- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിലേക്ക് ഉടനെ തിരിച്ചു മടങ്ങണം; വിവാഹ സർട്ടിഫിക്കറ്റിനായി രജിസ്ട്രാർ ഓഫീസിൽ ഓടിയെത്തി നവദമ്പതികൾ; എത്തിയപ്പോൾ അറിഞ്ഞത് മറ്റൊന്ന്; സന്ധ്യ വരെ 'കറണ്ട് കട്ട്'; ഏറെ നേരം കാത്തിരുന്ന് മുഷിഞ്ഞ നവദമ്പതികൾ ചെയ്തത്; കണ്ടുനിന്നവർ അന്തം വിട്ടു; നന്ദിയുണ്ടെന്ന് അധികൃതർ; പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ നടന്നത്!
കോട്ടയം: ആളുകൾ പലവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ എത്തുന്നത് പതിവ് കാഴ്ചയാണ്. അതുപോലെ ഓരോ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതും പതിവാണ്. ചിലപ്പോൾ സർവർ കട്ട് ആയി എന്ന് പറയും അല്ലെങ്കിൽ ഓഫീസിൽ കറണ്ട് കട്ട് ആയിരിക്കും. ഇപ്പോഴിതാ അങ്ങനെയൊരു സംഭവം ആണ് കോട്ടയത്ത് നടന്നിരിക്കുന്നത്.
രജിസ്ട്രാർ ഓഫീസിൽ വൈദ്യുതി മുടങ്ങിയത് നവദമ്പതികൾക്ക് പണിയായി. വിദേശത്ത് സ്ഥിര താമസമാക്കിയ യുവദമ്പതികൾ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാനായി രജിസ്ട്രാർ ഓഫീസിൽ എത്തിച്ചത് ജനറേറ്റർ.
കോട്ടയം പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിലാണ് സംഭവം നടന്നത്. അമേരിക്കയിലേക്ക് മടങ്ങും മുൻപ് വിവാഹ സർട്ടിഫിക്കറ്റ് വാങ്ങാനായി എത്തിയപ്പോഴാണ് വൈദ്യുതി ലൈനിൽ പണിമുടക്ക് ആയതിനാൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ കറന്റില്ലെന്ന് മനസിലാക്കിയത്.
പക്ഷെ ശനിയാഴ്ച തന്നെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തിരുന്നതിനാൽ സർട്ടിഫിക്കറ്റ് വാങ്ങൽ മറ്റൊരു ദിവസത്തേക്ക് നീട്ടിവയ്ക്കാൻ ആവാത്ത സാഹചര്യവും നേരിട്ടതോടെയാണ് ദമ്പതികൾ സബ് രജിസ്ട്രാർ ഓഫീസിലേക്ക് ജനറേറ്റർ എത്തിച്ചത്.
വൈദ്യുതി വരാൻ ഉച്ച വരെ കാത്തിരുന്ന ശേഷമായിരുന്നു യുവ ദമ്പതികളുടെ നടപടി. പാമ്പാടിയിൽ നിന്നാണ് ദമ്പതികൾ ജനറേറ്റർ എത്തിച്ചത്. ജീവനക്കാരുടെ അടക്കം സമ്മതത്തോടെയായിരുന്നു നടപടി. വൈദ്യുതിബന്ധം പുനസ്ഥാപിച്ച് ജീവനക്കാർ സന്തോഷത്തോടെ ദമ്പതികൾക്ക് സർട്ടിഫിക്കറ്റ് നൽകി. സർട്ടിഫിക്കറ്റുമായി ശനിയാഴ്ച ദമ്പതികൾ അമേരിക്കയ്ക്ക് മടങ്ങുകയും ചെയ്തു.
അതേസമയം, തങ്ങളുടെ ആവശ്യം കഴിഞ്ഞപ്പോൾ ജനറേറ്ററിന്റെ ഫ്യൂസ് ഊരാതെയാണ് ദമ്പതികൾ മടങ്ങിയത്. ഇതോടെ വെള്ളിയാഴ്ച പലവിധ ആവശ്യങ്ങൾക്കായി സബ രജിസ്ട്രാർ ഓഫീസിലെത്തിയവർക്ക് നിരാശരായി മടങ്ങേണ്ടി വന്നില്ല.
പേപ്പറുകൾ ലഭിച്ചെങ്കിലും എപ്പോഴും ആരും ജനറേറ്റർ എത്തിക്കാനുണ്ടാവാത്തതിനാൽ വൈദ്യുതി മുടക്കം അടക്കമുള്ള മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ബദൽ മാർഗങ്ങൾ ഉറപ്പാക്കണമെന്ന് ഓഫിസിൽ എത്തിയവർ പ്രതികരിക്കുന്നത്. എന്തായാലും ഇപ്പോൾ ഈ നവദമ്പതികൾ എല്ലാവർക്കും മാതൃക ആയിരിക്കുകയാണ്.