവരുടെ ജീവിതം 'സമാധാനപരമായി' അവസാനിപ്പിക്കാൻ ഈ യന്ത്രം അവസരം നൽകുമെന്ന് ഡോ നിറ്റ്ഷ്‌കെ അവകാശപ്പെടുമ്പോൾ, 3ഡി പ്രിന്റ് ചെയ്ത സാർകോ പോഡ്‌സ് ആത്മഹത്യയെ ഗ്ലാമറൈസ് ചെയ്യുന്നുവെന്നാണ് പ്രോ-ലൈഫ് ഗ്രൂപ്പുകൾ വ്യക്തമാക്കുന്നത്.

ശരീരത്തിൽ ഓക്സിജന്റെ അളവ് കുറച്ച് ആന്തരികമായി പ്രവർത്തിക്കുന്ന രീതിയിലായിരുന്നു സാർകോ പോഡിന്റെ ആദ്യകാലപതിപ്പ്. നിരവധി വ്യത്യാസങ്ങൾ വരുത്തിയതിനു ശേഷമുള്ള അന്തിമ പ്രോട്ടോടൈപ്പ് ഇപ്പോൾ അവസാന ഘട്ടത്തിലാണ്. വേദനാജനകമായ മാരകമായ അസുഖങ്ങൾ ബാധിച്ചവരെ ദയാവധത്തിന് വിട്ടു നൽകുവാൻ ഇത്തരം യന്ത്രങ്ങൾ പരീക്ഷിക്കാമെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഇതിന്റെ രൂപകൽപ്പന. അത്തരത്തിലൊരു രോഗം ബാധിച്ച 23 കാരിയായ സ്ത്രീയുടെ മരണം അസിസ്റ്റഡ് ഡൈയിങ് നിയമങ്ങളുടെ നേട്ടങ്ങൾ കാണിക്കുന്നുവെന്ന് ഡോ നിറ്റ്ഷ്‌കെ പറഞ്ഞു.

3,100 പൗണ്ട് മുതൽ 6,200 പൗണ്ട് വരെ ചെലവിലാണ് പോഡുകൾ നിർമ്മിച്ചത്. 1942 മുതൽ രാജ്യത്ത് സഹായത്തോടുകൂടിയ ആത്മഹത്യ സ്വിറ്റ്സർലന്റിൽ നിയമവിധേയമാണ്. സാർക്കോഫാഗസ് എന്നത് ചുരുക്കിയെഴുതിയാണ് സാർക്കോ എന്ന പേരുണ്ടായത്. ഉപയോക്താക്കൾക്ക് ഉള്ളിൽ നിന്ന് പ്രവർത്തിപ്പിക്കാനും ആന്തരിക ഓക്സിജന്റെ അളവ് കുറയ്ക്കുന്നതിലൂടെ പ്രവർത്തിക്കുകയും ചെയ്യുന്ന പോർട്ടബിൾ ഉപകരണങ്ങളാണിത്.

മെഷീനിൽ കയറും മുന്നേ ആ വ്യക്തിയോട് മൂന്നു ചോദ്യങ്ങള് ചോദിക്കും. 'നിങ്ങൾ ആരാണ്?', ??'നിങ്ങൾ എവിടെയാണ്?' കൂടാതെ 'ബട്ടൺ അമർത്തിയാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?' അവർ ആ ചോദ്യങ്ങൾക്ക് വാക്കാൽ ഉത്തരം നൽകിയാൽ, സോഫ്‌റ്റ്‌വെയർ പവർ ഓണാക്കും. അങ്ങനെ അവർക്കു തന്നെ ബട്ടൺ അമർത്താനാകും. 'അവർ ബട്ടൺ അമർത്തിയാൽ വളരെ വേഗം മരിക്കും. 'സാർകോയിൽ കയറുമ്പോൾ ഓക്‌സിജന്റെ അളവ് 21 ശതമാനമാണ്, എന്നാൽ ബട്ടൺ അമർത്തിയാൽ ഓക്‌സിജൻ ഒരു ശതമാനത്തിൽ താഴെയായി കുറയാൻ 30 സെക്കൻഡ് എടുക്കും.'

സ്വമേധയാ ദയാവധം നിയമവിധേയമാക്കുന്നതിനും ആത്മഹത്യയെ സഹായിക്കുന്നതിനും വേണ്ടി വാദിച്ച ഡോ നിറ്റ്ഷ്‌കെയുടെ നേതൃത്വത്തിലുള്ള ലാഭരഹിത സ്ഥാപനമായ എക്‌സിറ്റ് ഇന്റർനാഷണലാണ് പോഡുകൾ വികസിപ്പിച്ചത്.