ലണ്ടന്‍: സയാമീസ് ഇരട്ടകളായ വ്യക്തികള്‍ വിവാഹിതരാകുമ്പോള്‍ അവരുടെ ലൈംഗിക ജീവിതം എങ്ങനെയായിരിക്കും എന്ന സംശയം പലര്‍ക്കും ഉണ്ട്. സംയോജിത ഇരട്ടകളായ കാര്‍മെനും ലുപിറ്റയും തങ്ങളുടെ അവസ്ഥയെക്കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്്ക ഇപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഈയിടെയാണ് അവരുടെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. കാര്‍മെനും ലുപിറ്റ ആന്‍ഡ്രേഡും രണ്ടുടലും രണ്ട് തലകളുമായിട്ടാണ് ജീവിക്കുന്നത്.

ഇവര്‍ ഒരു പെല്‍വിസ്, പ്രത്യുല്‍പാദന വ്യവസ്ഥ, കരള്‍, രക്തപ്രവാഹം എന്നിവ പങ്കിടുകയാണ്. കാര്‍മെന്‍ തന്റെ ഭര്‍ത്താവ് ഡാനിയേല്‍ മക്കോര്‍മാക്കിനെ ഡേറ്റിംഗ് ആപ്പ് ഹിംഗിലാണ് കണ്ടുമുട്ടിയത്. ഈ ദമ്പതികള്‍ ഒളിച്ചോടിയതിന് ശേഷമാണ് വിവാഹിതരായത്.

ഡാനിയേലിന്റെ 'നിഷ്‌കളങ്ക' മനോഭാവമാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് കാര്‍മെന്‍ പറയുന്നത്. 25 വയസ്സുള്ള ഇരട്ടകള്‍ക്ക് ഒരേ ഹൃദയമോ വയറോ അല്ല ഉള്ളത്. പക്ഷേ ഓരോരുത്തര്‍ക്കും ഓരോ കാലാണ് ഉളളത്. വലതുവശത്ത് കാര്‍മെനും ഇടതുവശത്ത് ലുപിറ്റയുമാണ് കാലുകള്‍ നിയന്ത്രിക്കുന്നത്.

ഇരട്ടകളുടെ ആരാധകര്‍ക്ക് അവരുടെ ജീവിതത്തെക്കുറിച്ച് ധാരാളം ചോദ്യങ്ങളുണ്ട്, ഇതെല്ലാം ഒരു കാര്യത്തിലേക്ക് ചുരുങ്ങുന്നുവെന്ന് കാര്‍മെന്‍

പറഞ്ഞു ആത് ആശയവിനിമയമാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍മെന്‍ പറയുന്നത് തനിക്ക് അത് എങ്ങനെ പറയണമെന്ന് അറിയില്ല എന്നാണ്. ലുപിറ്റയ്ക്ക് ശാരീരികമായോ അല്ലാതെയോ സുഖകരമല്ലാത്ത എന്തും, തങ്ങള്‍ അതിനെ ആദരിക്കുന്നതായി അവര്‍ വ്യക്തമാക്കി. ലുപിറ്റക്ക് ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യമില്ലെന്ന് തന്നോട് വ്യക്തമാക്കിയതായി കാര്‍മെന്‍ വെളിപ്പെടുത്തി. ഡാനിയേലിനെ ഒരു സഹോദരനെ പോലെയാണ് അവര്‍ സ്നേഹിക്കുന്നതെന്നും ഒരിക്കലും അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടില്ലെന്നും കാര്‍മെന്‍ വ്യക്തമാക്കി.

ഇതൊക്കെയാണെങ്കിലും, വിവാഹിത ദമ്പതികളുടെ കിടപ്പുമുറിയിലെ വികൃതികളെക്കുറിച്ച് അപരിചിതര്‍ ഇപ്പോഴും ആശങ്കയിലാണ്. കാര്‍മെന്റെ ഭര്‍ത്താവ് ഡാനിയേല്‍ ആകട്ടെ ഇക്കാര്യത്തില്‍ ആളുകള്‍ 'പരിധി ലംഘിക്കുന്നു' എന്നാണ് കുറ്റപ്പെടുത്തുന്നത്. ആളുകള്‍ക്ക് ലൈംഗികതയില്‍ അമിതഭ്രമമുണ്ടെന്നും ഇത്തരം കാര്യങ്ങളൊന്നും നാട്ടുകാരെ അറിയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ആളുകള്‍ അറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തനിക്ക് മനസ്സിലാകുന്നില്ലെന്നും തനിക്കും ഭര്‍ത്താവിനും കുട്ടികളുണ്ടാകുന്നതില്‍ താല്‍പ്പര്യമില്ലെന്നും 'ഒരിക്കലും അത് ആസൂത്രണം ചെയ്യില്ലെന്നും' കാര്‍മെന്‍ വെളിപ്പെടുത്തി. കാര്‍മെനും

ലുപ്പിറ്റയ്ക്കും യൂട്യൂബില്‍ 257,000 ല്‍ അധികം ഫോളോവേഴ്സാണ് ഉള്ളത്.