- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'എന്തുകൊണ്ട് കുറ്റപത്രം നല്‍കില്ലെന്ന ഉറപ്പ് എസ്എഫ്ഐഒ പാലിച്ചില്ല? മാസപ്പടി കേസില്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഡല്‍ഹി ഹൈക്കോടതി; ഇക്കാര്യം രേഖപ്പെടുത്തി കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു; സിഎംആര്‍എല്ലിനും വീണ വിജയനും താല്‍ക്കാലിക ആശ്വാസം
സിഎംആര്‍എല്ലിനും വീണ വിജയനും താല്‍ക്കാലിക ആശ്വാസം
ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഡല്‍ഹി ഹൈക്കോടതി. എസ്എഫ്ഐഒ നല്കിയ ഉറപ്പ് പാലിച്ചില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി സുബ്രഹ്മണ്യന് പ്രസാദ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് കുറ്റപത്രം നല്‍കില്ലെന്ന് ഉറപ്പ് പാലിച്ചില്ലെന്ന് കേന്ദ്രത്തോട് ജഡ്ജി ചോദിച്ചു. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു. മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കമ്പനി ഉള്‍പ്പെട്ട കേസില്‍ കോടതി നിര്‍ദേശം ലംഘിച്ച് കുറ്റപത്രം സമര്‍പ്പിച്ച എസ്എഫ്ഐഒ നടപടിക്കെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കമ്പനി നിയമപ്രകാരം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് എവിടെയും സമര്‍പ്പിക്കരുതെന്ന കോടതി നിര്‍ദേശം നിലനില്‍ക്കെ കുറ്റപത്രം സമര്‍പ്പിച്ച് പ്രോസിക്യൂഷന് നടപടിയിലേക്ക് കടന്നത് കോടതിയെ പരിഹസിക്കുന്ന നടപടിയാണെന്നാണ് സിഎംആര്‍എല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. കോടതി നിര്‍ദേശം ലംഘിച്ച് എസ്എഫ്ഐഒ മാര്‍ച്ച് 29നാണ് കുറ്റപത്രം നല്‍കിയത്.
അതേസമയം സിഎംആര്‍എല്‍ എക്സാലോജിക് വിഷയത്തില്‍ എസ്എഫ്ഐഒ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ മെയ് 23ന് നാല് മാസത്തേക്ക് കൂടി കേരള ഹൈക്കോടതി തടഞ്ഞിരുന്നു. സമന്‍സ് അയക്കുന്നതടക്കമുള്ള നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. നേരത്തെ രണ്ട് മാസത്തേക്ക് തുടര്‍ നടപടികള്‍ ഹൈക്കോടതി വിലക്കിയിരുന്നു.
മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ ഗുരുതര കണ്ടെത്തലുകളാണ് എസ്എഫ്ഐഒ കുറ്റപത്രത്തിലുള്ളത്. സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്ഐഒ പറയുന്നു. എക്സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നു.
പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതല്‍ 2019 വരെ കാലയളവില്‍ സിഎംആര്‍എല്ലുമായി ഇടപാടുകള്‍ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.