- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെണ്ണുങ്ങളെ..നിങ്ങളുടെ ഭർത്താവിന് ഡെയിലി എത്ര..ഉമ്മ കൊടുക്കും; കണ്ട ഉടൻ കെട്ടിപ്പിടിക്കാറുണ്ടോ..!!; കപ്പിൾസിന് നല്ല പാഠങ്ങൾ പറഞ്ഞുകൊടുത്ത് ഒരു വഴിയായ ആ ദമ്പതികൾ; ഇനി ഇവരുടെ പ്രശ്നം ആര് തീർക്കുമെന്ന അവസ്ഥയിലായി കാര്യങ്ങൾ; ജീജിയുടെ പഴയ വിഡിയോ കുത്തിപ്പൊക്കി ട്രോളന്മാർ; സോഷ്യൽ മീഡിയയിൽ ചിരിമഴ
കൊച്ചി: ഇൻഫ്ലുവൻസർ ദമ്പതികളായ മാരിയോ ജോസഫിനും ഭാര്യ ജീജി മാരിയോയ്ക്കും ഇടയിലുണ്ടായ ശാരീരിക അതിക്രമത്തെ തുടർന്നുണ്ടായ വിവാദം സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതെളിച്ചു. ഫിലോകാലിയ ഫൗണ്ടേഷൻ നടത്തുന്ന ഇവർക്കിടയിലെ കുടുംബ പ്രശ്നം അടിപിടിയിലെത്തിയതോടെ, ഭാര്യ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ജീജി മാരിയോ നടത്തിയ പഴയൊരു പ്രസംഗം വ്യാപകമായി പ്രചരിക്കുകയാണ്.
ഈ സംഭവങ്ങളെത്തുടർന്ന്, ഭാര്യമാർ ഭർത്താക്കന്മാരോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് ജീജി മാരിയോ നടത്തിയ പഴയൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്ക് കാരണമായിരിക്കുന്നത്. ഭർത്താവിനെ എത്രത്തോളം സ്നേഹിക്കണം, അവരോട് എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള ജീജിയുടെ ഉപദേശങ്ങളാണ് ഈ വീഡിയോയിലുള്ളത്.
"പെണ്ണുങ്ങളേ.. ഒരു ദിവസം എത്ര പ്രാവശ്യം നിങ്ങൾ ഭർത്താവിനെ കെട്ടിപ്പിടിക്കുന്നുണ്ട്, എത്ര പ്രാവശ്യം ഭർത്താവിന് മുത്തം കൊടുക്കുന്നുണ്ട്, ഇന്ന് രാവിലെ ഭർത്താവിനെ നോക്കി പുഞ്ചിരിച്ചിട്ടാണോ വീട്ടിൽ നിന്നിറങ്ങിയേ, ഭർത്താവിനെ നോക്കി ചിരിച്ചിട്ട് എത്ര നാളായി, ഭർത്താവിന്റെ നെറ്റിയിലെ മുടിയിൽ നര കയറിയത് നിങ്ങൾ ശ്രദ്ധിക്കാറെങ്കിലുമുണ്ടോ, ഭർത്താവിന്റെ കണ്ണുകളിലെ പാടുകളെങ്ങനെ വന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഒരു മിനിട്ടെങ്കിലും ഭർത്താവിന്റെ മുഖത്ത് നോക്കി ഇരുന്നിട്ടുണ്ടോ. ഇതൊന്നുമില്ലെങ്കിൽ പിന്നെ കെട്ടാൻ പോയതെന്തിനാ? ഭർത്താവിന്റെ ഹൃദയം വേദനിപ്പിച്ചിട്ട് ഇവിടെ വന്നിരുന്നിട്ട് ഒരു കാര്യവുമില്ല," എന്നായിരുന്നു പ്രസംഗത്തിലെ ഒരു ഭാഗം.
അതേസമയം, ജീജി മാരിയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് മാരിയോ ജോസഫിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും കഴിഞ്ഞ ഒമ്പത് മാസമായി അകന്നു കഴിയുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ 25ന് ജീജി ഭർത്താവിനെ സന്ദർശിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.
സംസാരത്തിനിടെ മാരിയോ ജോസഫ് തന്നെ ഉപദ്രവിച്ചതായും ജീജി പരാതിയിൽ പറയുന്നു. ജീജിയുടെ ഇടതു കയ്യിൽ മാരിയോ കടിക്കുകയും മുടിക്ക് വലിച്ചെറിയുകയും ചെയ്തതായും പരാതിയിൽ പറയുന്നു. കൂടാതെ, 70,000 രൂപ വിലമതിക്കുന്ന ഫോൺ തല്ലിത്തകർക്കുകയും ചെയ്തതായി ജീജി ആരോപിക്കുന്നു. എന്നാൽ, ഈ വിഷയത്തിൽ മാരിയോ ജോസഫും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ജീജിയുടെ ഈ പഴയ പ്രസംഗം ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. പലരും ഈ പ്രസംഗത്തെ വിമർശിക്കുകയും ട്രോളുകയും ചെയ്യുന്നു. "റീൽസിൽ കാണുന്ന കളിയും ചിരിയുമല്ല ജീവിതം. ഇതിൽ എത്ര പേർ ഭാര്യയുടെ തലക്ക് സെറ്റ്-ടോപ് ബോക്സ് കൊണ്ട് അടിച്ചിട്ടുണ്ട്? ഇവരൊക്കെ ജോലിക്ക് പോവാതെ ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന യൂദാസുമാരാണ്. പാവം ചേച്ചി... തലയിൽ കിട്ടിയ ഒരു മുത്തത്തിന്റെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്ന് കേട്ടത്," എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രചരിക്കുന്നത്.
ഇൻഫ്ലുവൻസർമാരുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ പലപ്പോഴും പൊതുശ്രദ്ധ നേടാറുണ്ട്. ഈ വിഷയത്തിലും അതെ രീതിയാണ് സംഭവിച്ചിരിക്കുന്നത്. അവരുടെ പഴയകാല പ്രസംഗങ്ങളും അഭിപ്രായങ്ങളും വീണ്ടും ചർച്ചയാവുകയും ആളുകൾ പല രീതിയിൽ അതിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഈ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.




