- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ഐസക്കിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; പത്തനംതിട്ടയില്‍ സിപിഎം ഏരിയാ കമ്മറ്റിയംഗത്തിനെ തരംതാഴ്ത്തി
പത്തനംതിട്ട: ലോക്സഭ മണ്ഡലത്തില്‍ തോമസ് ഐസക്കിന്റെ പരാജയത്തെ തുടര്‍ന്ന് ഫേസ്ബുക്കില്‍ പാര്‍ട്ടിക്കെതിരേ പോസ്റ്റ് ഇട്ട ഏരിയ കമ്മറ്റി അംഗത്തെ തരംതാഴ്ത്തി. പത്തനംതിട്ട ഏരിയ കമ്മറ്റി അംഗം കുമ്പഴ സ്വദേശി അന്‍സാരിയെയാണ് ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയത്. തോമസ് ഐസക്ക് പരാജയപ്പെട്ടതിന് പിന്നാലെ വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂവെന്നായിരുന്നു അന്‍സാരി ഫേസ്ബുക്കില്‍ കുറിച്ചത്. തോമസ് ഐസക്കിന് പകരം രാജു ഏബ്രഹാം മത്സരിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ, പത്തനംതിട്ടയില്‍ വിജയിക്കുമായിരുന്നുവെന്നായിരുന്നു പോസ്റ്റിന്റെ ആന്തരാര്‍ഥം. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ സംഭവം […]
പത്തനംതിട്ട: ലോക്സഭ മണ്ഡലത്തില്‍ തോമസ് ഐസക്കിന്റെ പരാജയത്തെ തുടര്‍ന്ന് ഫേസ്ബുക്കില്‍ പാര്‍ട്ടിക്കെതിരേ പോസ്റ്റ് ഇട്ട ഏരിയ കമ്മറ്റി അംഗത്തെ തരംതാഴ്ത്തി. പത്തനംതിട്ട ഏരിയ കമ്മറ്റി അംഗം കുമ്പഴ സ്വദേശി അന്‍സാരിയെയാണ് ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയത്.
തോമസ് ഐസക്ക് പരാജയപ്പെട്ടതിന് പിന്നാലെ വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂവെന്നായിരുന്നു അന്‍സാരി ഫേസ്ബുക്കില്‍ കുറിച്ചത്. തോമസ് ഐസക്കിന് പകരം രാജു ഏബ്രഹാം മത്സരിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ, പത്തനംതിട്ടയില്‍ വിജയിക്കുമായിരുന്നുവെന്നായിരുന്നു പോസ്റ്റിന്റെ ആന്തരാര്‍ഥം. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ സംഭവം വിവാദമായി.
കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത സിപിഎം ജില്ലാ കമ്മറ്റി യോഗമാണ് അന്‍സാരിയെ തരം താഴ്ത്താന്‍ തീരുമാനിച്ചത്. ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മറ്റി യോഗം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ തീരുമാനം നിലവില്‍ വന്നു. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമാന രീതിയിലുള്ള നിരവധി പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ തമ്മില്‍ തല്ലുകയും ചെയ്തു. എന്നാല്‍, ഇവര്‍ക്കെതിരേ ഒരു നടപടിയും ഉണ്ടായിട്ടില്ല.