- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതാക്കളെ ലക്ഷ്യമിട്ട് 'കാസ്റ്റിങ് കൗച്ച്' ആരോപണം; വനിതാ നേതാക്കളെ അധിക്ഷേപിച്ച് അഭിമുഖം; സിമി റോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസ് പുറത്താക്കി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ള നേതാക്കളെ ലക്ഷ്യമിട്ട് സിനിമയിലേതിന് സമാനമായി കോണ്‍ഗ്രസ് പാര്‍ട്ടിയിലും 'കാസ്റ്റിങ് കൗച്ച്' ഉണ്ടെന്ന ആരോപണം ഉന്നയിച്ച മുന്‍ എ ഐ സി സി അംഗം സിമി റോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ സതീശന്‍ അനുവദിക്കുന്നില്ല എന്ന ആരോപണമാണ് കഴിഞ്ഞ ദിവസം സിമി സ്വകാര്യ ടി വി ചാനലിലൂടെ ഉന്നയിച്ചത്. സ്വകാര്യ ടിവി ചാനലിന് […]
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ള നേതാക്കളെ ലക്ഷ്യമിട്ട് സിനിമയിലേതിന് സമാനമായി കോണ്‍ഗ്രസ് പാര്‍ട്ടിയിലും 'കാസ്റ്റിങ് കൗച്ച്' ഉണ്ടെന്ന ആരോപണം ഉന്നയിച്ച മുന്‍ എ ഐ സി സി അംഗം സിമി റോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ സതീശന്‍ അനുവദിക്കുന്നില്ല എന്ന ആരോപണമാണ് കഴിഞ്ഞ ദിവസം സിമി സ്വകാര്യ ടി വി ചാനലിലൂടെ ഉന്നയിച്ചത്.
സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെയടക്കം അധിക്ഷേപിച്ച മുന്‍ എ ഐ സി സി അംഗവും പി എസ് സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി പുറത്താക്കിയതായി കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജുവാണ് അറിയിച്ചത്.
രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചതെന്നാണ് കെ പി സി സി വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞത്.
കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിലേയും കെ പി സി സി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് സംയുക്തമായി നല്‍കിയ പരാതിയില്‍ കെ പി സി സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സിമി റോസ് ബെല്‍ ജോണിന്റെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തതെന്നും കെ പി സി സി വാര്‍ത്താക്കുറിപ്പിലൂടെ വിവരിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞദിവസം സിമി ഉയര്‍ത്തിയത്. നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂവെന്ന് അവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ആരോപിച്ചിരുന്നു. ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. സമയം വരുമ്പോള്‍ അത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കിയിരുന്നെന്നും സിമി റോസ്‌ബെല്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസില്‍ അനര്‍ഹര്‍ക്കാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്നും ജെബി മേത്തര്‍ എം.പിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് സിമി വിമര്‍ശിച്ചിരുന്നു.
'യൂത്ത് കോണ്‍ഗ്രസില്‍ ഒരേയൊരു വോട്ട് കിട്ടിയ ജെബി മേത്തറെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയാക്കിയപ്പോള്‍ ഞങ്ങള്‍ മൗനംപാലിച്ചു. എട്ടുവര്‍ഷം മുമ്പ് മഹിളാ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തപ്പോഴും മൗനംപാലിച്ചു. അന്ന് പത്മജ ചേച്ചി (പത്മജ വേണുഗോപാല്‍) ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കാത്തത് എന്തെന്ന് ചോദിച്ചിരുന്നു. പ്രവര്‍ത്തനത്തിലൂടെ വന്നവര്‍ ഇപ്പോഴും തഴയപ്പെടുകയാണ്. അങ്ങനെയുള്ള എത്ര വനിതാ അംഗങ്ങള്‍ കെ.പി.സി.സിയില്‍ ഉണ്ടെന്ന് പരിശോധിക്കണം. അവരേക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. അവരൊക്കെ വലിയ വലിയ നേതാക്കളുടെ ഗുഡ്ബുക്കിലുള്ളവരാണ്.' -സിമി റോസ്‌ബെല്‍ പറഞ്ഞു.