- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫസല്‍ വധക്കേസിലെ ചില രഹസ്യങ്ങള്‍ സലീമിന് അറിയാമായിരുന്നു; ആ രഹസ്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് സലീമിനെ കൊലപ്പെടുത്തിയത്; മൊബൈല്‍ കണ്ടെത്താന്‍ പോലീസിനായില്ല; സാക്ഷി പറഞ്ഞത് സ്ഥലത്തില്ലാത്തവര്‍'; സലീം വധത്തിന് പിന്നില്‍ സിപിഎമ്മെന്ന് പിതാവിന്റെ മൊഴി; കള്ളമെന്ന് ജയരാജന്‍
സലീം വധത്തിന് പിന്നില്‍ സിപിഎമ്മെന്ന് പിതാവിന്റെ മൊഴി; കള്ളമെന്ന് ജയരാജന്‍
കണ്ണൂര്‍: തലശ്ശേരി പുന്നോലിലെ സി.പി.എം. പ്രവര്‍ത്തകന്‍ യു.കെ. സലീം വധക്കേസില്‍ പാര്‍ട്ടി നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണവുമായി സലീമിന്റെ പിതാവ് കെ.പി യൂസഫ് രംഗത്ത്. സി.പി.എം ആണ് തന്റെ മകനെ കൊന്നതെന്നാണ് പിതാവിന്റെ മൊഴി. വിചാരണയ്ക്കിടെ പിതാവ് യൂസുഫ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് മൊഴി നല്‍കിയത്. പിതാവിന്റെ മൊഴി പച്ചക്കള്ളമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജന്‍ പ്രതികരിച്ചു.
'അന്ന് ഗുരുതരമായി പരിക്കേറ്റ സലീമിനെ അരമണിക്കൂര്‍ വൈകിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് യൂസുഫ് ആരോപിച്ചു. സാധാരണ എല്ലാവരെയും കൊണ്ടുപോകാറുള്ളത് സഹകരണ ആശപത്രിയിലാണ്. മാഹി ആശുപത്രിയിലാണ് സലീമിനെ പ്രവേശിപ്പിച്ചത്. അവിടെ നിന്നാണ് തലശ്ശേരിക്ക് കൊണ്ടുപോകുന്നത്. എവിടെ വെച്ചാണ് മരണപ്പെട്ടത് എന്നത് ഒരു രേഖകളിലുമില്ല. സത്യം പുറത്തുവരണം.
തലശ്ശേരിയിലെ ഫസല്‍ വധക്കേസിലെ ചില രഹസ്യങ്ങള്‍ യു.കെ സലീമിനും സുഹൃത്ത് റയീസിനും അറിയാമായിരുന്നു. ആ രഹസ്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് സലീമിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെടുമ്പോള്‍ സലീമിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ കണ്ടെത്താന്‍ പോലീസിനായില്ല'. സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലാത്തവരാണ് സാക്ഷി പറഞ്ഞതെന്നും യൂസുഫ് പറഞ്ഞു.
സലീം കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് റയീസിനെ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും സലിമിന്റെ പിതാവ് പറഞ്ഞു. വിചാരണക്കിടെ പിതാവ് നല്‍കിയ മൊഴിയുടെ പകര്‍പ്പും പുറത്തുവന്നു. മകന്റെ കൊലപാതകത്തിന് ഫസല്‍ വധക്കേസുമായി ബന്ധമുണ്ട്. രണ്ടു മരണങ്ങളിലും സമഗ്ര അന്വേഷണം വേണമെന്നും പിതാവ് പറഞ്ഞു. 2008 ജൂലൈ 23ന് രാത്രി തലശ്ശേരി മേലൂരിനടുത്ത് സലീം കൊല്ലപ്പെട്ടത്. ഓട്ടോയിലെത്തിയ ഒരു സംഘം ആളുകള്‍ സലീമിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്ന് സലീമിന്റെ പിതാവ് തുടക്കം തൊട്ട് ആരോപണമുന്നയിച്ചിരുന്നു. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ചെങ്കിലും അതൊന്നും നടന്നില്ല. പിന്നീട് ലോക്കല്‍ പൊലീസില്‍ നിന്ന് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
'കൂടുതലൊന്നും പറയുന്നില്ല. അത് വലിയ പ്രശ്നമാകും. നേതാക്കളെയടക്കം എനിക്ക് പല സംശയങ്ങളുമുണ്ട്. കേരള പൊലീസ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നത് വരെ ഇവിടെ ഒന്നും നടക്കില്ല. പൊലീസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത് മുകളില്‍ നിന്നുള്ള സ്വാധീനമാണ്. പുനരന്വേഷണം വേണം. സത്യം കണ്ടുപിടിക്കണം. എന്തുകൊണ്ട് സത്യസന്ധമായ അന്വേഷണം നടക്കണം എന്നും പിതാവ് യു കെ സലീമിന്റെ പിതാവ് പറഞ്ഞു. ഡിവൈഎഫ്ഐയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയപ്പോള്‍ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
കഴിഞ്ഞ 14-ാം തീയതി യൂസഫിനെ വിചാരണ ചെയ്തിരുന്നു. സമാന മൊഴിയാണ് യൂസുഫ് നല്‍കിയത്. കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്ന് യൂസുഫ് തുടക്കം മുതല്‍ ആരോപിച്ചിരുന്നു. കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ഈ അന്വേഷണത്തിലാണ് അഞ്ച് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. കേസിന്റെ വിചാരണ നടപടികള്‍ തലശേരി സെഷന്‍സ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം സലീമിനെ കൊലപ്പെടുത്തിയത് എന്‍.ഡി.എഫാണെന്നും പിതാവ് പറയുന്നത് നുണയാണെന്നും സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. സംഭവം നടന്ന സമയത്ത് അദ്ദേഹം ഇതൊന്നും പോലീസിനോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.