- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പത്തു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചത് എഴുപതുകാരനായ ട്യൂഷന്‍ അധ്യാപകന്; പിതാവ് നല്‍കിയ പരാതിയില്‍ നടപടി എടുക്കാതെ പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്ഐ ഷെമിമോള്‍; ചൈല്‍ഡ് ലൈന്‍ ഇടപെട്ടപ്പോള്‍ കോന്നി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി; വനിതാ എസ്ഐക്കെതിരേ പരാതി പതിവാകുമ്പോഴും നടപടിയില്ല
വനിതാ എസ്ഐക്കെതിരേ പരാതി പതിവാകുമ്പോഴും നടപടിയില്ല
പത്തനംതിട്ട: ട്യൂഷന്‍ പഠിപ്പിക്കുന്ന എഴുപതുകാരന്‍ പത്തു വയസില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നുള്ള പരാതിയില്‍ നടപടി എടുക്കാതെ പത്തനംതിട്ട വനിത പോലീസ് സ്റ്റേഷന്‍ എസ്ഐ കെ.ആര്‍. ഷെമി മോള്‍ തിരിച്ചയച്ചുവെന്ന് പരാതി. വിവരം ചൈല്‍ഡ ലൈനില്‍ അറിഞ്ഞതിനെ തുടര്‍ന്ന് അവിടെ നിന്നുള്ള നിര്‍ദേശ പ്രകാരം കോന്നി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
നാലു ദിവസം മൂന്‍പാണ് എസ്ഐക്ക് മുന്നില്‍ പരാതിയുമായി പിതാവും കുട്ടിയും എത്തിയത്. കുട്ടിയെ മടിയില്‍ എടുത്തു വന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതി വിശദമായി കേട്ട എസ്ഐ കേസെടുക്കാതെ ഇവരെ പറഞ്ഞു വിടുകയായിരുന്നു. വനിതാ സ്റ്റേഷനില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് മനസിലാക്കിയ പിതാവ് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. അവിടെ നിന്നുള്ള നിര്‍ദേശപ്രകാരമാണ് കോന്നി പോലീസ് തുടര്‍ നടപടി സ്വീകരിച്ചത്.
സമാന പരാതികള്‍ നിരവധി ഷെമി മോള്‍ക്കെതിരേ അടുത്തകാലത്തുണ്ടായിട്ടുണ്ട്. അന്വേഷണം നടന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. പോലീസിന്റെ ഉന്നത തലങ്ങളില്‍ ഇവര്‍ക്ക് ശക്തമായ പിടിപാടുണ്ടെന്ന് പറയപ്പെടുന്നു. ഇവരുടെ ഭര്‍ത്താവ് പത്തനാപുരത്തെ സിപിഎം നേതാവാണ്. നടപടി ഒഴിവാകുന്നതിന് ഇതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഷെമിമോള്‍ കൂടല്‍ എസ്ഐ ആയിരിക്കുന്ന സമയത്താണ് കേരള പോലീസിന് ഒന്നടങ്കം മാനക്കേടുണ്ടാക്കിയ സംഭവം നടന്നത്. നൂറനാട് സ്വദേശിയായ യുവതി ഭര്‍ത്താവിനെ അടൂരിലെ വാടക വീട്ടില്‍ കൊന്നു കുഴിച്ചു മൂടിയെന്ന്പറഞ്ഞപ്പോള്‍ ചാടിയിറങ്ങിയ ഷെമി മോള്‍ ഉണ്ടാക്കിയ നാണക്കേട് കേരള പോലീസിന് ഇന്നും മാറിയില്ല. ഇവരുടെ വാടക വീട്ടിലെ മുറി കുഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ ഭര്‍ത്താവ് തൊടുപുഴയില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ആരോപണം ഉന്നയിച്ച യുവതി എസ്ഐ ഷെമിമോള്‍ തന്നെ മര്‍ദിച്ച് പറയിപ്പിച്ചതാണെന്ന് വെളിപ്പെടുത്തി. ഈ സംഭവത്തില്‍ ഒരു നടപടിയും എസ്ഐക്കെതിരേ ഉണ്ടായില്ല.
60 പേര്‍ പീഡിപ്പിച്ചുവെന്ന് പ്രക്കാനം സ്വദേശിനി മൊഴി നല്‍കിയ കേസില്‍ ചില പ്രതികളെ ഒഴിവാക്കാന്‍ ഷെമിമോള്‍ ഇടപെട്ടുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇതെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും എസ്ഐക്ക് ഒന്നും സംഭവിച്ചില്ല. പോലീസുകാരി സറ്റേഷനില്‍ എസ്.ഐയുടെ പീഡനം കാരണം ബോധം കെട്ടു വീണ സംഭവം ഉണ്ടായിരുന്നു. ഇതിലും നടപടി ഒന്നും സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്.